
ഗതാഗത മേഖലയിൽ വൻ നിക്ഷേപ അവസരവുമായി അബുദാബി സാമ്പത്തിക വികസന വകുപ്പ്
ഗതാഗത മേഖലയില്‍ വന്‍ നിക്ഷേപ അവസരവുമായി അബൂദബി സാമ്പത്തിക വികസന വകുപ്പ്. 2027ഓടെ 1,104 കോടി ദിര്‍ഹമിന്റെ നിക്ഷേപം നടത്തുന്നതിനുള്ള അവസരമാണ് ഗതാഗത രംഗത്തുള്ളതെന്ന് വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കര, വ്യോമ, കടല്‍ മാര്‍ഗമുള്ള ഭാവിയിലെ സ്മാര്‍ട്ട്, സ്വയംനിയന്ത്രിത വാഹന സൗകര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്ഫോമായ ‘ഡ്രിഫ്റ്റ് എക്സി’ലാണ് നിക്ഷേപ അവസരങ്ങൾ സംബന്ധിച്ച് വകുപ്പ് ചെയര്മാന് അഹമ്മദ് ജാസിം അല്‍ സആബി പറഞ്ഞത്. ആഗോള ഗതാഗതത്തിനും മൊബിലിറ്റിക്കും പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതിനായി 2023ല്‍ അബൂദബി ഇന്‍വെസ്റ്റ്മെന്റ് ഓഫിസ്…