അംബേദ്കർക്കെതിരെ അപകീർത്തി പരാമർശം: അമിത് ഷാ മാപ്പ് പറയണം; പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ പ്രതിഷേധം

ബി.ആർ.അംബേദ്കർക്കെതിരായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അപകീർത്തി പരാമർശത്തിനെതിരെ പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ പ്രതിഷേധം. അംബേദ്കറുടെ ചിത്രവുമായാണ് എംപിമാർ എത്തിയത്. അമിത് ഷാ മാപ്പു പറയണമെന്നായിരുന്നു ആവശ്യം. തുടർന്ന് സഭയിലും അംബേദ്കറുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെത്തുടർന്ന് ലോക്സഭയിൽ നടപടിക്രമങ്ങൾ നിർത്തിവച്ചു. രാജ്യസഭയിലും ഇതേവിഷയത്തിൽ ബഹളമുണ്ടായി. രണ്ടുമണിവരെ രാജ്യസഭയും നിർത്തിവച്ചു.

Read More

മന്ത്രിയാകണമെന്ന് തനിക്കില്ല; പാർട്ടി തീരുമാനം നടപ്പിലാകണമെന്ന ആഗ്രഹമേയുള്ളൂ: തോമസ് കെ തോമസ്

മന്ത്രിസ്ഥാനത്തേക്ക് വരുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയെ കാണുന്നതാണ് ആദ്യത്തെ ചുവടെന്ന് തോമസ് കെ തോമസ് എംഎൽഎ. എൻസിപി ദേശീയ നേതൃത്വം പറഞ്ഞത് നടപ്പിലാക്കണമെന്നേ തനിക്കുള്ളൂ. അതല്ലാതെ തനിക്ക് മന്ത്രിയാവണമെന്നില്ല. മന്ത്രിസ്ഥാനം വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. രണ്ടര വർഷം മന്ത്രി സ്ഥാനം പങ്കിടണം എന്നത് നേരത്തെ ഉള്ള തീരുമാനമാണ്. മന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ എംഎൽഎ സ്ഥാനം രാജി വെയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. മന്ത്രിസ്ഥാനം മാറണമെന്ന് ശരദ് പവാർ ശശീന്ദ്രനോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി തീരുമാനം…

Read More

എഐ ക്യാമറ പിഴ നോട്ടീസ് വിതരണത്തിന് പ്രത്യേകം പണം വേണം; സർക്കാരിന് കത്ത് നൽകി കെൽട്രോണ്‍

എഐ ക്യാമറ വഴിയുള്ള ഗതാഗതച്ചട്ട ലംഘനത്തിനുള്ള  25 ലക്ഷം പിഴ നോട്ടീസ് അയച്ചു കഴിഞ്ഞാൽ പിന്നെ സ‍ർക്കാർ പണം നൽകിയാൽ മാത്രമേ നോട്ടീസ് അയക്കൂ എന്ന നിലപാടിൽ കെൽട്രോണ്‍. പണം ആവശ്യപ്പെട്ട് കെൽട്രോണ്‍ സർക്കാരിന് കത്ത് നൽകി. കരാറിൽ ഇല്ലാത്ത കാര്യമായതിനാൽ പണം നൽകാനില്ലെന്നാണ് സർക്കാരിന്‍റെ നിലപാട്. ജൂണ്‍ മാസം മുതലാണ് എഐ ക്യാമറ വഴിയുള്ള നിയമ ലംഘനങ്ങൾക്ക് നോട്ടീസ് അയച്ച് തുടങ്ങിയത്. ഈ ആഴ്ച കഴിയുമ്പോള്‍ കെൽട്രോണ്‍ അയക്കുന്ന നോട്ടീസുകളുടെ എണ്ണം 25 ലക്ഷം കടക്കും. ഇനിയും തുടരണമെങ്കിൽ ഒരു…

Read More