ആൻറണി രാജു നുണ പരിശോധനയ്ക്ക് വിധേയനാകട്ടെ; കോഴ വിവാദത്തിൽ തോമസ് കെ തോമസ്

എൻസിപി അജിത് പവാർ വിഭാഗത്തിൽ ചേരാൻ എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് തോമസ് കെ തോമസ് വ്യക്തമാക്കി. രണ്ടു എംഎൽഎമാരുടേയും ഫോൺ പരിശോധിക്കണം. തൻറെ ഫോണും പരിശോധിക്കാൻ ആവശ്യപെടും. ഒപ്പം ആൻറണി രാജുവിൻറെ ഫോണും പരിശോധിക്കാൻ ആവശ്യപ്പെടും. ആത്മവിശ്വാസമുണ്ടെങ്കിൽ ആൻറണി രാജു നുണ പരിശോധനയ്ക്ക് വിധേയനാകട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു തനിക്ക് മന്ത്രി ആകാനുള്ള അയോഗ്യത എന്താണ്.ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയും. ഇക്കാര്യം പാർട്ടി ആവശ്യപ്പെടുമെന്നും തോമസ്…

Read More

വയനാടിന് അടിയന്തര കേന്ദ്രസഹായം വേണം; നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കി

മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കേന്ദ്രസഹായം ലഭ്യമാക്കാന്‍ ചട്ടം 275 പ്രകാരമുള്ള പ്രമേയം നിയമസഭ ഐകക്ണ്ടെന പാസാക്കി.മന്ത്രി എം.ബി രാജേഷാണ്  പ്രമേയം അവതരിപ്പിച്ചത്. 2024 ജൂലായ് 30 ന് മേപ്പാടി പഞ്ചായത്തില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളെ ഗുരുതരമായി ബാധിച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിശദമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്.   ഒരു പ്രദേശമാകെ തകര്‍ന്നു പോവുന്ന സാഹചര്യമുണ്ടായി. രാജ്യത്തെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിലാണ് ഈ ദുരന്തം…

Read More

ശബരിമലയിൽ ഓൺലൈൻ ബുക്കിംഗ് മാത്രം എന്നത് അശാസ്ത്രീയം; ഭക്തരുടെ പ്രക്ഷോഭത്തിന് ബിജെപി പിന്തുണ നൽകുമെന്ന് കെസുരേന്ദ്രൻ

ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം എന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ,സുരേന്ദ്രൻ. ഓൺലൈൻ ബുക്കിംഗ് മാത്രം എന്നത് അശാസ്ത്രീയമാണ്. സ്‌പോട്ട് ബുക്കിംഗിന് അവസരം ഏർപ്പെടുത്തണം. എന്തിനാണ് സർക്കാരിന് ഇക്കാര്യത്തിൽ മാർക്കടമുഷ്ടിയെന്ന് അദ്ദേഹം ചോദിച്ചു. വ്യാപക പ്രതിഷേധം ഉയർന്നിട്ടും സർക്കാർ തിരുത്താൻ തയാറാകുന്നില്ല. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് സുപ്രീം കോടതി ഉത്തരവിൻറെ മറവിലായിരുന്നു തീർത്ഥാടനം അലങ്കോലപ്പെടുത്തലാനുള്ള ശ്രമം. ശബരമലയിലെ തിരക്ക് നിയന്ത്രിക്കാൻ മിടുക്കരായ ഉദ്യോഗസ്ഥർ ഉണ്ട്. സർക്കാർ ആകെ ഇതുവരെ എടുത്തത് ഭക്തരെ ചൂഷണം…

Read More

അയാളുടെ കാമുകിയാകുമോയെന്ന് ചോദിച്ചു, വീടും ട്രെയ്നറെയും തരാമെന്ന് പറഞ്ഞു; മൈഥിലി പറയുന്നു

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെയാണ് മൈഥിലി അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്. ഏറെ ശ്രദ്ധ നേടി ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് മൈഥിലി അവതരിപ്പിച്ചത്. പിന്നീട് മലയാളത്തിലെ മുൻനിര നായിക നടിയായി മൈഥിലി മാറി. എന്നാൽ ഒരു ഘട്ടത്തിൽ നടിയെ ലൈം ലൈറ്റിൽ കാണാതായി. ഇന്ന് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകുകയാണ് നടി. അമ്മയായ താരം ശക്തമായ കഥാപാത്രങ്ങളുമായി വീണ്ടും സിനിമാ രംഗത്തെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇപ്പോഴിതാ തനിക്ക് നേരെ ഒരു കാലത്ത്…

Read More

പി. ശശിയോ, എഡിജിപി അജിത് കുമാറോ അല്ല മാറേണ്ടത്; രാജി വയ്ക്കേണ്ടത് മുഖ്യമന്ത്രി തന്നെ: കെ.എം ഷാജി

പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പി. ശശിയോ, എഡിജിപി അജിത് കുമാറോ അല്ല മാറേണ്ടതെന്നും ,രാജി വയ്ക്കേണ്ടത് മുഖ്യമന്ത്രി തന്നെയെന്നും മുസ്ലിം ലീഗ് നേതാവ്  കെ.എം ഷാജി പറഞ്ഞു.ഓഫീസിലെ ആളുകൾ മാറിയാൽ, മുഖ്യമന്ത്രിക്ക് വേറെ ആളുകളെ കിട്ടുo. ശിവ ശങ്കർക്ക് പകരം ശശിയെ കിട്ടിയാ പോലെ,. കൊള്ളരുതായ്മ ചെയ്യാൻ എല്ലാ കാലത്തും പിണറായിക്ക് ഒത്ത കള്ളന്മാരെ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷ സമരങ്ങൾക്കു വീര്യo പോര എന്ന വിമർശനം ഉണ്ടെകിൽ, പരിശോധിക്കപ്പെടണം. സമരവീര്യം അല്ല, നിലവിലെ…

Read More

ധാർമികത ഉണ്ടെങ്കിൽ മുകേഷ് എംഎൽഎസ്ഥാനം രാജിവയ്ക്കണം: ചെന്നിത്തല

ലൈംഗീകാരോപണ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ വിട്ട സാഹചര്യത്തില്‍ ധാർമികത ഉണ്ടെങ്കിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിൽ നിന്നും അത് പ്രതീക്ഷിക്കുന്നില്ല. മുകേഷിന്‍റെ  അറസ്റ്റില്‍ നിയമം നിയമത്തിന്‍റെ  വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എംഎല്‍എ സ്ഥാനത്തു നിന്നുള്ള രാജി തീരുമാനം എടുക്കേണ്ടത് മുകേഷ് എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി പറഞ്ഞു.ധാർമികമായി അവനവനാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും പി കെ ശ്രീമതി വ്യക്തമാക്കി.

Read More

സര്‍ക്കാര്‍ നടത്തുന്ന ഒരു അന്വേഷണത്തിലും കേരള ജനതയ്ക്ക് വിശ്വാസമില്ല; തൃശ്ശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ. സുധാകരന്‍

തൃശ്ശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.ആവശ്യപ്പെട്ടു.അന്വേഷണം നടക്കുന്നതായി അറിവില്ലെന്നാണ് പോലീസ് ആസ്ഥാനത്ത് നിന്ന് വിവരാവകാശ രേഖയക്ക് മറുപടി നല്‍കിയിരിക്കുന്നത്. ഇത് സ്ഥീരികരിക്കുന്ന പ്രതികരണമാണ് തൃശ്ശൂര്‍ സിറ്റി പോലീസും നല്‍കിയത്. ഇതിലൂടെ തന്നെ അന്വേഷണം അട്ടിമറിക്കപ്പെട്ടന്ന് വ്യക്തമാണ്. പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സിപിഎമ്മും ചേര്‍ന്നു ഇത്രയും നാള്‍ കേരളജനതയെ കബളിപ്പിക്കുകയായിരുന്നു. പൂരം കലക്കിയെന്ന് ആരോപണം നേരിടുന്ന സര്‍ക്കാര്‍ നടത്തുന്ന ഒരു അന്വേഷണത്തിലും കേരള ജനതയ്ക്ക് വിശ്വാസമില്ല….

Read More

മിഷേൽ ഷാജിയുടെ മരണം; സിബിഐ അന്വേഷണമെന്ന ആവശ്യം തള്ളി കോടതി

മിഷേൽ ഷാജിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിൻറെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. 2017 മാർച്ച് അഞ്ചിനാണ് മിഷേൽ ഷാജിയെ കാണാതാകുന്നത്. മൃതദേഹം തൊട്ടടുത്ത ദിവസം കൊച്ചിക്കായലിൽ നിന്നും കണ്ടെത്തുകയായിരുന്നു. കൊച്ചിയിൽ സിഎ വിദ്യാർത്ഥിനിയായിരുന്നു പിറവം സ്വദേശിനി മിഷേൽ ഷാജി. കാണാതായ ദിവസം വൈകുന്നേരം മിഷേൽ കലൂരിലെ പള്ളിയിലെത്തി മടങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു….

Read More

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും പികെ ശശിയെ നീക്കണമെന്ന് ജില്ലാ കമ്മിറ്റി; തീരുമാനം സിപിഎം നേതൃത്വത്തെ അറിയിക്കും

പി.കെ.ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കണമെന്ന് സി.പി.എം പാലക്കാട് ജില്ലാ നേതൃത്വം. ശശിയെ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പദവിയിൽ നിന്നും ഒഴിവാക്കണം. സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നിർദേശം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കമായതിനാൽ അച്ചടക്ക നടപടി നേരിട്ട ശശി ചെയർമാൻ പദത്തിൽ തുടരുന്നത് പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും നേതൃത്വം വിലയിരുത്തി. സഹകരണ കോളജ് നിയമനത്തിലെ ക്രമക്കേടും, പാർട്ടി ഓഫിസ് നിർമിക്കാനുള്ള അനധികൃത ഫണ്ട് പിരിവും പാർട്ടിയുടെ അന്വേഷണ കമ്മിഷന്റെ പരിശോധനയിൽ ശശിക്കെതിരെ തെളിഞ്ഞിരുന്നു….

Read More

എഡിജിപിക്കെതിരെ ഒരന്വേഷണവും നടക്കില്ല, കണ്ണിൽ പൊടിയിടാനുള്ള ശ്രമം മാത്രമാണിത്; കെ.സുരേന്ദ്രൻ

പിണറായി വിജയൻറെ കാലത്തോടെ സിപിഎം അവസാനിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉയർന്നത് ഗുരുതര ആരോപണമാണ്. നടപടിയെടുത്താൽ കസേര തെറിക്കുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. എഡിജിപിക്കെതിരെ ഒരന്വേഷണവും നടക്കില്ല. കണ്ണിൽ പൊടിയിടാനുള്ള ശ്രമം മാത്രമാണിത്. മുഖ്യമന്ത്രി കുറ്റവാളികളെ സംരക്ഷിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഉയർന്ന ആരോപണങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. എം വി ഗോവിന്ദനെ മുഖ്യമന്ത്രി നോക്കുകുത്തിയാക്കുന്നു. ഗോവിന്ദൻ രാജിവെച്ച് കാശിക്ക് പോണം. ഇപ്പോൾ പ്രഖ്യപിച്ച അന്വേഷണം മല എലിയെ…

Read More