വ്യാജ മോട്ടോർ ഓയിലുകൾ വിറ്റു; പ്രതിയെ നാടുകടത്താൻ ഉത്തരവ്

വ്യാ​ജ മോ​ട്ടോ​ർ ഓ​യി​ലു​ക​ൾ വി​റ്റ സം​ഭ​വ​ത്തി​ൽ പി​ഴ അ​ട​ക്കാ​നും ത​ട​വി​നും നാ​ടു​ക​ട​ത്ത​ലി​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മു​സ​ന്ന വി​ലാ​യ​ത്തി​ലെ വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ലെ പ്ര​തി​നി​ധി​ക്കെ​തി​രെ​യാ​ണ്​ മു​സ​ന്ന​യി​ലെ ഫ​സ്റ്റ് ഇ​ൻ​സ്റ്റ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​തെ​ന്ന്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. ഒ​രു വ​ർ​ഷം ത​ട​വും 2000 റി​യാ​ൽ പി​ഴ​യു​മാ​ണ്​ വി​ധി​ച്ചി​രി​ക്കു​ന്ന​ത്. ത​ട​വ് കാ​ലാ​വ​ധി​ക്കു ശേ​ഷം നാ​ടു​ക​ട​ത്തു​ക​യും വേ​ണം. മാ​യം ചേ​ർ​ത്ത വ​സ്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​നും പൊ​തു പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​ല​വു​ക​ൾ പ്ര​തി​ക​ൾ വ​ഹി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Read More

കുവൈത്തിൽ പരിസ്ഥിതി സംബന്ധമായ നിയമങ്ങൾ ലംഘിച്ച 28 പ്രവാസികളെ നാട് കടത്തി

രാജ്യത്തെ പരിസ്ഥിതി സംബന്ധമായ നിയമങ്ങൾ ലംഘിച്ച 28 പ്രവാസികളെ കഴിഞ്ഞ വർഷം കുവൈറ്റിൽ നിന്ന് നാട് കടത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗം സ്രോതസ്സുകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാട് കടത്തപ്പെട്ട പ്രവാസികളുടെ കൂടുതൽ വിവരങ്ങൾ അധികൃതർ നൽകിയിട്ടില്ല. കുവൈറ്റിലെ പരിസ്ഥിതി നിയമങ്ങൾ പ്രകാരം സംരക്ഷിത വനമേഖലകളിലേക്കും, പരിസ്ഥിതി മേഖലകളിലേക്കും കടന്ന് കയറുന്നത് തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കുവൈറ്റിലെ പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ…

Read More

കുവൈറ്റിൽ കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ചതിന് പിടിക്കപ്പെടുന്ന പ്രവാസികളെ നാട് കടത്തുമെന്ന് സൂചന

രാജ്യത്ത് കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ചതിന് പിടിക്കപ്പെടുന്ന പ്രവാസികളെ കുവൈറ്റിൽ നിന്ന് നാട് കടത്തുമെന്ന് സൂചന. സെക്യൂരിറ്റി വകുപ്പിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രവാസികൾ തങ്ങളുടെ ഡ്രൈവിംഗ് ലൈസന്‌സിന്റെ കാലാവധി ‘മൈ ഐഡന്റിറ്റി’ അല്ലെങ്കിൽ ‘സഹേൽ’ പോലുള്ള സർക്കാർ ആപ്പുകളിലൂടെ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യപ്പെട്ട വിവരം അറിയാതെ വാഹനം ഓടിക്കുന്നതിന് പിടിക്കപ്പെടുന്ന പ്രവാസികൾക്കും നിയമനടപടികൾ…

Read More