
അസമിൽ കയ്യേറ്റം ആരോപിച്ച് വീടുകൾ പൊളിച്ച് നീക്കാൻ ശ്രമം; അർദ്ധനഗ്നരായി പ്രതിഷേധിച്ച് സ്ത്രീകൾ
അസമിലെ സില്‍സാക്കോ ബീല്‍ പ്രദേശത്തെ കുടിയൊഴിപ്പിക്കലിന് എതിരെയാണ് സ്ത്രീകള്‍ അർദ്ധ നഗ്നരായി പ്രതിഷേധവുമായി രംഗത്തെത്തിയത്. സില്‍സാക്കോ ബീല്‍ പ്രദേശത്തെ തണ്ണീര്‍ത്തടം കയ്യേറിയെന്ന് ആരോപിച്ചായിരുന്നു ഒഴിപ്പിക്കല്‍ നടപടി. പൊലീസും ഉദ്യോഗസ്ഥരും വീടുകള്‍ ഒഴിപ്പിക്കാന്‍ എത്തിയപ്പോള്‍ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടക്കത്തിൽ അവര്‍ സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് രണ്ട് സ്ത്രീകള്‍ വസ്ത്രമഴിച്ച് പ്രതിഷേധിച്ചത്. അടിവസ്ത്രത്തില്‍ പ്രതിഷേധിച്ച സ്ത്രീകളെ പൊലീസ് ഉടന്‍ വസ്ത്രം പുതപ്പിച്ച് സ്ഥലത്തുനിന്ന് മാറ്റി. വൈകാതെ ജെസിബി ഉപയോഗിച്ച് പ്രതിഷേധിച്ചവരുടെ…