ഖോ ഖോ ലോകകപ്പ് ; ജനുവരി 12 ന് ഡൽഹിയിൽ തുടങ്ങും

ഖോ ഖോ ലോകകപ്പിന് ജനുവരി 13ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ തുടക്കും. മുതല്‍ 19 വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ പുരുഷ-വനിതാ വിഭാഗങ്ങളിലായി 37 ടീമുകള്‍ പങ്കെടുക്കും. ഖോ ഖോ ലോകകപ്പിന്റെ ഉദ്ഘാടന പതിപ്പാണിത്. പുരുഷ വിഭാഗത്തില്‍ 20 ടീമുകളും വനിതാ വിഭാഗത്തില്‍ 18 ടീമുകളുമാണ് കളിക്കുന്നത്. ആദ്യ ലോകകപ്പ് തന്നെ ജനശ്രദ്ധ ആകര്‍ഷിക്കുന്നമെണ് പ്രതീക്ഷ. ഖോ ഖോയുടെ ജനപ്രീതി ആഗോളതലത്തില്‍ വളര്‍ത്തുകയാണ് ലക്ഷ്യം. ഖോ ഖോ ലോകകപ്പ് 2025 ന്റെ ഉദ്ഘാടന ചടങ്ങ് ജനുവരി 13ന് നടക്കും….

Read More

‘മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് കെജ്‍രിവാൾ മുഖ്യമന്ത്രിയാകും’: ജനക്ഷേമ പദ്ധതികൾ വോട്ടാകുമെന്ന് എഎപി നേതാവ് സഞ്ജയ് സിങ്

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി ജയിച്ചാൽ അരവിന്ദ് കെജ്‍രിവാൾ തന്നെ മുഖ്യമന്ത്രിയാകുമെന്ന് എഎപി മുതിർന്ന നേതാവ് സഞ്ജയ് സിങ്. വോട്ടുകൾ അട്ടിമറിയ്ക്കാൻ ബിജെപി ശ്രമിക്കുകയാണ്. എന്നാൽ ബിജെപിയെ കാത്തിരിക്കുന്നത് കനത്ത പരാജയമാണെന്ന് സഞ്ജയ് സിങ് എംപി  പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾ എഎപിക്കും കെജ്‍രിവാളിനും വോട്ട് നൽകുമെന്ന ആത്മവിശ്വാസത്തിലാണ് എഎപി. നിരവധി ക്ഷേമ പദ്ധതികൾ ജനങ്ങൾക്കായി നടപ്പാക്കി. മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് കെജ്‍രിവാൾ മുഖ്യമന്ത്രിയാകും. വോട്ടിംഗ് അട്ടിമറിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കഴിഞ്ഞെന്നും ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജയ്…

Read More

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ; വോട്ടെടുപ്പ് ഫെബ്രുവരി 5ന് , വോട്ടെണ്ണൽ 8ന്

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എല്ലാ നടപടികളും ഫെബ്രുവരി 10 ഓടെ പൂർത്തിയാക്കും. 13,033 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് ഉണ്ടാവുക. മദ്യനയ അഴിമതി കേസടക്കം സജീവ ചര്‍ച്ചയാകുന്ന പ്രതികൂല സാഹചര്യത്തില്‍ ആംആദ്മി പാര്‍ട്ടി മൂന്നാമതും അധികാരം പിടിക്കുമോ എന്നതിലാണ് ആകാംക്ഷ. 70 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റിലും യുപിയിലെ മിൽക്കിപൂരിലും ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പ് നടക്കും….

Read More

ഡൽഹിയിൽ വൻ ലഹരിമരുന്ന് വേട്ട ; ബ്രസീലിൽ നിന്നുള്ള യുവതിയും യുവാവും അറസ്റ്റിൽ

രാജ്യതലസ്ഥാനമായ ഡൽഹിയിൽ വൻ ലഹരി വേട്ട. 20 കോടി രൂപയുടെ കൊക്കെയ്ൻ രാജ്യത്തേക്ക് കടത്തിയതിന് രണ്ട് ബ്രസീലുകാരെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വകുപ്പ് അറിയിച്ചു. ഡിസംബർ 24 ന് സാവോപോളോയിൽ നിന്ന് പാരീസ് വഴി എത്തിയ ബ്രസീലിൽ നിന്നുള്ള യുവതിയും യുവാവുമാണ് പിടിയിലായത്. സംശയം തോന്നിയതോടെ ഇരുവരെയും കസ്റ്റംസ് ഉദ്യോ​ഗസ്ഥർ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ചില മയക്കുമരുന്ന് പദാർത്ഥങ്ങൾ അടങ്ങിയ ഗുളികകൾ കഴിച്ചതായി ഇരുവരും സമ്മതിക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും വിശദമായ…

Read More

ഡൽഹിയിൽ അതിശൈത്യം; 240 വിമാനങ്ങൾ വൈകി: 6 എണ്ണം റദ്ദാക്കി

രാജ്യതലസ്ഥാനത്ത് അതിശൈത്യം തുടരുന്നു. കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള 240 വിമാനങ്ങൾ വൈകി, 6 എണ്ണം റദ്ദാക്കി. പുതുക്കിയ വിമാന സമയമറിയാൻ എയർലൈൻ അധികൃതരുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശമുണ്ട്. ഒട്ടേറെ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയിട്ടുണ്ട്. ഡൽഹിയിൽ കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസാണ്. അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് തുടരുകയാണ്. പലയിടത്തും കാഴ്ചപരിധി വളരെ കുറഞ്ഞു. രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും തണുപ്പ് അതികഠിനമാണ്. 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ്…

Read More

ശോഭ സുരേന്ദ്രൻ ഡൽഹിയിൽ; ‘പ്രതീക്ഷിച്ച ലക്ഷ്യത്തിൽ ബിജെപിയെ എത്തിക്കും’: അമിത് ഷായുമായി നിർണായക കൂടിക്കാഴ്ച

ബി ജെ പി ദേശീയ നിർവാഹക സമിതിയംഗവും കേരളത്തിലെ പ്രമുഖ നേതാക്കളിൽ ഒരാളുമായ ശോഭ സുരേന്ദ്രൻ ദില്ലിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ബി ജെ പിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാൻ തനിക്ക് ആത്മവിശ്വാസം നൽകുന്നതാണ് അമിത്ഷായുമായുള്ള കൂടിക്കാഴ്ചയെന്നാണ് ശേഷം ശോഭാ സുരേന്ദ്രൻ പ്രതികരിച്ചത്. കേരളത്തിൽ ബി ജെ പി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന സൂചനകൾക്കിടെയാണ് ഷായുമായുള്ള നിർണായക കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. അമിത് ഷായെ സന്ദർശച്ചതിന്‍റെ വിശദാംശങ്ങൾ ശോഭ തന്നെയാണ്…

Read More

ഡൽഹിയിൽ അതിശൈത്യം ; വായുഗുണനിലവാരം മോശമായ നിലയിൽ , യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ഉത്തരേന്ത്യ അതി ശൈത്യത്തിലേക്ക്. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തണുപ്പ് കൂടിയതോടെ വായുമലിനീകരണവും രൂക്ഷമായി. വായുഗുണനിലവാരം അതീവ ഗുരുതര വിഭാഗത്തിൽ. വായു ഗുണനിലവാര സൂചികയിൽ ഇന്ന് രേഖപ്പെടുത്തിയ ശരാശരി 400 എക്യു ഐയാണ്. ഡൽഹിയിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ഹൈബ്രിഡ് മോഡിലാക്കി. നിർമ്മാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണം കൊണ്ടുവന്നു. 8 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ…

Read More

ഡൽഹി കാലാപ ഗൂഢാലോചന കേസ് ; ഉമർ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി

ഡൽഹി കലാപ ​ഗൂഢാലോചനക്കേസില്‍ ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി. ബന്ധുവിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ 7 ദിവസത്തെ ജാമ്യമാണ് അനുവദിച്ചത്. സെപ്തംബർ 13 നാണ് ഉമർ ഖാലിദ് ജയിലിലായത്. 4 വർഷവും മൂന്ന് മാസത്തിന് ശേഷമാണ് ഉമർ ഖാ​ലിദിന് ജാമ്യം ലഭിച്ചത്. നിരവധി തവണ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും തള്ളുകയായിരുന്നു. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യുഎപിഎ ചുമത്തിയായിരുന്നു ഉമർ ഖാലിദിൻ്റെ അറസ്റ്റ്. കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുൻ ആം…

Read More

തണുത്തുവിറച്ച് ഉത്തരേന്ത്യ; താപനില 4.5 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു: താപനില ഇനിയും കുറയാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

ഉത്തരേന്ത്യയിൽ ശൈത്യകാലം കഠിനമാകുന്നു. 4.5 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. വടക്കു പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള തണുത്ത കാറ്റാണ് താപനില കുറഞ്ഞതിന് കാരണം. ഡൽഹിയുടെ വിവിധ സ്ഥലങ്ങളിൽ ശീതതരംഗത്തിന് സമാനമായ സാഹചര്യമാണ്. താപനില ഇനിയും കുറയാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിലും തണുപ്പ് കൂടിയിട്ടുണ്ട്. വീടില്ലാത്ത നിരവധി ആളുകൾ രാത്രി ഷെൽട്ടറുകളിൽ അഭയം തേടുകയാണ്. പരമാവധി താപനില 23 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രവചനം. ഇന്ന് രാവിലെ എട്ടരയോടെ ഈർപ്പം 69…

Read More

ചക്രവാതച്ചുഴി; ഡൽഹിയില്‍ കൂടുതലിടങ്ങളില്‍ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ വകുപ്പ്

 എന്‍ സി ആര്‍ നഗരത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.  പടിഞ്ഞാറൻ ഡൽഹി, ഔട്ടർ നോർത്ത് ദില്ലി, ഗുരുഗ്രാം എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍  ഞായറാഴ്ച്ച വൈകുന്നേരത്തോടെ മഴ ലഭിച്ചിരുന്നു.  അതേ സമയം രജൗരി ഗാർഡൻ, പട്ടേൽ നഗർ, ബുദ്ധ ജയന്തി പാർക്ക്, രാഷ്ട്രപതി ഭവൻ, നജഫ്ഗഡ്, ദില്ലി കൻ്റോൺമെൻ്റ്, എന്‍ സി ആറിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഏറ്റവും…

Read More