സംസ്ഥാനത്തെ തദ്ദേശവാർഡ് പുനർ വിഭജന ഓർഡിനൻസിൽ അനുമതി വൈകും; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു

തദ്ദേശ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസിൽ അനുമതി വൈകും. ഓർഡിനൻസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് ശേഷം വീണ്ടും ഗവർണ്ണർക്ക് അയക്കണം. ഓര്‍ഡിനൻസ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ മടക്കി അയച്ചിരുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻറെ അനുമതി വേണമെന്നാവശ്യപ്പെട്ടാണ് ഗവർണർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. ഇതാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചത്. ഓർഡിനൻസിന് പകരം ബിൽ കൊണ്ട് വരാനും സർക്കാർ നീക്കം…

Read More

തദ്ദേശ വാർഡ് പുനർവിഭജനം; പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി ഓർഡിനൻസ് ഗവർണർ മടക്കി

തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ അതിർത്തി പുനർനിർണയിക്കാനും വാർഡുകളുടെ എണ്ണം വർധിപ്പിക്കാനുമുള്ള ഓർഡിനൻസുകൾ മടക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഓർഡിനൻസുകൾക്ക് അംഗീകാരം നൽകാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ആവശ്യമാണെന്നും ഗവർണർ വ്യക്തമാക്കി. ഓർഡിനൻസിൽ അനുമതി ലഭിക്കാതെ നിയമസഭാ സമ്മേളനം വിളിക്കാനാകാത്തതിനാൽ സർക്കാർ വെട്ടിലായിരിക്കുകയാണ്. പ്രത്യേക മന്ത്രിസഭായോഗം ചേർന്നാണ് തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച് തീരുമാനമെടുത്തത്. 1994ലെ കേരള പഞ്ചായത്തിരാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനാണ് രണ്ട് ഓർഡിനൻസുകൾ. ഓരോ തദ്ദേശ സ്ഥാപനത്തിലും 2011ലെ…

Read More