
ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്ത് ശരത് പവാർ; ജെപിസി അന്വേഷണം വേണമെന്ന പ്രതിപക്ഷ നിലപാടിനോടു യോജിപ്പില്ല
യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിലെ ആരോപണങ്ങളിന്മേൽ അദാനി ഗ്രൂപ്പിനെതിരെ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണം വേണമെന്ന പ്രതിപക്ഷ നിലപാടിനോടു യോജിപ്പില്ലെന്ന് എൻസിപി മേധാവി ശരദ് പവാർ. ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പാർലമെന്റിലും പുറത്തും കേന്ദ്ര സർക്കാരിനെതിരെ ആക്രമണം ശക്തമാക്കുന്നതിനിടെയാണു കോൺഗ്രസിന്റെ സഖ്യകക്ഷിയായ എൻസിപിയുടെ നിലപാടുമാറ്റം. ”ആ വിഷയത്തിന് അമിതപ്രാധാന്യമാണു നൽകിയത്. നമ്മൾ ഇതുവരെ അവരെപ്പറ്റി (ഹിൻഡൻബർഗ്) കേട്ടിട്ടില്ല. എന്താണ് അവരുടെ പശ്ചാത്തലം? അവർ ചില വിഷയങ്ങൾ ഉന്നയിച്ചതോടെ രാജ്യത്താകെ ഒച്ചപ്പാടുണ്ടായി. അതു നമ്മുടെ…