
യച്ചൂരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് നേതാക്കൾ; പൊതുദർശനം വൈകിട്ട്
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് (72) അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധിപേർ പാർട്ടി ആസ്ഥാനമായ എകെജി ഭവനിലേക്കെത്തുന്നു. വിവിധ പാർട്ടികളിലെ നേതാക്കൾ പാർട്ടി ആസ്ഥാനത്തെ യച്ചൂരിയുടെ ചിത്രത്തിൽ പുഷ്പങ്ങൾ അർപ്പിച്ചു. കേരളത്തിൽനിന്നുള്ള മുതിർന്ന നേതാക്കൾ ഡൽഹിയിലെത്തി. ഇപ്പോൾ ഡൽഹി എയിംസിലാണ് മൃതദേഹമുള്ളത്. വൈകിട്ട് ആറിനു ഡൽഹി വസന്ത്കുഞ്ചിലെ വീട്ടിൽ പൊതുദർശനത്തിനെത്തിക്കും. നാളെ പകൽ 11 മുതൽ 3 വരെ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫിസായ എകെജി ഭവനിൽ പൊതുദർശനം. ശ്വാസകോശ അണുബാധയെത്തുടർന്ന് കഴിഞ്ഞമാസം 19 മുതൽ എയിംസിൽ…