പെരിയ കേസിന് സിപിഎമ്മുമായി ബന്ധമില്ല; കൊലയാളി പാർട്ടിയാരാണെന്ന് ജനങ്ങൾക്കു വ്യക്തമായി അറിയാമെന്ന് എ.കെ. ബാലൻ

പെരിയ കേസിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല, കൊലയാളി പാർട്ടിയാരാണെന്ന് ജനങ്ങൾക്കു വ്യക്തമായി അറിയാമെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. കൊലപാതകം നടന്നതു സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. ശക്തമായ നിലപാടാണു പൊലീസ് തുടക്കം മുതൽ സ്വീകരിച്ചത്. കേരള പൊലീസിന്റെ അന്വേഷണത്തിന്റെ തുടർച്ചയാണു സിബിഐ നടത്തിയത്. നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ആണല്ലോ എല്ലാം. നിയമപരമായി കാര്യങ്ങൾ നടക്കും. ഇതിന്റെ ഭാഗമാണു കോടതി വിധിയെന്നും ബാലൻ പറഞ്ഞു. കൊലയാളി…

Read More

വിവാദ പരാമര്‍ശം; നടി കസ്തൂരി ശങ്കറിന് മുന്‍കൂര്‍ ജാമ്യമില്ല, ഹര്‍ജി തള്ളി

തമിഴ്‌നാട്ടിലെ തെലുങ്ക് സമൂഹത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ നടി കസ്തൂരി ശങ്കറിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് മദ്രാസ് ഹൈക്കോടതി. ജാമ്യം തേടി നടി സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ സിംഗിള്‍ ബെഞ്ച് തള്ളുകയായിരുന്നു. നവംബര്‍ മൂന്നിന് ചെന്നൈയില്‍ നടന്ന ഒരു ബ്രാഹ്‌മണ യോഗത്തില്‍ സംസാരിക്കവെയാണ് കസ്തൂരി തെലുങ്കര്‍ക്കെതിരായ പരാമര്‍ശം നടത്തിയത്. തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളില്‍ പരിചാരകമാരായി എത്തിയവര്‍ ഇപ്പോള്‍ തമിഴ് വംശത്തില്‍ പെട്ടവരാണെന്ന് അവകാശപ്പെടുകയാണ് എന്നായിരുന്നു കസ്തൂരിയുടെ പരാമര്‍ശം. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളുയര്‍ന്നതോടെ തന്റെ അഭിപ്രായങ്ങള്‍…

Read More

തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം കാണാൻ വരുന്നത് തെറ്റായ സന്ദേശം നൽകും; രാഹുൽ മാങ്കൂട്ടത്തിനും രമ്യ ഹരിദാസിനും സന്ദർശനാനുമതി നൽകാതെ വെള്ളാപ്പള്ളി നടേശന്‍

പാലക്കാട്, ചേലക്കര യുഡിഫ് സ്ഥാനാർത്ഥികളോട് മുഖം തിരിച്ചു വെള്ളാപ്പള്ളി നടേശന്‍.രാഹുൽ മാങ്കൂട്ടത്തിനും രമ്യ ഹരിദാസിനും സന്ദർശനാനുമതി നൽകിയില്ല. മുതിർന്ന നേതാക്കൾ ബന്ധപ്പെട്ടിട്ടും അദ്ദേഹം  വഴങ്ങിയില്ല. തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം കാണാൻ വരുന്നത് തെറ്റായ സന്ദേശം നൽകും. രമ്യ ഹരിദാസ്  തോൽക്കാൻ പോകുന്ന സ്ഥനാർത്ഥിയാണ്. എം പി ആയിരുന്നപ്പോൾ അവര്‍ കാണാൻ വന്നിട്ടില്ല. ഇപ്പോൾ കാണാൻ വരുന്നത് തെറ്റായ സന്ദേശം ആകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈ സാഹചര്യത്തില്‍ യുഡിഫ് സ്ഥാനാർത്ഥികളുടെ സന്ദർശനത്തിന് വെള്ളാപ്പള്ളി അനുമതി നൽകിയില്ല. 

Read More

‘പി സരിൻ നിലവിൽ സിപിഎമ്മുമായി ആശയവിനിമയം നടത്തിയിട്ടില്ല, എന്താകുമെന്ന് കാത്തിരുന്ന് കാണുക’; എം.വി ഗോവിന്ദൻ

പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള അസ്വാരസ്യങ്ങളെ തുടർന്ന് കോൺഗ്രസ് വിട്ട് പി സരിൻ സിപിഎമ്മിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പി സരിൻ നിലവിൽ സിപിഎമ്മുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ഇനി എന്താകുമെന്ന് കാത്തിരുന്ന് കാണുക എന്നാണ് അദ്ദേഹം പ്രതികരിച്ചത്. സിപിഎമ്മിൽ ചേരുന്നതുമായി ബന്ധപ്പെട്ട് സരിൻ നിലപാട് എടുക്കട്ടെ എന്നാണ് പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു പ്രതികരിച്ചത്. സരിൻ നിലപാട് വക്തമാക്കിയ ശേഷം ശേഷം പാർട്ടി നിലപാട്…

Read More

റെഡ് ആർമിയുടെ അഡ്മിൻ ഞാനല്ല, ഒരു പോസ്റ്റ് പോലും ഷെയർ ചെയ്തിട്ടില്ല; പി. ജയരാജന്റെ മകൻ

റെഡ് ആർമിയുടെ അഡ്മിൻ മറനീക്കി പുറത്തുവരണമെന്ന് സിപിഎം നേതാവ് പി. ജയരാജന്റെ മകൻ ജെയിൻ രാജ്. ഒരു ഘട്ടത്തിൽ പോലും താൻ അതിന്റെ അഡ്മിൻ ആയിട്ടില്ലെന്നും ജെയിൻരാജ് പറഞ്ഞു. നേരത്തെ പിജെ ആർമി എന്ന പേരിൽ തുടങ്ങിയ ഫെയ്‌സ്ബുക്ക് പേജാണ് പിന്നീട് റെഡ് ആർമി ആയിമാറിയത്. പി.ജയരാജനെ അനുകൂലിക്കുന്ന പോസ്റ്റുകളാണ് റെഡ് ആർമിയിൽ വരുന്നത്. ഇന്നലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ നിശിതമായി വിമർശിച്ച് റെഡ് ആർമിയിൽ പോസ്റ്റ് വന്നിരുന്നു. പി.വി. അൻവർ എംഎൽഎയെ പുകഴ്ത്തി ആയിരുന്നു…

Read More

‘അഭിനയിപ്പിക്കാത്തതിൽ നടിക്ക് നീരസം, നിരവധി രോഗങ്ങളാൽ ബുദ്ധിമുട്ടുന്നു’; നിരപരാധിയാണെന്ന് സംവിധായകൻ രഞ്ജിത്ത്

ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയിൽ. താൻ നിരപരാധിയാണെന്ന് ഹർജിയിൽ രഞ്ജിത്ത് വ്യക്തമാക്കുന്നു. കേസിൽ തന്നെ ഉൾപ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയാണെന്നും സംഭവം നടന്നെന്ന് പറയുന്ന സമയം കഴിഞ്ഞ് 15 വർഷത്തിനു ശേഷമാണ് പരാതി നൽകിയിട്ടുള്ളത് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. പാലേരിമാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചു വരുത്തിയശേഷം സിനിമാ ചർച്ചയ്ക്കിടെ രഞ്ജിത്ത് ലൈംഗികമായ ഉദ്ദേശ്യത്തോടെ തന്റെ ശരീരത്തിൽ സ്പർശിച്ചു എന്നായിരുന്നു നടിയുടെ ആരോപണം. തുടർന്ന് അവർ രഞ്ജിത്തിനെതിരെ പരാതി നൽകുകയും ചെയ്തു. ഇതിനു…

Read More

‘ഇമെയിൽ അയച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണ്, ലാപ്‌ടോപ്പ് പഠിപ്പിക്കാമോ എന്ന് മുകേഷ് ചോദിച്ചു’; പരാതിക്കാരി

താൻ മുകേഷിന് അയച്ചതായി പറയുന്ന ഇമെയിലിനെ കുറിച്ച് ഓർമയില്ലെന്നും ഇമെയിൽ മുകേഷിൻറെ ‘കുക്ക്ഡ് അപ്പ്’ സ്റ്റോറി ആണെന്നും പരാതിക്കാരി. മുകേഷും ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ ഇടപെടാം എന്നു താൻ പറഞ്ഞകാര്യം സത്യമാണെന്നും അവർ പറഞ്ഞു. ബന്ധപ്പെട്ട തെളിവുകൾ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു. മുൻകൂർ ജാമ്യം തേടി കോടതിയിൽ നടനും എംഎൽഎയുമായ മുകേഷ് സമർപ്പിച്ച തെളിവുകൾ നിഷേധിച്ചാണ് ആലുവ സ്വദേശിനിയായ പരാതിക്കാരി രംഗത്തെത്തിയിരിക്കുന്നത്. ‘2009ൽ ലാപ്‌ടോപ്പ് പഠിപ്പിക്കാമോ എന്ന് മുകേഷ് ചോദിച്ചിരുന്നു. ലാപ്‌ടോപ്പ്…

Read More

കലാരംഗത്തെ എന്റ നല്ല സുഹൃത്താണ് സിദ്ദിഖ്; പ്രചരിക്കുന്ന വാർത്ത വാസ്ത വിരുദ്ധമാണെന്ന് ആശാ ശരത്

നടൻ സിദ്ദിഖിനെതിരേ തന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത വാസ്ത വിരുദ്ധമാണെന്ന് നടി ആശാ ശരത്. സിദ്ദിഖ് തന്റെ നല്ല സുഹൃത്തും സഹപ്രവർത്തകനുമാണെന്നുംഈ അവസരത്തിൽ വ്യാജപ്രചരണങ്ങൾ നടത്തരുതെന്നും ആശ ശരത് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. ആശാ ശരതിന്റെ വാക്കുകൾ പ്രിയപ്പെട്ടവരെ. ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്ന സിനിമ രംഗത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു എന്റെ പേരും പരാമർശിച്ചു കണ്ടത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. അതിന്റെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ശ്രീ സിദ്ദിഖ് , ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയിൽ എന്നോട്…

Read More

വെള്ളപ്പൊക്കത്തിന് കാരണം ഇന്ത്യയെന്ന ബംഗ്ലദേശിന്റെ ആരോപണം; വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു

ബംഗ്ലദേശിലെ വെള്ളപ്പൊക്കത്തിനു കാരണം ത്രിപുരയിലെ റിസർവോയർ തുറന്ന് വെള്ളം പുറത്തേക്കുവിട്ടതാണെന്ന ആരോപണം നിഷേധിച്ച് ഇന്ത്യ. ഡംബൂരിലെ റിസർവോയറിന്റെ സ്ലൂയിസ് ഗേറ്റ് തുറന്ന് ഗോമതി നദിയിലൂടെ ബംഗ്ലദേശിലെ കോമില്ലയിലേക്ക് രാത്രി വെള്ളം ഒഴുക്കിവിട്ടെന്നാണ് ബംഗ്ലദേശിന്റെ ആരോപണം. ഇതോടെ ബുധനാഴ്ച രാവിലെ മുതൽ കോമില്ല വെള്ളത്തിനടിയിലാണ്. റിസർവോയർ തുറക്കുന്നതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ത്രിപുര സർക്കാർ നൽകിയിട്ടില്ലെന്നും ബംഗ്ലദേശ് ആരോപിച്ചു. കനത്ത മഴയെത്തുടർന്നാണ് 31 വർഷത്തിനുശേഷം ഗേറ്റ് തുറന്നതെന്നത് മനസിലാക്കാനാകുന്ന കാര്യമാണെങ്കിലും ഇത് ബംഗ്ലദേശിനെ അറിയിക്കാത്തത് മോശമാണെന്നും ബംഗ്ലദേശ് ജല…

Read More

‘ഉടൻ മത്സരിക്കാനില്ല, ശക്തമായി യുഡിഎഫിനൊപ്പം’: സ്ഥാനാർഥിത്വത്തെപ്പറ്റി പ്രതികരിച്ച് രമേഷ് പിഷാരടി

നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിക്കുമെന്ന വാർത്തകൾ നിഷേധിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി. മത്സരരംഗത്തേക്ക് ഉടനെയില്ലെന്നും സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശരിയല്ലെന്നും രമേഷ് പിഷാരടി സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രചാരണത്തിനു യുഡിഎഫിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പോസ്റ്റിന്റെ പൂർണരൂപം ‘നിയമസഭ ഉപതിരഞ്ഞെടുപ്പ്. മത്സര രംഗത്തേക്ക് ഉടനെയില്ല. എന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകൾ ശരിയല്ല. പാലക്കാട്, വയനാട്, ചേലക്കര മണ്ഡലങ്ങളിൽ പ്രവർത്തനത്തിനും പ്രചാരണത്തിനും ശക്തമായി യുഡിഎഫിനു ഒപ്പമുണ്ടാവും’.

Read More