സുരക്ഷിതമല്ലാത്ത ഭക്ഷണം സ്കൂളുകൾക്ക് പുറത്തേക്ക്; വിലക്കുമായി അബുദാബി

അലർജിക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതും വിതരണം ചെയ്യുന്നതും അബുദാബി സ്കൂളുകളിൽ നിരോധിച്ചു. സ്കൂളിലേക്കുള്ള ഭക്ഷണ ഡെലിവറി സേവനങ്ങളും നിർത്തലാക്കി.  ആരോഗ്യകരമായ ഭക്ഷണമാണ് കുട്ടികൾ സ്കൂളിലേക്കു കൊണ്ടുവരുന്നതെന്ന് രക്ഷിതാക്കളും സ്കൂൾ അധികൃതരും ഉറപ്പാക്കണമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി അഡെക് അംഗീകരിച്ച നയം നടപ്പിലാക്കാൻ സ്കൂളുകൾ ബാധ്യസ്ഥരാണെന്നും നിയമലംഘകർക്കെതിരെ നടപടിയെടുക്കുമെന്നും പറഞ്ഞു. അലർജിക്കു കാരണമാകുന്ന അണ്ടിപ്പരിപ്പുകൾ ഉൾപ്പെടെ സുരക്ഷിതമല്ലാത്ത ഭക്ഷണങ്ങൾ സ്കൂളിലോ പരിസരത്തോ കഴിക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ചു.  സ്കൂൾ പ്രവൃത്തി സമയത്തോ അതു കഴിഞ്ഞോ ഹോട്ടലുകളിൽനിന്നും മറ്റും…

Read More

കെഎസ്ആർടിസി ബസ് യാത്രക്കിടെ പ്രസവവേദന; ആശുപത്രിയിലെത്തും മുൻപ് യുവതി പെൺകുഞ്ഞിന് ജന്മം നൽകി

കെ.എസ്.ആർ.ടി.സി ബസിൽ യാത്രയ്ക്കിടെ കുഞ്ഞിന് ജന്മം നൽകി യുവതി. തൃശൂരിൽ നിന്നും തൊട്ടിൽപാലം വരെ പോകുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം. തിരുനാവായ മൺട്രോ വീട്ടിൽ ലിജീഷിന്റെ ഭാര്യ സെറീന(37) യാണ് ബസിൽ ജന്മം നൽകിയത്. തിരുനാവായിലേക്ക് പോകുകയായിരുന്നു സെറീന. എന്നാൽ പേരാമംഗലത്ത് എത്തിയപ്പോഴേക്കും പ്രസവ വേദന തോന്നി. തുടർന്ന് അമല ആശുപത്രിയിലേക്ക് ബസ് തിരിച്ചുവിട്ടു. എന്നാൽ ബസ് ആശുപത്രിയിൽ എത്തുമ്പോഴേക്കും 80 ശതമാനം പ്രസവവും കഴിഞ്ഞിരുന്നു. തുടർന്ന് ആശുപത്രിയിൽ ബസ് എത്തിച്ചതിന് പിന്നാലെ ബസിലേക്ക് കയറിയ…

Read More

പ്രസവശസ്ത്രക്രിയിക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; തുടർ ചികിത്സയ്ക്ക് പണപ്പിരിവിന് ഒരുങ്ങി ഹർഷിന

വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കോഴിക്കോട് പന്തീരങ്കാവ് സ്വദേശി ഹർഷിന തുടർചികിത്സക്ക് പണം കണ്ടെത്താൻ ക്രൗഡ് ഫണ്ടിങ്ങിന് ഇറങ്ങുന്നു. പണം സ്വരൂപിക്കാൻ ഈ മാസം 15 മുതൽ സമര സമിതി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും. സർക്കാർ വാഗ്ദാനം ചെയ്ത ഒരു സഹായവും പിന്തുണയും ഇതുവരെ കിട്ടിയിട്ടില്ലെന്ന് ഹർഷിന പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. 2017ലാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. ഇതിന് ശേഷം പലപ്പോഴായി ഇവര്‍ക്ക്…

Read More

ഐസ്ക്രീം കൊടുക്കാതെ സ്വിഗ്ഗി പറ്റിച്ചു; ഒടുവിൽ കോടതിയിൽനിന്നു കിട്ടി പണി

പ​ണം വാ​ങ്ങി പോ​ക്ക​റ്റി​ലാ​ക്കിയ ശേഷം ഐസ്ക്രീം കൊടുക്കാതെ ഉ​പ​ഭോ​ക്താ​വി​നെ പ​റ്റി​ച്ച കേസിൽ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് ആയ സ്വിഗ്ഗിക്ക് പിഴ വിധിച്ച് കർണാടക കോടതി. 3,000 രൂപ ഉപഭോക്താവിനു പിഴയിനത്തിൽ നൽകാനാണ് ഉത്തരവ്. കൂടാതെ, ഐ​സ്ക്രീ​മി​ന് 187 രൂ​പയും വ്യ​വ​ഹാ​ര​ച്ചെ​ല​വാ​യി 2,000 രൂ​പ​യും സ്വിഗ്ഗി നൽകേണ്ടിവരും. ഇത്തരം സർവീസുകളിൽ ഓർഡർ ചെയ്തിട്ട് ഭക്ഷണം കിട്ടാതിരിക്കുകയും പണം പോകുകയും ചെയ്യുന്നതു നിത്യസംഭവമാണെന്ന് ഉപഭോക്താക്കളും വെളിപ്പെടുത്തുന്നു. ചെറിയ തുകയ്ക്കുള്ള ഓർഡറുകളിലാണു സാധാരണയായി ഇങ്ങനെ സംഭവിക്കാറുള്ളത്. ഓ​ർ​ഡ​ർ ചെ​യ്ത സാ​ധ​നം ഡെ​ലി​വ​റി…

Read More

പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; അനസ്തേഷ്യയിലെ പിഴവെന്ന് ആരോപണം: പരാതി നൽകി ബന്ധുക്കൾ

 പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. അനസ്തേഷ്യയിലെ പിഴവെന്ന് ബന്ധുക്കൾ. മാള സ്വദേശിനി നീതു (31) ആണ് മരിച്ചത്. പോട്ട പാലസ് ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ചാലക്കുടി പൊലീസിന് പരാതി നൽകി. ചികിത്സ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിലായെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. പോട്ട പാലസ് ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്. യുവതി അബോധാവസ്ഥയിലായതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും…

Read More

ഓണക്കിറ്റ് ; റേഷൻ കടകളിൽ കിറ്റ് ഇന്ന് എത്തും ; വിതരണം നാളെയും മറ്റന്നാളും

ഓണക്കിറ്റ് വിതരണം ചെയ്യുന്നതിലേക്കായി മൂന്ന് ലക്ഷത്തോളം കിറ്റുകളുടെ പാക്കിങ് പൂർത്തിയായതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. പൂർത്തിയായ കിറ്റുകൾ ഇന്ന് തന്നെ റേഷൻ കടകളിൽ എത്തിക്കും. നാളെയും മറ്റന്നാളുമായി കിറ്റ് വിതരണം പൂർത്തിയാക്കും. നാളെയോടെ എല്ലാ കടകളിലും കിറ്റ് എത്തിക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്. ഓണക്കിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ അറിയിച്ചിരുന്നു. ഇന്നലെ പല ജില്ലകളിലും ഒരു കിറ്റ് പോലും നൽകാനാകാതിരുന്ന സാഹചര്യത്തിലാണ് സപ്ലൈക്കോയുടെ നടപടി. കിറ്റിലെ മിൽമയുടെ പായസക്കൂട്ട് സമയത്തിന് എത്താതിരുന്നതായിരുന്നു പ്രധാന പ്രശ്നം….

Read More

എമിറേറ്റ്സ് ഡെലിവേഴ്സ് ഇ-കോമേഴ്‌സ് വിതരണ സേവനങ്ങൾ കുവൈറ്റിൽ ആരംഭിച്ചു

എമിറേറ്റ്‌സ് സ്‌കൈകാർഗോയുടെ കീഴിലുള്ള ഇ-കോമേഴ്സ് ഡെലിവറി സംവിധാനമായ എമിറേറ്റ്‌സ് ഡെലിവേഴ്‌സിന്റെ സേവനങ്ങൾ കുവൈറ്റിൽ ആരംഭിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഇതോടെ കുവൈറ്റിലെ ഉപഭോക്താക്കൾക്ക് യു എസ് എ, യു കെ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓൺലൈനിൽ വാങ്ങുന്ന സാധനങ്ങൾക്ക് മിതമായ നിരക്കിൽ ഇന്റർനാഷണൽ ഡെലിവറി സേവനങ്ങൾ ലഭ്യമാകുന്നതാണ്. ഉപഭോക്താക്കൾക്ക് സുരക്ഷിതവും, വിശ്വാസയോഗ്യവും, വേഗതയുള്ളതുമായ ഇന്റർനാഷണൽ ഡെലിവറി സേവനങ്ങൾ നൽകുന്നതാണ് എമിറേറ്റ്‌സ് ഡെലിവേഴ്‌സിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. Emirates Delivers, the e-commerce delivery platform of…

Read More