കാസർകോട് സ്വദേശി അബൂദബിയിൽ മരിച്ചു

അബൂദബിയിൽ ബിസിനസ് നടത്തിവന്ന കാസർകോട് പൈവളികെ സ്വദേശി അബൂദബിയിൽ ഹൃദയാഘാതംമൂലം മരിച്ചു. നൂവത്തല വീട്ടിൽ അബ്ദുൽ ഖാദറിൻറെയും പരേതയായ റുഖിയയുടെയും മകൻ മുഹമ്മദ് മുസ്തഫയാണ് (51) മരിച്ചത്. പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. ബൂദബി ഹംദാൻ സ്ട്രീറ്റിൽ ടീ സ്‌പോട്ട് കഫറ്റീരിയ നടത്തിവരുകയായിരുന്നു. അവ്വാബിയാണ് ഭാര്യ. മക്കൾ: അബ്ദുല്ല മുർഷിദ്, ഐഷ റീമു ഷെറിൻ. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നിയമനടപടികൾ പൂർത്തിയാക്കാനുള്ള പ്രവർത്തനം നടന്നുവരുകയാണെന്ന് മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് അസീസ് പെർമുദേയും…

Read More

മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു

 പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് വെള്ളിപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. 80 കളിൽ വിഎം കുട്ടിയോടൊപ്പം മാപ്പിളപ്പാട്ട് വേദി കളിൽ തിളങ്ങിയ പാട്ടുകാരിയായിരുന്നു. വിളയിൽ വത്സല എന്ന പേരിലാണ് ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്. മൈലാഞ്ചി, 1921 തുടങ്ങിയ സിനിമകളിലും പാടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്ത് സ്വദേശിയാണ്. ‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തിൽ പി.ടി. അബ്ദു റഹ്മാന്റെ രചനയായ ‘അഹദേവനായ പെരിയോനേ….’ എന്ന ഗാനം എം.എസ്….

Read More

സംവിധായകൻ സിദ്ദിഖിന് വിട, മടങ്ങുന്നത്‌ ഹാസ്യസിനിമകൾക്ക് വേറിട്ട ശൈലി സമ്മാനിച്ച കലാകാരൻ

കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായി. ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. മലയാള സിനിമയിലെ ഹാസ്യത്തിന് വേറിട്ട ശൈലി സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ലാലിനൊപ്പവും അല്ലാതെയും അദ്ദേഹം ചെയ്ത ചിത്രങ്ങളിൽ മിക്കതും മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളാണ്. സിനിമയിൽ പച്ചപിടിക്കാൻ മദ്രാസിൽ അലഞ്ഞുതിരിഞ്ഞു നടന്ന കാലത്തെ പട്ടിണിയും…

Read More

മെഡിക്കൽ വിദ്യാർഥി ഒമാനിൽ അപകടത്തിൽ മരിച്ചു

മെഡിക്കൽ വിദ്യാർഥിയായ കാഞ്ഞിരോട് സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു. കാഞ്ഞിരോട് കുടുക്കിമെട്ട വായനശാലയ്ക്കു സമീപം അൽസീബിൽ റാഹിദാണ് (21) ഒമാനിലെ ഖസബിൽ വാഹനാപകടത്തിൽ മരിച്ചത്. കബറടക്കം അവിടെ നടത്തും. ഖസബിൽ ബിസിനസ് ചെയ്യുന്ന സി.പി.റഫീഖ് – തസ്‌നീമ ദമ്പതികളുടെ മകനാണ്. ഈജിപ്തിലെ കയ്‌റോ യൂണിവേഴ്‌സിറ്റിയിൽ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിയാണ്. കാഞ്ഞിരോട് തണൽ വൊളന്റിയറുമാണ്. ഈജിപ്തിൽനിന്ന് ഒരാഴ്ച മുൻപാണ് ഖസബിൽ പിതാവിന്റെ അടുത്തെത്തിയത്. വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞായിരുന്നു അപകടം. സംഭവസ്ഥലത്തു തന്നെ മരിച്ചു. സഹോദരങ്ങൾ: റിസ്വാന, ആയിഷ,…

Read More

യുഎഇ പ്രസിഡന്റിന്റെ സഹോദരൻ ഷെയ്ഖ് സയീദ് അന്തരിച്ചു; രാജ്യത്ത് 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയും യുഎഇ പ്രസിഡന്റിന്റെ സഹോദരനുമായ ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന്‍ അന്തരിച്ചു. ദിവസങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന ഷെയ്ഖ് സയീദിന്റെ മരണവാർത്ത പ്രസിഡൻഷ്യൽ കോടതിയാണ് പുറത്തുവിട്ടത്. വിയോഗത്തിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചിച്ചു. ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നു മുതൽ ഇൗ മാസം 29 വരെ മൂന്ന് ദിവസത്തേക്ക് യുഎഇ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ‌ 1965ൽ അൽഐനിൽ ജനിച്ച ഷെയ്ഖ് സയീദ് 1988ൽ…

Read More

യുഎഇ പ്രസിഡന്റിന്റെ സഹോദരൻ ഷെയ്ഖ് സയീദ് അന്തരിച്ചു; രാജ്യത്ത് 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയും യുഎഇ പ്രസിഡന്റിന്റെ സഹോദരനുമായ ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന്‍ അന്തരിച്ചു. ദിവസങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന ഷെയ്ഖ് സയീദിന്റെ മരണവാർത്ത പ്രസിഡൻഷ്യൽ കോടതിയാണ് പുറത്തുവിട്ടത്. വിയോഗത്തിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചിച്ചു. ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നു മുതൽ ഇൗ മാസം 29 വരെ മൂന്ന് ദിവസത്തേക്ക് യുഎഇ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ‌ 1965ൽ അൽഐനിൽ ജനിച്ച ഷെയ്ഖ് സയീദ് 1988ൽ…

Read More

കേരളത്തിന്‍റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജനകീയ നേതാവ്; പ്രധാനമന്ത്രി

കേരളത്തിന്‍റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉമ്മന്‍ ചാണ്ടിയുമൊത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ അടക്കമാണ് പ്രധാനമന്ത്രിയുടെ അനുശോചന കുറിപ്പ്. ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ആത്മാവിന് നിത്യശാന്തി നേരുന്നതായും കുടുംബത്തിന് വിഷമത്തില്‍ പങ്കുചേരുന്നതായും പ്രധാനമന്ത്രി ട്വീറ്റില്‍ വിശദമാക്കി. In the passing away of Shri Oommen Chandy Ji, we have lost a humble and dedicated leader who devoted his life to public service…

Read More

സിനിമ നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായ അച്ചാണി രവി അന്തരിച്ചു

പ്രമുഖ സിനിമ നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായിരുന്ന കെ. രവീന്ദ്രനാഥൻ നായർ ( അച്ചാണി രവി-90) അന്തരിച്ചു. കൊല്ലത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ജനറൽ പിച്ചേഴ്സ് ഉടമയായിരുന്നു. 2008 ൽ ജെ.സി ഡാനിയേൽ പുരസ്കാരം ലഭിച്ചു.  മികച്ച നിർമ്മാതാവിനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ പലതവണ നേടിയിട്ടുണ്ട്. കെ.രവീന്ദ്രനാഥൻ നായർ എന്നാണ് മുഴുവൻ പേര്. കാവ്യാത്മകവും ദാർശനികവുമായ പ്രതിപാദനശൈലി അവതരിപ്പിക്കുകയും മൗലികമായ സൗന്ദര്യശാസ്ത്രപരീക്ഷണങ്ങൾ നടത്തുകയും ചെയ്ത അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ ചലച്ചിത്രകാരൻമാരുടെ കലോദ്യമങ്ങളെ വളരെയധികം പിന്തുണച്ച സിനിമാ നിർമ്മാതാവാണ്…

Read More

മലപ്പുറം സ്വദേശി അബൂദബിയിൽ വാഹനമിടിച്ച് മരിച്ചു

രണ്ടത്താണി സ്വദേശി അബൂദബിയിൽ വാഹനമിടിച്ച് മരിച്ചു. മൊയ്തീൻകുട്ടി ഹാജിയുടെ മകൻ മുഹമ്മദ് മുസ്തഫ ഒടയപ്പുറത്താണ് മരിച്ചത്. 49 വയസായിരുന്നു. മദീന സായിദിൽ നടന്നുപോകവേ വാഹനമിടിക്കുകയായിരുന്നു. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ്: ആചുട്ടി. ഭാര്യ: ഹാജറ. മക്കൾ: ഹസീബ്, ഹബീബ.

Read More

ഒമാനിലെ സുവൈഖിൽ മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

സന്ദർശക വിസയിൽ എത്തി ഒമാനിലെ സുവൈഖിൽ മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. തിരുവില്ലുവാമല മലേശമംഗലം പറമ്പത്ത് വീട്ടിൽ പി.എൻ അനീഷ് കുമാർ ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. മസ്‌കത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ ആണ് നടപടികൾ പൂർത്തിയാക്കി ഭൗതിക ശരീരം നാട്ടിലെത്തിച്ചത്. പത്ത് ദിവസം മുമ്പാണ് അനീഷ് ഒമാനിൽ സന്ദർശക വിസയിൽ എത്തിയത്.

Read More