
അജ്മാൻ എമിറേറ്റിൽ നിന്ന് അബൂദാബിയിലേക്ക് കൂടുതൽ ബസ് സർവീസുമായി ഗതാഗത വകുപ്പ്
അജ്മാന് എമിറേറ്റില്‍ നിന്ന് അബൂദബിയിലേക്ക് കൂടുതല്‍ ബസ് സര്‍വിസുമായി ഗതാഗത വകുപ്പ്. ചൊവ്വാഴ്ച മുതലാണ് കൂടുതല്‍ ബസ് സര്‍വിസുകള്‍ ആരംഭിക്കുന്നത്. അജ്മാൻ എമിറേറ്റിലെ അൽ മുസല്ല സ്റ്റേഷനിൽ നിന്നാണ് അബൂദബി ബസ് സ്റ്റേഷനിലേക്കുള്ള ബസ് യാത്ര ആരംഭിക്കുന്നത്.ഇതുപ്രകാരം അജ്മാനിൽ നിന്നുള്ള ആദ്യ ബസ് രാവിലെ ഏഴിന് പുറപ്പെടും.തുടര്‍ന്ന് 11നും വൈകീട്ട് മൂന്നിനും ഏഴിനും സര്‍വിസ് ഉണ്ടായിരിക്കും. നേരത്തേ അജ്മാനില്‍ നിന്ന് രണ്ട് ബസ് സര്‍വിസുകളാണ് അബൂദബിയിലേക്ക് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് ഇരട്ടിയാക്കി വർധിപ്പിക്കുകയാണ് അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി….