ചെന്നൈ – തിരുവനന്തപുരം മെയിലിന്റെ സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം

ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം മെയിലിന്റെ (12623) സമയക്രമത്തിൽ ഇന്നു മുതൽ മാറ്റം. ട്രെയിൻ 15 മിനിറ്റ് നേരത്തെ ചെന്നൈയിൽ നിന്ന് പുറപ്പെടുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഇന്നലെ വരെ രാത്രി 7.45നാണ് ട്രെയിൻ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ടിരുന്നതെങ്കിൽ, ജൂലൈ 15 തിങ്കളാഴ്ച മുതൽ ട്രെയിൻ രാത്രി 7.30ന് പുറപ്പെടും. ഇതനുസരിച്ച് കേരളത്തിൽ ട്രെയിൻ എത്തുന്ന സമയക്രമത്തിലും വ്യത്യാസമുണ്ടാകും. പാലക്കാട് ജംക്‌ഷനിൽ പുലർച്ചെ 3.52നാണ് ട്രെയിൻ എത്തിയിരുന്നതെങ്കിൽ ഇനി മുതൽ 3.37ന്…

Read More