
മൻമോഹൻ സിങ്ങിന് അന്ത്യാഞ്ജലിയർപ്പിച്ച് രാജ്യം; സംസ്‌കാരം നാളെ: രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം
സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിച്ച വിപ്ലവാത്മക പരിഷ്‌കാരങ്ങളിലൂടെയും സാധാരണക്കാരന്റെ ജീവനെ തൊടുന്ന സുപ്രധാന ഭരണതീരുമാനങ്ങളിലൂടെയും ചരിത്രത്തിന്റെ ഭാഗമായ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് അന്ത്യാഞ്ജലിയർപ്പിച്ച് രാജ്യം. രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് എഐസിസി ആസ്ഥാനത്ത് പൊതുദർശനം നടക്കും. ഔദ്യോഗിക ബഹുമതികളോടെ നാളെയാണു സംസ്‌കാരം. ഡൽഹി എയിംസിൽ ഇന്നലെ രാത്രിയായിരുന്നു മൻമോഹൻ സിങ്ങിന്റെ അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്ന അദ്ദേഹത്തെ ആരോഗ്യനില വഷളായതോടെ രാത്രി എട്ട് മണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി 9.51ന് മരണം സ്ഥിരീകരിച്ചു. വിദഗ്ധ ഡോക്ടർമാരുടെ…