അൻവറിന്റെ പാട്ടഭൂമിയിലെ കെട്ടിടം പൊളിക്കണമെന്ന ഹർജി; പിവീസ് റിയൽട്ടേഴ്സിനെയും നാവിക ആയുധ സംഭരണ കേന്ദ്രത്തെയും കക്ഷി ചേർക്കണമെന്ന് ഹൈക്കോടതി

ആലുവ എടത്തലയിലെ പിവി അൻവറിന്റെ കൈവശമുള്ള പാട്ട ഭൂമിയിലെ കെട്ടിടം പൊളിച്ചു നീക്കണമെന്ന ഹർജിയിൽ പി വി അൻവറിന്റെ ഉടമസ്ഥയിലുള്ള പിവീസ് റിയൽട്ടേഴ്സിനെയും നാവിക ആയുധ സംഭരണ കേന്ദ്രത്തെയും കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശം. നാവിക ആയുധ സംഭരണ ശാലയോട്  ചേർന്നാണ് അൻവറിന്റെ കൈവശമുള്ള പാട്ട ഭൂമിയിലെ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇത് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ സ്വകാര്യ ഹർജി എത്തിയത്. കെട്ടിടത്തിന് സുരക്ഷാ ഭീഷണിയുണ്ട് എന്ന് കാണിച്ച് എടത്തല പഞ്ചായത്ത് നേരത്തെ സ്റ്റോപ്പ് മെമ്മോ…

Read More

മധ്യപ്രദേശിൽ ബീഫ് കച്ചവടവുമായി ബന്ധപ്പെട്ട് വിവാദം: 11 വീടുകൾ അധികൃതർ ഇടിച്ചുനിരത്തി

മധ്യപ്രദേശിലെ മണ്ഡലയിൽ ബീഫ് വിൽപനയുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് 11 പേരുടെ വീടുകൾ അധികൃതർ ഇടിച്ചുനിരത്തി. സർക്കാർ ഭൂമി അനധികൃതമായി കയ്യേറി നിർമിച്ച വീടുകളെന്ന് ആരോപിച്ചാണ് നടപടി. നയ്ൻപുരിലെ ഭൈൻവാഹിയിൽ കശാപ്പിനായി പശുക്കളെ പാർപ്പിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. 150 പശുക്കളെ കണ്ടെത്തി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു.

Read More

എളുപ്പവഴി തേടി വൻമതിൽ പൊളിച്ചു; 2 തൊഴിലാളികൾ അറസ്റ്റിൽ

ലോകാദ്ഭുതങ്ങളിൽ ഒന്നായ ചൈനയിലെ വൻമതിലിന്റെ ഒരുഭാഗം എളുപ്പവഴി തേടി പൊളിച്ച രണ്ട് തൊഴിലാളികൾ അറസ്റ്റിൽ. നിർമാണപ്രവർത്തനങ്ങൾക്കിടെ വഴി എളുപ്പമാക്കുന്നതിനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് പൊളിച്ചത്. ഷാങ്‌സി പ്രവിശ്യയിലെ 32-ാം നമ്പർ മതിലാണ് ഒരു പുരുഷനും സ്ത്രീയും ചേർന്ന് മണ്ണുമാന്തിയന്ത്രം കടത്താനായി തകർത്തത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബിസി 220 മുതൽ നിർമാണം തുടങ്ങിയതെന്നു കരുതുന്ന 21,196 കിലോമീറ്റർ നീളം വരുന്ന വൻമതിലിന്റെ പല ഭാഗങ്ങളും പലതവണ പുതുക്കിപ്പണിതു. എഡി 1600 കളിൽ…

Read More

വാരണാസിയിൽ ഗാന്ധിയൻ സംഘടനകളുടെ കെട്ടിടങ്ങൾ പൊളിച്ച് നീക്കി; അനധികൃത കെട്ടിടങ്ങളെന്ന് വിശദീകരണം

വാരണാസിയില്‍ ഗാന്ധിയന്‍ സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷനായ സര്‍വ സേവാ സംഘിന്റെ 12 കെട്ടിടങ്ങള്‍ അധികൃതർ പൊളിച്ചുമാറ്റി അധികൃതര്‍. സ്ഥലം റെയില്‍വേയുടേതാണെന്ന കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. കെട്ടിടങ്ങള്‍ പൊളിക്കാനുള്ള വാരണാസി കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. മഹാത്മാഗാന്ധിയുടെ ആശയങ്ങളും തത്ത്വചിന്തകളും പ്രചരിപ്പിക്കുന്നതിനായി സ്വാതന്ത്ര്യ സമര സേനാനി വിനോബ ഭാവെയാണ് 1948ല്‍ സര്‍വ സേവാ സംഘം സ്ഥാപിച്ചത്. 1960, 1961, 1970 വര്‍ഷങ്ങളിലായാണ് സംഘടന കെട്ടിടങ്ങള്‍ നിര്‍മിക്കാനായി ഭൂമി വാങ്ങിയത്. ഈ…

Read More

കൊച്ചിയില്‍ പട്ടാപ്പകല്‍ എടിഎം പൊളിക്കാന്‍ ശ്രമം; ജാര്‍ഖണ്ഡ് സ്വദേശി പടിയില്‍

പനമ്പിള്ളി നഗറില്‍ പട്ടാപ്പകല്‍ എടിഎം തകര്‍ത്ത് മോഷണത്തിന് ശ്രമം. പനമ്പള്ളി നഗറില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സ്ഥലത്തെത്തിയ പോലീസ് ഇതര സംസ്ഥാനക്കാരനായ യുവാവിനെ കസ്റ്റഡിയിലെടുത്തു. ജാര്‍ഖണ്ഡ് സ്വദേശിയായ ജാദു എന്ന ആളാണ് ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്. എസ്.ബി.ഐ എടിഎമ്മിന്റെ ഭാഗം തകര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹോം ഗാര്‍ഡിനെ ആക്രമിക്കുകയും ചെയ്തു. ഇയാള്‍ എടിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നതു കണ്ട് സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡ് ഇയാളെ പിടിച്ചുവെക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഇയാള്‍ ഹോം ഗാര്‍ഡിനെ…

Read More