റെന്റൽ വാഹനങ്ങൾക്കും ഡെലിവറി മേഖലയിൽ പ്രവർത്തിക്കാം: സൗദി ഗതാഗത മന്ത്രാലയം

റെന്റൽ വാഹനങ്ങൾക്കും ഡെലിവറി മേഖലയിൽ പ്രവർത്തിക്കാമെന്ന് സൗദി ഗതാഗത മന്ത്രാലയം. എന്നാൽ ഇത്തരം വാഹനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള അനുമതി നേടിയിരിക്കണമെന്നും ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി സ്വാലിഹ് അൽ ജാസർ വ്യക്തമാക്കി. രാജ്യത്ത് ഡെലിവറി വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. ദീർഘകാലടിസ്ഥാനത്തിൽ വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് സേവനം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് അവരുടെ വാഹനങ്ങൾ ഗതാഗത മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്. വാഹനത്തിൻറെ റെൻറൽ എഗ്രിമെൻറ് ഉൾപ്പെടെയുള്ള രേഖകൾ മന്ത്രാലയത്തിന് സമർപ്പിച്ചാൽ ഡെലിവറിക്ക് അനുമതി ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി….

Read More

ഡെലിവറി സേവനമേഖലയിൽ ഇലക്ട്രിക് ബൈക്കുകൾ നടപ്പിലാക്കാനൊരുങ്ങുന്നതായി ദുബായ് RTA

എമിറേറ്റിലെ ഡെലിവറി സേവനമേഖലയിൽ ഇലക്ട്രിക് ബൈക്കുകൾ നടപ്പിലാക്കാനൊരുങ്ങുന്നതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.പരിസ്ഥിതി സൗഹൃദ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് RTA ഡെലിവറി സേവന മേഖലയിൽ ഇലക്ട്രിക് ബൈക്കുകൾ നടപ്പിലാക്കുന്നത്. ഡെലിവറി സേവനമേഖലയിൽ ഉപയോഗിക്കാനുതകുന്ന രീതിയിലുള്ള ഒരു ഇ-ബൈക്ക് പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചതായി RTA അറിയിച്ചിട്ടുണ്ട്. ഇത്തരം ബൈക്കുകൾക്ക് ഉപയോഗിക്കാനാകുന്ന രീതിയിലുള്ള ചാർജിങ്ങ് സ്റ്റേഷനുകൾ എമിറേറ്റിലുടനീളം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതിനുള്ള നടപടികളും ഈ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്‌തിട്ടുണ്ട്‌.  #Dubai‘s Roads and…

Read More