തന്നെ മർദിക്കുമ്പോൾ അരവിന്ദ് കെജ്രിവാൾ വീട്ടിലുണ്ടായിരുന്നുവെന്ന വാദത്തിൽ ഉറച്ച് സ്വാതി മലിവാൾ

മേയ് 13ന് ബിഭവ് കുമാർ തന്നെ മർദിക്കുമ്പോൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വീട്ടിലുണ്ടായിരുന്നുവെന്ന വാദത്തിൽ ഉറച്ച് എ.എ.പിയുടെ രാജ്യസഭ എം.പി സ്വാതി മലിവാൾ. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ വാർത്ത സമ്മേളനത്തിൽ സ്വാതിയെ പി.എ മർദിച്ചുവെന്ന് പറയുന്ന ദിവസം താൻ വീട്ടിലുണ്ടായിരുന്നില്ല എന്നാണ് കെജ്രിവാൾ പറഞ്ഞത്. എന്നാൽ ഇത് അസത്യമാണെന്നാണ് സ്വാതി ന്യൂസ് ഏജൻസിയായ എൻ.ഐ.ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ​മേയ് 13ന് രാവിലെ ഒമ്പതു മണിയോടെയാണ് താൻ കെജ്‍രിവാളിന്റെ വീട്ടിലെത്തിയത്. സ്വീകരണ മുറിയിലിരിക്കണമെന്നും കെജ്രിവാൾ…

Read More