ഡൽഹിയിൽ ദീപാവലി ആഘോഷത്തിനിടെ വെടിവയ്പ്പ്; കൗമാരക്കാരൻ ഉൾപ്പെടെ 2 പേർ മരിച്ചു

ന്യൂഡൽഹിയിൽ ദീപാവലി ആഘോഷത്തിനിടെയുണ്ടായ വെടിവയ്പിൽ കൗമാരക്കാരൻ ഉൾപ്പെടെ 2 പേർ മരിച്ചു. ഷഹ്ദാരയിൽ നടന്ന വെടിവയ്പ്പിൽ 10 വയസ്സുകാരന് പരുക്കേറ്റിട്ടുണ്ട്. ആകാശ് ശർമ്മ, ഇയാളുടെ അനന്തരവൻ ഋഷഭ് ശർമ്മ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ പരുക്കേറ്റ കൃഷ് ശർമ്മ (10) ആശുപത്രിയിൽ ചികിത്സയിലാണ്. ഷഹ്ദാരയിലെ ഫാർഷ് ബസാറിലുള്ള വീടിന് പുറത്ത് ദീപാവലി ആഘോഷിക്കുകയായിരുന്നു ആകാശ് ശർമ്മയും കുടുംബവും. രാത്രി എട്ടുമണിയോടെ ഇവർക്ക് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആയുധധാരികളായ രണ്ടുപേർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ…

Read More

പ്രതിഷേധത്തിന്റെ ഭാഗമായി യമുനയിലെ മലിനജലത്തിലിറങ്ങി; ഡൽഹി ബിജെപി അധ്യക്ഷന്റെ ശരീരം ചൊറിഞ്ഞുതടിച്ചു

ഡൽഹിയിലെ ആം ആദ്മി സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യമുനാനദിയിലെ മലിനജലത്തിൽ മുങ്ങിക്കുളിച്ച ഡൽഹി ബി.ജെ.പി. അധ്യക്ഷനെ ശരീരം ചൊറിഞ്ഞുതടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യമുനാശുദ്ധീകരണത്തിന് ഡൽഹി സർക്കാർ പദ്ധതി പ്രഖ്യാപിച്ചിട്ടും ഫലപ്രദമായില്ലെന്നാരോപിച്ചുള്ള പ്രതിഷേധത്തിലായിരുന്നു ബി.ജെ.പി. നേതാവ് വീരേന്ദ്ര സച്‌ദേവ യമുനയിലിറങ്ങിയത്. സർക്കാരിന്റെ തെറ്റിന് നദിയോട് മാപ്പുചോദിച്ച് പ്രസ്താവനയും നടത്തി. ആർ.എം.എൽ. ആശുപത്രിയിൽ ചികിത്സതേടിയ അദ്ദേഹത്തിന് ഡോക്ടർമാർ മൂന്നുദിവസത്തേക്ക് മരുന്നുനൽകി. കാലാവസ്ഥ മാറിത്തുടങ്ങിയതോടെ യമുനാനദിയിൽ കുറച്ചുദിവസമായി വിഷപ്പത രൂപപ്പെടുന്നുണ്ട്. അത് ബി.ജെ.പി. ഭരിക്കുന്ന അയൽസംസ്ഥാനങ്ങൾ വ്യവസായകേന്ദ്രങ്ങളിൽനിന്നുള്ള മലിനജലം നദിയിലേക്ക് തള്ളുന്നതിനാലാണെന്നാണ്…

Read More

മലിനീകരണത്തിൽ ശ്വാസംമുട്ടി ഡൽഹി; പുകമഞ്ഞ്, പതഞ്ഞുപൊങ്ങി യമുന

ശൈത്യകാലത്താണ് ഡൽഹിയുടെ വായു ഗുണനിലവാര സൂചികകൾ അഥവാ എയർ ക്വാളിറ്റി ഇൻഡക്സ് ഏറ്റവും മോശപ്പെട്ട നിലയിൽ എത്തുന്നത്. അതുകൊണ്ട് തന്നെ ശൈത്യകാലം ഡൽഹിക്കൊരു പേടി സ്വപ്നമാണ്. എന്നാൽ ഇത്തവണ ശൈത്യകാലമാകുന്നതിന് മുമ്പ് തന്നെ ഡൽഹി മലിനീകരണത്തിന്റെ പിടിയിലായി കഴിഞ്ഞു. പല മേഖലകളിലും പുകമഞ്ഞുണ്ട്. ഇതിനൊപ്പം ജലമലിനീകരണവും ഉയർന്ന നിലയിലായതോടെ വിഷം പതഞ്ഞ് യമുനാ നദി മൂടപ്പെട്ടതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. രണ്ടു ദിവസങ്ങളിൽ ആനന്ദ് വിഹാർ മേഖലയിൽ 400നും മുകളിലാണ് എ ക്യു ഐ രേഖപ്പെടുത്തിയത്. ഏറ്റവും അപകടകരവും…

Read More

ഉത്തർപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം, രണ്ട് പേർക്ക് പരിക്ക്

ഉത്തർപ്രദേശിലെ മഥുരയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. പങ്കജ് വർമ, ഭവേഷ്, രോഹിത് എന്നിവരാണ് മരിച്ചത്. മൂവരും കാറിലെ യാത്രക്കാരായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വരാണസിയിൽ നിന്നും ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. മഥുരയിൽ വെച്ച് കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതായാണ് പോലീസ് സൂപ്രണ്ട് പറയുന്നത്. എന്നാൽ മൂന്ന്…

Read More

ദില്ലിയിൽ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ചു

വായു മലിനീകരണ തോത് മൂന്നൂറ് കടന്നതോടെ ദില്ലിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു.​ ഇന്ന് രാവിലെ 8 മണി മുതൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ – ​ഗ്രേഡ് 2, നടപ്പാക്കി തുടങ്ങി. മലിനീകരണം കുറയ്ക്കാൻ കർശന പരിശോധനകളും നടപടികളും ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പൊടി കുറയ്ക്കാന്‍ നിർമ്മാണ പ്രവർത്തികൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളുടെ ഉപയോ​ഗം കുറയ്ക്കാനും നിര്‍ദേശമുണ്ട്. കൂടാതെ വാഹനങ്ങളുടെ പാർക്കിം​ഗ് ഫീസ് കൂട്ടും, ​ഗതാ​ഗത തടസം കുറയ്ക്കാൻ ന​ഗരത്തിൽ കൂടുതൽ ഉദ്യോ​ഗസ്ഥരെ നിയോഗിക്കുകയും ചെയ്യും. എൻസിആർ…

Read More

ഡൽഹിയിൽ സിആർപിഎഫ് സ്‌കൂളിനു സമീപം സ്ഫോടനം, വിദഗ്ധർ പരിശോധനയാരംഭിച്ചു

ഡൽഹി രോഹിണി പ്രശാന്ത് വിഹാറിലെ സി.ആർ.പിഎഫ് സ്‌കൂളിനു സമീപം ഉച്ചത്തിൽ സ്‌ഫോടനം. സ്‌കൂളിന്റെ മതിലിനോട് ചേർന്ന് രാവിലെ 7.50നാണ് സ്‌ഫോടനമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു. സ്‌ഫോടനത്തിന്റെ ശബ്ദത്തോടൊപ്പം വലിയ പുക ഉയർന്നതാണ് ആശങ്കയുയർത്തിയത്. സ്ഫോടനത്തെത്തുടർന്ന് സമീപത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഗ്ലാസുകൾ ചിതറിത്തെറിച്ചു. അടുത്തുള്ള കടയിൽ നിന്നും സിലണ്ടർ പൊട്ടിത്തെറിച്ചതുകൊണ്ടാകാം വലിയ ശബ്ദമുണ്ടായതെന്നാണ് നിഗമനം. ഫോറൻസിക് സംഘത്തിനൊപ്പം ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ ടീമും സംഭവസ്ഥലത്തെത്തി.

Read More

ഡല്‍ഹി- ലണ്ടന്‍ വിസ്താര വിമാനത്തില്‍ ബോംബ് ഭീഷണി; ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു

ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തില്‍ ബോംബ് ഭീഷണി. അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനം ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇറക്കിയെന്നും നിര്‍ബന്ധിത പരിശോധനകള്‍ നടത്തി വരികയാണെന്നും വിസ്താര പ്രസ്താവനയില്‍ പറഞ്ഞു. സുരക്ഷാ ഏജന്‍സികള്‍ അനുമതി നല്‍കിയാല്‍ വിമാനം ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. 2024 ഒക്ടോബര്‍ 18 ന് ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് സര്‍വീസ് നടത്തുന്ന വിസ്താര ഫ്‌ലൈറ്റ് യുകെ 17 എന്ന വിമാനത്തിനാണ് സാമൂഹ്യ മാധ്യമങ്ങള്‍…

Read More

ബോംബ് ഭീഷണി; മുംബൈ- ദില്ലി ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ ഇറക്കി

ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ ഇറക്കി. ഇന്ന് പുലർച്ചയായിരുന്നു സംഭവം. തുടർന്ന് നടത്തിയ പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. ബോംബ് ഭീഷണിയെ തുടർന്ന് ഇന്നലെ ഏഴ് വിമാനങ്ങളാണ് താഴെയിറക്കിയത്. ദില്ലി ചിക്കാഗോ എയർ ഇന്ത്യ എക്‌സ്പ്രസ്സ്,ദമാം ലക്‌നൗ ഇൻഡിഗോ എക്‌സ്പ്രസ്, അയോദ്ധ്യ ബംഗളുരു എയർ ഇന്ത്യ എക്‌സ്പ്രസ്, സ്പൈസ്‌ജെറ്റ്, ആകാശ് എയർ, സിംഗപ്പൂരിലേക്ക് പോയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം എന്നിവയ്ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. സിംഗപ്പൂരിലേക്ക്…

Read More

തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളെ ഇഡിയിൽ നിന്ന് സംരക്ഷിക്കുന്ന ‘ബിഗ് ബ്രദർ’ ആരാണെന്ന് കെടിആർ

തെലങ്കാന റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡിയുടെ വസതിയിൽ അടുത്തിടെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡുകളിൽ കോൺഗ്രസിൻ്റെയും ബിജെപിയുടെയും മൗനത്തെക്കുറിച്ച് തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) വർക്കിംഗ് പ്രസിഡൻ്റ് കെടി രാമറാവു. മാത്രമല്ല തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളെ ഇഡിയിൽ നിന്ന് സംരക്ഷിക്കുന്ന ‘ബിഗ് ബ്രദർ’ ആരാണെന്ന് കെടിആർ ചോദിച്ചു. കോൺഗ്രസ്-ബിജെപി നേതാക്കൾ ഡൽഹിയിൽ പലപ്പോഴും ഏറ്റുമുട്ടുമ്പോൾ, തെലങ്കാനയിലെ അവരുടെ പെരുമാറ്റം മറഞ്ഞിരിക്കുന്ന സഖ്യത്തെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാക്കൾക്കെതിരെ ഇഡി റെയ്ഡ് നടത്തിയിട്ടും…

Read More

എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനത്തില്‍ ബോംബ് ഭീഷണി; ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി

മുംബൈ- ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനത്തില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. പുലര്‍ച്ചെ രണ്ടിനാണ് മുംബൈ വിമാനത്താവളത്തില്‍നിന്ന് വിമാനം പുറപ്പെട്ടത്. യാത്രമധ്യേയാണ് ബോംബ് ഭീഷണിയുണ്ടായത്. പിന്നാലെവിമാനം ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. വിമാനം സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടെന്നോ, എന്ത് തരം ഭീഷണിയാണ് ഉണ്ടായതെന്നോ ഉള്‍പ്പെടെയുള്ള കാര്യങ്ങളൊന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കിയെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ഡല്‍ഹി പൊലീസ് അറിയിച്ചു….

Read More