പരീക്ഷ ക്രമക്കേട്; നീറ്റ് കൗൺസലിങ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

പരീക്ഷ ക്രമക്കേടിനെത്തുടർന്ന് നീറ്റ് കൗൺസലിങ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. നീറ്റുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ജൂലായ് എട്ടിന് പരിഗണിക്കാനായി മാറ്റി. വ്യാഴാഴ്ച 14 റിട്ട് ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ വന്നത്. വ്യക്തിഗത പരാതിയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതിക്ക് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം വ്യാഴാഴ്ച അറസ്റ്റിലായ അമിത് ആനന്ദിന്റെ പട്‌നയിലെ വസതിയിൽനിന്ന് നീറ്റ് ചോദ്യപ്പേപ്പറിന്റെയും ഉത്തരക്കടലാസിന്റെയും കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തു. ചോദ്യപ്പേപ്പർ ചോർച്ചക്കേസുകളിൽ ഇദ്ദേഹം മുമ്പും പ്രതിയായിരുന്നെന്ന് പോലീസ് പറഞ്ഞു. നീറ്റ് ചോദ്യപ്പേപ്പർ നൽകാമെന്നു…

Read More

വടകരയിലെ കാഫിർ വിവാദം; മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ്

വടകരയിലെ കാഫിർ പ്രയോഗത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പോലീസ് കർശന നടപടി എടുക്കുന്നില്ലെങ്കിൽ യു.ഡി.എഫ് പ്രക്ഷോഭം തുടങ്ങും. വർഗീയ പ്രചാരണത്തിന് പിന്നിൽ സി.പിഎം നേതാക്കൾ ആയിരുന്നു. സംഘപരിവാറിനെ നാണിപ്പിക്കുന്ന പ്രചാരണമാണ് സി.പിഎം നടത്തിയത്. സി.പി.എമ്മിൽ നിന്ന് സംഘപരിവാറിലേക്ക് അധികം ദൂരമില്ലെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. വർഗീയ പ്രചരണം രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചത് സി.പി.എമ്മിന്റെ മുതിർന്ന നേതാക്കാൾ തന്നെയാണ്. ഹീനമായ വർഗീയ പ്രചരണം നടത്തിയവർ എത്ര ഉന്നതരായിരുന്നാലും അവരെ നിയമത്തിന് മുന്നിൽ…

Read More

ബിജെപിയുടെ ഇലക്ട്രല്‍ ബോണ്ടുപോലെ സിപിഎമ്മിന് മദ്യനയം; സമഗ്ര അന്വേഷണം വേണം: കെ.സുധാകരന്‍

ഇലക്ട്രല്‍ ബോണ്ട് ഉപയോഗിച്ച് ബിജെപി സഹസ്രകോടികള്‍ പിരിച്ചെടുത്തതിനു സമാനമായി സിപിഎം കേരളത്തില്‍ മദ്യനയം ഉപയോഗിച്ച് കോടികള്‍ പിരിച്ചെടുത്തെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി പറഞ്ഞു. യാതൊരു മാനദണ്ഡവും പാലിക്കാതെ ടൂറിസം വകുപ്പ് ഹെറിറ്റേജ് ഹോട്ടലുകള്‍ക്ക് ബാറുകള്‍ അനുവദിച്ചതിലും വലിയ അഴിമതി നടന്നിട്ടുണ്ട്. ഇവയെക്കുറിച്ച് അടിയന്തര അന്വേഷണത്തിനു സര്‍ക്കാര്‍ തയാറാകണം. തെരഞ്ഞെടുപ്പ് കാലത്ത് ബാര്‍ ഉടമകളില്‍നിന്ന് കോടികള്‍ ബലംപ്രയോഗിച്ച് പിരിച്ചെടുത്തെന്നും പണം നല്കാത്തവരെ കള്ളക്കേില്‍ കുടുക്കിയെന്നും ഏപ്രില്‍ 12ന് മുഖ്യമന്ത്രിക്ക് ബാര്‍ ഉടമകള്‍ പരാതി നല്കി. ഇതു…

Read More

ലോക കേരളസഭ മാറ്റിവെക്കണം; തുക പ്രവാസിക്ഷേമത്തിന് നൽകണമെന്ന് കെ സുരേന്ദ്രൻ

കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക കേരളസഭയുടെ നാലാം സമ്മേളനം നിർത്തി പണം പ്രവാസികളുടെ ക്ഷേമത്തിന് നൽകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക കേരളസഭ വൻ ധൂർത്താണെന്നും ഇതിന്റെ പ്രയോജനമെന്താണ് എന്നുമുള്ള വിമർശനങ്ങൾ കഴിഞ്ഞ ലോക കേരളസഭയുടെ മൂന്ന് സമ്മേളന കാലത്തും ഉയർന്നതാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ലോകകേരള സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് ദുരന്തം. തുടർന്ന് ഇന്നത്തെ ഉദ്ഘാടന സമ്മേളനവും ചർച്ചയും കലാപരിപാടികളും മാറ്റിയിരുന്നു. നിയമസഭ മന്ദിരത്തിലെ മുറികളിൽ മന്ത്രിമാരും മുൻ മന്ത്രിമാരും മോഡറേറ്റർമാരായുള്ള ചർച്ചകളാണ് നടക്കുന്നത്….

Read More

സർക്കാർ തലത്തിൽ നേതൃമാറ്റം സിപിഐ ആവശ്യപ്പെടുന്നില്ല; തോൽവിയിൽ കമ്മ്യൂണിസ്റ്റുകാർ സ്വയം വിമർശനം നടത്തുമെന്ന് ബിനോയ് വിശ്വം

ലോക്‌സഭ തെരഞ്ഞെടുപ്പ് തോൽവിയിൽ കമ്മ്യൂണിസ്റ്റുകാർ സ്വയം വിമർശനം നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ സിപിഎമ്മിനും സിപിഐക്കും സംയുക്ത സമിതി ഉണ്ടാവില്ല. സർക്കാർ തലത്തിൽ നേതൃമാറ്റം,സി പി ഐ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരിലെ തോൽവി നൽകിയത് വലിയ പാഠമാണ്. തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ട്. അടിസ്ഥാന പ്രശ്‌നങ്ങളായ പെൻഷൻ, സപ്ലൈക്കോ വിതരണം തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിനുണ്ടായ വീഴ്ച പരിശോധിക്കും. തെരഞ്ഞെടുപ്പ് തോൽവിയുടെ അടിസ്ഥാനത്തിൽ ഇടത് നേതൃത്വത്തിൽ അഴിച്ചു പണി ആവശ്യപ്പെട്ട്…

Read More

രാജ്യസഭാ സീറ്റ്; ജോസ് കെ.മാണിക്ക് വേണമെന്ന് കേരള കോൺഗ്രസ്; അവകാശമുന്നയിച്ച് സി പി ഐ

രാജ്യസഭയിൽ ഒഴിവു വരുന്ന മൂന്ന് സീറ്റിൽ ഒന്ന് നിലവിലെ എം.പി ജോസ് കെ മാണിക്ക് തന്നെ നൽകണമെന്ന കേരള കോൺഗ്രസ് ആവശ്യത്തിനിടെ സീറ്റിൽ അവകാശമുന്നയിച്ച് സി.പി.ഐ യും രംഗത്തെത്തി. മുന്നണിയിൽ രാജ്യസഭാ സീറ്റ് സി.പി.ഐയുടെതാണെന്നും അതിൽ വിട്ടുവീഴ്ച വേണ്ടെന്നുമാണ് സി.പി.ഐ നിലപാട്. എന്നാൽ രാജ്യസഭാ സീറ്റ് സംബന്ധിച്ച വിഷയം ഇതുവരെ മുന്നണിയിൽ ചർച്ചയായിട്ടില്ലെന്ന് എൽഡിഎഫ് നേതൃത്വം വ്യക്തമാക്കി. മുന്നണി യോഗത്തിൽ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് സി.പി.ഐക്കുള്ളിലെ പൊതുവികാരം. നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടത് മുന്നണിക്ക്…

Read More

കുഴൽനാടൻ എംഎൽഎ സ്ഥാനം രാജി വയ്ക്കണം, മുഖ്യമന്ത്രിയുടെ യാത്ര പാർട്ടി അറിഞ്ഞിരുന്നു; ഇപി ജയരാജൻ

മാസപ്പടി ആരോപണത്തിൽ അന്വേഷണമില്ലെന്ന കോടതി വിധി കുഴൽനാടൻറേയും പ്രതിപക്ഷത്തിൻറേയും നുണ പ്രചരണത്തിനേറ്റ തിരിച്ചടിയെന്ന് ഇപിജയരാജൻ. മുഖ്യമന്ത്രിയേയും മകളേയും ക്രൂരമായി വേട്ടയാടി. കുഴൽനാടന് വിവരം ഉണ്ടെന്നായിരുന്നു കരുതിയത്, തെളിവിൻറെ കണിക പോലും ഹാജരാക്കാനായില്ല. കോൺഗ്രസിൽ നിന്ന് കുഴൽനാടൻ ഒറ്റപ്പെട്ടു. വിഡി സതീശനേക്കാൾ വലിയവാനാകാൻ ശ്രമിച്ചു. കവല പ്രസംഗം കോടതിയിൽ തെളിവാകില്ല. ഒരു കടലാസ് പോലും കോടതിയിൽ കൊടുക്കാനുണ്ടായില്ല. ശല്യക്കാരനായ വ്യവഹാരിയായി കുഴൽനാടൻ. എംഎൽഎ സ്ഥാനം അദ്ദേഹം രാജി വയ്ക്കണം. നിയമസഭാ പ്രസംഗത്തിൻറെ പേരിൽ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം…

Read More

ആനയെഴുന്നെള്ളിപ്പിനും വെടിക്കെട്ടിനും നിയമം കൊണ്ടുവരണം; പൂരം സുഗമമായി നടത്താൻ സ്ഥിരം സംവിധാനം വേണം; തിരുവമ്പാടി ദേവസ്വം

തൃശ്ശൂർ പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണമെന്ന് തിരുവമ്പാടി ദേവസ്വം. പൂരം നല്ല രീതിയിൽ നടത്താൻ ഉള്ള അനുമതി തങ്ങൾക്ക് വേണം. യോഗം വിളിച്ച് ഉദ്യോഗസ്ഥർ തീരുമാനിച്ചാണ് പൂരം നടത്തുന്നത്. ചിട്ടപ്പെടുത്തിയ ക്രമം മാറ്റാനും ഇതുമൂലം നിർബന്ധിതരാവുന്നു. ആനയെഴുന്നെള്ളിപ്പിനും വെടിക്കെട്ടിനും നിയമസഭയിൽ നിയമം കൊണ്ടുവരണമെന്നും പ്രസിഡൻറ് സുന്ദർ മേനോൻ ആവശ്യപ്പെട്ടു. പൂരം വെടിക്കെട്ട് അലങ്കോലമാക്കിയ കമ്മീഷണർക്ക് മാതൃകാപരമായ ശിക്ഷ നൽകണം. ഒരു ഹോം വർക്കും നടത്താതെ സ്വന്തം നിലയ്ക്ക് കമ്മീഷണർ കാര്യങ്ങൾ ചെയ്തു. കമ്മീഷണറുടെ ജീവിതത്തിലെ…

Read More

പാനൂരിലെ ബോംബ് സ്ഫോടനം: കേന്ദ്ര ഏജൻസി അന്വേഷിക്കണം; ഷാഫി പറമ്പിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി

പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഡാലോചന കണ്ടെത്താൻ കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വടകര പാർലമെന്‍റ്  മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കൂത്തുപറമ്പ് നിയമസഭ മണ്ഡലത്തിലെ പാനൂരിൽ ബോംബ് നിർമ്മിച്ചത് സി.പി.എം ജില്ലാ – സംസ്ഥാന നേതാക്കളുടെ അറിവോടെയാണ്. അതീവ ഗുരുതരമായ നിയമ ലംഘനം നടന്നിട്ടും സ്ഫോടകവസ്തു നിയമത്തിലെ നിസാര വകുപ്പുകൾ മാത്രം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പരിക്കേറ്റ ഒരാൾ മരിച്ച ശേഷം…

Read More

പാനൂർ ബോംബ് സ്ഫോടനം: സിബിഐ അന്വേഷണം വേണം; കത്ത് നൽകി കോൺഗ്രസ്

പാനൂർ ബോംബ് സ്ഫോടനക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർക്ക്എംഎം ഹസ്സൻ കത്ത് നൽകി. യുഡിഎഫ്  പ്രവർത്തകരെ ആക്രമിക്കാനായിരുന്നു ബോംബ് നിർമ്മാണം. പാർലമെന്‍റ്  തെരഞ്ഞെടുപ്പ്  മുന്നിൽ കണ്ടാണ് ബോംബ് നിർമ്മിച്ചതെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎമ്മും പ്രതികളെ പിന്തുണക്കുന്നു. ബോംബ് നിർമ്മാണം ഭീകര പ്രവർത്തനമാണ്. മുഖ്യമന്ത്രി പറഞ്ഞതുപോലെ ചെറിയ കാര്യമല്ല. വടകരയില്‍ ഷാഫിയുടെ വിജയത്തെ സിപിഎം പേടിക്കുന്നുവെന്നും ഹസ്സന്‍ പറഞ്ഞു. വീട്ടിനടുത്തുള്ള ഒരാൾ മരിച്ചാൽ അനുശോചിക്കാൻ…

Read More