
പ്രമുഖ സിനിമാ നിര്‍മാതാവ് പി.വി ഗംഗാധരന്‍ അന്തരിച്ചു
പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് പി.വി ഗംഗാധരന്‍(80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാതൃഭൂമി ദിനപത്രത്തിന്‍റെ ഡയറക്ടറായിരുന്നു. എ ഐ സി സി അംഗമായിരുന്നു. 2011 ൽ കോഴിക്കോട്’ നോർത്ത് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി ചികിത്സയിലായിരുന്നു.പിവിജി എന്നറിയപ്പെടുന്ന പി.വി ഗംഗാധരന്‍ മലയാള സിനിമക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മാതാവായിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഇരുപതിലേറെ സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. 1977ല്‍ പുറത്തിറങ്ങിയ…