‘നാരീ ശക്തി എന്ന് പറയുന്ന നിങ്ങൾ അതിവിടെ കാണിക്കൂ’;കേന്ദ്രത്തെ വിമർശിച്ച് സുപ്രീംകോടതി

വനിതകൾക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ സ്ഥിരം കമ്മിഷൻ പദവി നൽകാൻ വിസമ്മതിക്കുന്ന കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് സുപ്രീംകോടതി. നാരീശക്തിയേപ്പറ്റി പറയുന്ന നിങ്ങൾ അതിവിടെ കാണിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. വനിതകളോട് നീതി ചെയ്യുംവിധം നയമുണ്ടാക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. കോസ്റ്റ് ഗാർഡിലെ ഷോർട്ട് സർവീസ് കമ്മിഷനിലുള്ള യോഗ്യരായ വനിതകൾക്ക് സ്ഥിരം കമ്മിഷൻ പദവി നൽകണമെന്നാവശ്യപ്പെട്ട് പ്രിയങ്കാ ത്യാഗി എന്ന ഉദ്യോഗസ്ഥ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കര, വ്യോമ, നാവികസേനകളിലെ വനിതകൾക്ക്…

Read More

വിവാഹബന്ധത്തില്‍ പങ്കാളിക്ക് മനഃപൂര്‍വം ലൈംഗികത നിഷേധിക്കുന്നത് ക്രൂരതയെന്ന് ഡല്‍ഹി ഹൈക്കോടതി

ജീവിതപങ്കാളിക്ക് മനഃപൂര്‍വം ലൈംഗികത നിഷേധിക്കുന്നത് ക്രൂരതയ്ക്ക് തുല്യമാണെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹത്തിനുശേഷം 35 ദിവസംമാത്രം ഒന്നിച്ചുകഴിഞ്ഞ ദമ്പതിമാര്‍ക്ക് വിവാഹമോചനം നല്‍കിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. ഭാര്യ ലൈംഗികത നിഷേധിച്ചെന്നാരോപിച്ചാണ് ഭര്‍ത്താവ് വിവാഹമോചനക്കേസ് നല്‍കിയത്. പങ്കാളികള്‍ തമ്മില്‍ ലൈംഗികബന്ധം നടക്കാത്തതിനാല്‍ വിവാഹം പൂര്‍ണതയിലെത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദു ആചാരപ്രകാരം 2004-ലാണ് ഇവര്‍ വിവാഹിതരായത്. ദിവസങ്ങള്‍ക്കുശേഷം യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. പിന്നീട് തിരിച്ചുവന്നതുമില്ല. ഇതോടെ, വിവാഹമോചനമാവശ്യപ്പെട്ട് ഭര്‍ത്താവ് കുടുംബക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത അധ്യക്ഷനായ ബെഞ്ചാണ് വിവാഹമോചനം…

Read More