ഷാരോൺ വധക്കേസ് വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റില്ല; ഗ്രീഷ്മയുടെ ആവശ്യം സുപ്രീം കോടതി തള്ളി

പാറശ്ശാല ഷാരോൺ വധക്കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ട്രാൻസ്ഫർ ഹർജി തള്ളി. കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവൻ എന്നിവർ നൽകിയ ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് ദിപാങ്കർ ദത്തയാണ് ഹർജി തള്ളിയത്. ഷാരോൺ വധക്കേസിന്റെ വിചാരണ കേരളത്തിൽ നടത്തുന്നതിനുള്ള എതിർപ്പ് വിചാരണ കോടതിയിൽ വാദിക്കാമെന്ന് ഗ്രീഷ്മ ഉൾപ്പടെയുള്ള പ്രതികൾ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് ഹൈക്കോടതി തീർപ്പാക്കിയ കേസിൽ അപ്പീൽ നൽകാൻ സാധിക്കാത്തതിനാലാണ് ട്രാൻസ്ഫർ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചതെന്ന് ജസ്റ്റിസ്…

Read More

‘ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം’; ഡിജിപിക്ക് പരാതി നൽകി പിസി ജോർജ്

സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ ചീഫ് വിപ്പ് പി സി ജോർജ് ഡി ജി പിക്ക് പരാതി നൽകി. സോളാർ കേസിലെ മുഖ്യപ്രതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ ഉമ്മൻചാണ്ടിയെ ഉൾപ്പെടുത്താൻ ഇപ്പോഴത്തെ ഭരണമുന്നണിയിലെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ പരാതിക്കാരിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് സി ബി ഐ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുകയാണെന്ന് ചൂണ്ടികാട്ടിയാണ് പി സി ജോർജ് ഡി ജി പിക്ക് പരാതി നൽകിയത്. ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതി…

Read More

കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസിൽനിന്ന് ഒഴിവാക്കണമെന്ന് കാഡൽ; ആവശ്യം കോടതി തള്ളി

അച്ഛനും അമ്മയും ഉൾപ്പെടെ 4 പേരെ കൊലപ്പെടുത്തിയ കേസിൽനിന്ന് ഒഴിവാക്കണമെന്ന പ്രതി കാഡൽ ജിൻസൺ രാജയുടെ ആവശ്യം കോടതി തള്ളി. കൊലപാതകം നടത്തുമ്പോൾ പ്രതി മനോരോഗത്തിനു ചികിത്സയിൽ ആയിരുന്നോ എന്ന് അന്വേഷിക്കാൻ പൊലീസിന് ഒന്നാം അഡി.സെഷൻസ് കോടതി നിർദേശം നൽകി. ആസ്ട്രൽ പ്രൊജക്ഷന്റെ പേരുപറഞ്ഞ് അമ്മയും അച്ഛനും ഉൾപ്പെടെ നാലുപേരെ കാഡൽ ജിൻസൺ രാജ കൊലപ്പെടുത്തിയെന്നാണു കേസ്. കാഡൽ വർഷങ്ങളായി മനോരോഗത്തിനു ചികിത്സയിലാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. കൊലപാതകം നടക്കുമ്പോൾ കാഡൽ മനോരോഗത്തിനു ചികിത്സയിൽ ആയിരുന്നു…

Read More

കേരളത്തിന്റെ തലസ്ഥാനം മാറ്റണമെന്ന ആവശ്യം; അതൃപ്തി പരസ്യമാക്കി കോൺഗ്രസ് നേതാക്കൾ

കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്കു മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ ആവശ്യം തള്ളി സംസ്ഥാന കോൺഗ്രസ് നേതൃത്വം. അനാവശ്യ ചർച്ചകൾക്ക് വഴിവയ്ക്കുന്ന നടപടിയാണ് ഹൈബി ഈഡന്റേതെന്നും, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പറഞ്ഞൊഴിയുകയാണ് സംസ്ഥാന നേതൃത്വം. തിരുവനന്തപുരം എംപി കൂടിയായ കോൺഗ്രസ് നേതാവ് ശശി തരൂർ, അടൂർ പ്രകാശ് എംപി, യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്.ശബരീനാഥൻ തുടങ്ങിയവരും ഈ നിർദ്ദേശത്തിനെതിരെ രംഗത്തെത്തി. തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് മാറ്റണമെന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചിട്ടില്ലെന്ന് അടൂർ പ്രകാശ് എംപി ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു….

Read More

ലോക സാമ്പത്തിക ഫോറം നടക്കുന്ന സമയം ദാവോസിൽ ലൈം​ഗികതൊഴിലാളികൾക്ക് വൻ ഡിമാൻഡ്; റിപ്പോർട്ട്

ഇത്തവണത്തെ വേൾഡ് ഇക്കണോമിക് ഫോറത്തിന് വേദിയാകാനുള്ള തയ്യാറെടുപ്പിലാണ് സ്വിറ്റ്സർലൻഡിലെ ദാവോസ്. മീറ്റിംഗിൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള ലോകനേതാക്കളും വ്യവസായികളും ഒത്തുകൂടുന്നതിനാൽത്തന്നെ ദാവോസിൽ ലൈംഗിക തൊഴിൽ വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. അതിഥികൾക്ക് അകമ്പടി സേവിക്കുന്നത് മുതൽ അവരുടെ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റുന്നതു വരെ പല കാര്യങ്ങൾക്കും തങ്ങളെ അവർ സമീപിക്കുമെന്ന് ആർഗൗവിലെ ഒരു സെക്സ് വർക്കർ ഏജൻസിയുടെ മാനേജർ പറയുന്നു. എല്ലാ വർഷത്തേയും പോലെ, അഞ്ച് ദിവസത്തെ വാർഷിക മീറ്റിംഗാണ് ഇത്തവണയും. കാലാവസ്ഥാ വ്യതിയാനം, ജീവിതച്ചെലവിലെ പ്രതിസന്ധി, ഭക്ഷ്യ അരക്ഷിതാവസ്ഥ…

Read More