റോഡിൽ അതിക്രമം കാട്ടിയ ഡെലിവറി ബോയ് അറസ്റ്റിൽ
റോഡിൽ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ഡെലിവറി ജീവനക്കാരനെ റോഡിൽ ഇടിച്ചു വീഴ്ത്തിയ ഡെലിവറി ബൈക് റൈഡറെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഇയാൾ ബൈക്കോടിക്കുന്നതിനിടെ അക്രമം കാണിക്കുന്നതിൻറെ ദൃശ്യങ്ങൾ വൈറലായിരുന്നു. നിയമലംഘനത്തിന് അറസ്റ്റിലായ പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി അൽ ബർഷ പൊലീസ് സ്‌റ്റേഷൻ അറിയിച്ചു. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് ജീവന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കാൻ കാരണമായത്. ഇവരുടെ പിറകിലെ കാറിൽ സഞ്ചരിച്ചവരാണ് അതിക്രമത്തിൻറെ ദൃശ്യം പകർത്തിയത്. തർക്കങ്ങൾ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതരെ സമീപിക്കണമെന്നും പൊതു…