ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം പരിഗണിക്കില്ല; പൂർണ റിപ്പോർട്ട് ആവശ്യപ്പെടില്ല

പ്രത്യേക അന്വേഷണ സംഘം ഹേമ കമ്മിറ്റി റിപ്പോർട്ട് പരിഗണിക്കില്ല. കമ്മിറ്റി റിപ്പോർട്ടിൻ മേൽലുള്ള തുടർ നടപടികൾ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള ലൈഗിംക അതിക്രമങ്ങൾ പ്രത്യേക സംഘം പരിഗണിക്കേണ്ടന്ന് ഇന്നലെ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. കമ്മിറ്റിക്ക് മുന്നിൽ മൊഴി കൊടുത്തവരെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വരാത്ത സാഹചര്യത്തിൽ സർക്കാരിനോട് പൂർണ റിപ്പോർട്ട് ആവശ്യപ്പെട്ടുള്ള പരിശോധന വേണ്ടെന്നാണ് പൊലീസ് തീരുമാനം. അതേസമയം, കമ്മിറ്റിക്ക് മുന്നിൽ പരാതി നൽകിയവർ പൊലീസിൽ നേരിട്ട് മൊഴി നൽകാൻ തയ്യാറായാൽ കേസെടുക്കും….

Read More

സർക്കാരിന്റെ സ്ത്രീപക്ഷ നിലപാട് വാചക കസർത്ത് മാത്രം;ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കണമെന്ന് സുരേന്ദ്രൻ

പിണറായി സർക്കാരിന്റെ സ്ത്രീപക്ഷ നിലപാട് വാചക കസർത്ത് മാത്രമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ പറഞ്ഞു. ഹേമ കമ്മീഷൻ റിപ്പോർട്ടിലെ പേജുകൾ വെട്ടിയതിൽ ഗൂഡാലോചനയുണ്ട്. സർക്കാർ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുകയും വേട്ടക്കാരനൊപ്പം നിൽക്കുകയും ചെയ്യുന്നു. പേജുകൾ വെട്ടിക്കളഞ്ഞത് ആരെയോ രക്ഷിക്കാനാണ്. 4 വർഷത്തിലേറെ സർക്കാർ റിപ്പോർട്ടിൻമേൽ അടയിരിക്കുകയായിരുന്നു. കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയിട്ടും കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം. ഉർവശീശാപം ഉപകാരം എന്ന നിലയിലാണ് പല പേജുകളും സർക്കാർ വെട്ടിമാറ്റിയത്. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

‘അപകീര്‍ത്തി പരാമര്‍ശം’: അന്‍വര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഐപിഎസ് അസോസിയേഷന്‍

പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരനെതിരായ അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ ഇടത് എംഎല്‍എ പി.വി.അന്‍വര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഐപിഎസ് അസോസിയേഷന്‍ കേരള ചാപ്റ്റര്‍. അപകീര്‍ത്തികരവും ദുരുദ്ദേശ്യപരവുമായ പരാമര്‍ശങ്ങളില്‍ അപലപിച്ചുകൊണ്ടാണ് അന്‍വര്‍ മാപ്പ് പറയണമെന്ന് ഐപിഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്‍വറിന്റെ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് മാത്രമല്ല, അത്യന്തം അപകടകരമാണെന്നും ഐപിഎസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ‘എം.എല്‍.എ.യുടെ പരസ്യമായ അഭിപ്രായപ്രകടനം ഏറെ അപകടകരവും അനാവശ്യവുമാണ്. അദ്ദേഹം ജില്ലാ പോലീസ് മേധാവിയെ ഫാസിസ്റ്റായി മുദ്രകുത്തി, സാഹചര്യത്തെ ബംഗ്ലാദേശിനോട് ഉപമിച്ചു. അപമാനകരമായ പെരുമാറ്റമാണ് ഉണ്ടായത്’,…

Read More

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സ്വമേധയാ കേസെടുക്കാൻ സർക്കാർ തയ്യാറാകണം: ശോഭ സുരേന്ദ്രന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ കേസെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സിനിമ മേഖലയിലെ പ്രശ്നങ്ങൾക്ക് കാരണം രാഷ്ട്രീയക്കാർ കൂടിയാണ്. ക്യാപ്റ്റൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി റിപ്പോർട്ട് പൂഴ്ത്തി വെച്ചു. കമ്മീഷൻ റിപ്പോർട്ട്‌ പുറത്ത് വന്നത് സർക്കാരിന്‍റെ  കഴിവ് കൊണ്ടല്ല. വിവരാവകാശ കമ്മീഷൻ ധൈര്യത്തോടെ മുന്നോട്ട് വന്നതുകൊണ്ടാണ് ആരാണ് സിനിമയെ നിയന്ത്രിക്കുന്ന അധോലോക സംഘം,ആരാണ് ആ സംഘത്തിന് സഹായം ചെയ്യുന്നതെന്നും അവര്‍ ചോദിച്ചു. ഹേമ…

Read More

വാട്‌സ്‌ആപ്പ് ഹാക്ക് ചെയ്ത് ശേഷം ഹാക്കര്‍മാര്‍ 400 യുഎസ് ഡോളര്‍ ആവശ്യപ്പെട്ടു: സുപ്രിയ സുലെ

വാട്‌സ്‌ആപ്പ് ഹാക്ക് ചെയ്ത് ശേഷം ഹാക്കര്‍മാര്‍ 400 യുഎസ് ഡോളര്‍ ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയില്‍ ചെയ്തതായി എന്‍സിപി എംപി സുപ്രിയ സുലെ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അതിഥി നാല്‍വഡെയുടെ വാട്‌സ്‌ആപ്പും ഹാക്ക് ചെയ്തു. ഹാക്കര്‍മാര്‍ അതിഥിയോട് 10000 രൂപയാണ് ആവശ്യപ്പെട്ടത്. പണം അയക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈമാറിയെന്നും സുപ്രിയ സുലെ പറഞ്ഞു.  തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന ആരോപണവുമായി കഴിഞ്ഞദിവസമാണ് സുപ്രിയ രംഗത്തുവന്നത്. ഫോണും വാട്സ്‌ആപ്പും ഹാക്ക് ചെയ്യപ്പെട്ടതായും അതുകൊണ്ട് ആരും മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യരുതെന്നും…

Read More

ദുരന്തബാധിതരായ വിദ്യാർത്ഥികള്‍ക്ക് ‘എക്‌സാം ഓൺ ഡിമാൻഡ്’; നിര്‍ദേശം നൽകി മന്ത്രി

നേരിട്ടോ അല്ലാതെയോ ദുരന്തത്തിന് ഇരകളായ വിദ്യാര്‍ത്ഥികള്‍ക്ക് ‘എക്‌സാം ഓണ്‍ ഡിമാന്‍ഡ്’ സംവിധാനം നടപ്പിലാക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍വകലാശാലകള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തുന്ന ഘട്ടത്തില്‍, ദുരന്തത്തിന്‍റെ ആഘാതത്തില്‍നിന്നും മോചിതരാകാത്ത കുട്ടികള്‍ക്കുവേണ്ടി അവര്‍ ആവശ്യപ്പെടുന്ന സമയത്ത് പരീക്ഷകള്‍ നടത്തുന്നതാണ് സംവിധാനം. നേരിട്ടോ അല്ലാതെയോ ദുരന്തത്തിന് ഇരകളായ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് ലഭിക്കുക. നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ എത്രയും വേഗം നല്‍കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. സര്‍ട്ടിഫിക്കറ്റുകള്‍…

Read More

ആമയിഴഞ്ചാൻ തോട് അപകടം; ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് എ എ റഹിം

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മുങ്ങിമരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് എ എ റഹിം പാർലമെൻറിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ റെയിൽവേയുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നും അപകടമുണ്ടായപ്പോൾ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ റെയിൽവേയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പോലും സ്ഥലത്ത് എത്തിയില്ലെന്നും എ എ റഹിം വിശദീകരിച്ചു. റെയിൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് ശൂന്യവേളയിൽ വിഷയം ഉന്നയിച്ച്  എ എ റഹിം പറഞ്ഞു. ജോയിയുടെ കുടുംബത്തിന് നേരത്തെ പത്ത് ലക്ഷം രൂപ…

Read More

നിരക്ക് ഇളവ് കാർഡ് ഉള്ളവർക്ക് മാത്രം; കൺസഷനു മാനദണ്ഡം യൂണിഫോമല്ലെന്ന് സ്വകാര്യ ബസ് ഉടമകൾ

വിദ്യാർഥികളിൽ കൺസഷൻ കാർഡുള്ളവർക്ക് മാത്രമേ ഇനി നിരക്ക് ഇളവ് നൽകുകയുള്ളൂ എന്ന് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം. കൺസഷൻ നേടാൻ യൂണിഫോം മാനദണ്ഡമായിരിക്കില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപ്രകാരം മാത്രമായിരിക്കും കൺസഷൻ അനുവദിക്കുക. കൺസഷന്റെ പേരിൽ വിദ്യാർഥികൾ ബസ് ജീവനക്കാരെ ആക്രമിക്കുന്നത് തുടർച്ചയായതോടെയാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷന്റെ തീരുമാനം. കഴിഞ്ഞ ദിവസം കോട്ടയത്ത് സ്വകാര്യ ബസ് കണ്ടക്ടർക്ക് വിദ്യാർഥിനിയുടെ നേതൃത്വത്തിൽ ക്രൂരമർദനം ഏറ്റിരുന്നു. യൂണിഫോമും കാർഡും ഇല്ലാതെ കൺസഷൻ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് മർദനമേറ്റത്. പെൺകുട്ടി ബസിൽ നിന്ന്…

Read More

‘ദീർഘദൂര ബസുകൾ രാത്രി സമയത്ത് യാത്രക്കാർ പറയുന്നിടത്ത് നിർത്താനാകില്ല’, നിലപാട് അറിയിച്ച് കെഎസ്ആ‍ര്‍ടിസി

രാത്രികാലങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ദീർഘദൂര ബസുകൾ നിർത്താനാവില്ലെന്ന് കെഎസ്ആ‍ടിസി. രാത്രി 8 മുതൽ രാവിലെ 6 വരെ സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തണമെന്ന് സർക്കുലർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും ദീർഘദൂര മൾട്ടി ആക്സിൽ എ.സി സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ഈ നിർദ്ദേശം നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.  ഇത് ദീർഘ ദൂര യാത്രക്കാർക്ക് അസൗകര്യമാണെന്നും നിരവധി പരാതികൾ ഉയർന്നു വന്നിട്ടുള്ളതാണെന്നും തുടർന്നും ഇത്തരം…

Read More

സില്‍വർ ലൈന് വേണ്ടി വീണ്ടും കേരളം; അനുമതി ആവശ്യപ്പെട്ടു

സില്‍വർ ലൈന്‍ പദ്ധതിക്ക് വേണ്ടി വീണ്ടും ആവശ്യം ഉന്നയിച്ച് കേരളം. സില്‍വർ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബജറ്റിന് മുന്നോടിയായുള്ള ദില്ലിയിലെ ധനമന്ത്രിമാരുടെ യോഗത്തിലാണ് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിക്കണമെന്നും ധനമന്ത്രിമാരുടെ യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. നിലവിലെ സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാൻ രണ്ട് വർഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.

Read More