
അമ്മ മരിച്ചതോടെ അച്ഛൻ മദ്യപാനിയായി: വിജയരാഘവൻ
അന്തരിച്ച പിതാവ് എൻഎൻ പിള്ളയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് നടൻ വിജയരാഘവൻ. നാടക രംഗത്തെ പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭയായ എൻഎൻ പിള്ള അവിസ്മരണീയമാക്കിയ കഥാപാത്രമാണ് ഗോഡ്ഫാദറിലെ അഞ്ഞൂറാൻ എന്ന കഥാപാത്രം. ഗോഡ്ഫാദർ സിനിമയെക്കുറിച്ച് ചർച്ച നടക്കുന്ന സമയത്താണ് അമ്മയ്ക്ക് സുഖമില്ലാതായത്. കാൻസർ ആണെന്ന് അറിഞ്ഞു. ഒരു ആരോഗ്യ പ്രശ്നവും ഇല്ലായിരുന്നു. പെട്ടെന്ന് മറവി വന്നു. പലതും അറിയാതായി. ആശുപത്രിയിൽ പോയി സ്കാൻ ചെയ്തപ്പോഴാണ് തലച്ചോറിനെ ബാധിച്ചത് അറിയുന്നത്. നാല് ദിവസം അമ്മ കിടപ്പിലായി. അച്ഛനിത് ഭയങ്കര ഷോക്കായി. അമ്മയെ അച്ഛൻ പ്രണയിച്ചാണ്…