ഡൽഹിയിൽ അതിശൈത്യം ; വായുഗുണനിലവാരം മോശമായ നിലയിൽ , യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ഉത്തരേന്ത്യ അതി ശൈത്യത്തിലേക്ക്. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തണുപ്പ് കൂടിയതോടെ വായുമലിനീകരണവും രൂക്ഷമായി. വായുഗുണനിലവാരം അതീവ ഗുരുതര വിഭാഗത്തിൽ. വായു ഗുണനിലവാര സൂചികയിൽ ഇന്ന് രേഖപ്പെടുത്തിയ ശരാശരി 400 എക്യു ഐയാണ്. ഡൽഹിയിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ഹൈബ്രിഡ് മോഡിലാക്കി. നിർമ്മാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണം കൊണ്ടുവന്നു. 8 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ…

Read More

ഡൽഹി കാലാപ ഗൂഢാലോചന കേസ് ; ഉമർ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി

ഡൽഹി കലാപ ​ഗൂഢാലോചനക്കേസില്‍ ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി. ബന്ധുവിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ 7 ദിവസത്തെ ജാമ്യമാണ് അനുവദിച്ചത്. സെപ്തംബർ 13 നാണ് ഉമർ ഖാലിദ് ജയിലിലായത്. 4 വർഷവും മൂന്ന് മാസത്തിന് ശേഷമാണ് ഉമർ ഖാ​ലിദിന് ജാമ്യം ലഭിച്ചത്. നിരവധി തവണ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും തള്ളുകയായിരുന്നു. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യുഎപിഎ ചുമത്തിയായിരുന്നു ഉമർ ഖാലിദിൻ്റെ അറസ്റ്റ്. കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുൻ ആം…

Read More

തണുത്തുവിറച്ച് ഉത്തരേന്ത്യ; താപനില 4.5 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു: താപനില ഇനിയും കുറയാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

ഉത്തരേന്ത്യയിൽ ശൈത്യകാലം കഠിനമാകുന്നു. 4.5 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. വടക്കു പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള തണുത്ത കാറ്റാണ് താപനില കുറഞ്ഞതിന് കാരണം. ഡൽഹിയുടെ വിവിധ സ്ഥലങ്ങളിൽ ശീതതരംഗത്തിന് സമാനമായ സാഹചര്യമാണ്. താപനില ഇനിയും കുറയാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിലും തണുപ്പ് കൂടിയിട്ടുണ്ട്. വീടില്ലാത്ത നിരവധി ആളുകൾ രാത്രി ഷെൽട്ടറുകളിൽ അഭയം തേടുകയാണ്. പരമാവധി താപനില 23 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രവചനം. ഇന്ന് രാവിലെ എട്ടരയോടെ ഈർപ്പം 69…

Read More

ചക്രവാതച്ചുഴി; ഡൽഹിയില്‍ കൂടുതലിടങ്ങളില്‍ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ വകുപ്പ്

 എന്‍ സി ആര്‍ നഗരത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.  പടിഞ്ഞാറൻ ഡൽഹി, ഔട്ടർ നോർത്ത് ദില്ലി, ഗുരുഗ്രാം എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍  ഞായറാഴ്ച്ച വൈകുന്നേരത്തോടെ മഴ ലഭിച്ചിരുന്നു.  അതേ സമയം രജൗരി ഗാർഡൻ, പട്ടേൽ നഗർ, ബുദ്ധ ജയന്തി പാർക്ക്, രാഷ്ട്രപതി ഭവൻ, നജഫ്ഗഡ്, ദില്ലി കൻ്റോൺമെൻ്റ്, എന്‍ സി ആറിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഏറ്റവും…

Read More

പല നാൾ നീണ്ട പക ; ഡൽഹിയിൽ മാതാപിതാക്കളെയും സഹോദരിയേയും കൊലപ്പെടുത്തിയത് 20 വയസുകാരൻ മകൻ

ഡൽഹിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ദമ്പതികളെയും മകളേയും കൊലപ്പെടുത്തിയത് 20 കാരനായ മകനാണെന്ന് പൊലീസിന്റെ കണ്ടെത്തൽ. സൗത്ത് ഡൽഹി നിവാസികളായ രാജേഷ് (53), ഭാര്യ കോമൾ (47), മകൾ കവിത (23) എന്നിവരാണ് മരിച്ചത്. പ്രതിയായ അർജുനെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ഡൽഹിയിലെ നെബ് സരായിയിലെ വീട്ടിലായിരുന്നു മൂന്നുപേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. രാജേഷിന്റെയും കോമളിന്റേയും വിവാഹവാര്‍ഷികദിനത്തിലായിരുന്നു സംഭവം. സംഭവസമയത്ത് താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് അര്‍ജുന്‍ പൊലീസിനോട് പറഞ്ഞിരുന്നത്. പ്രഭാതസവാരിക്ക് പോയതായിരുന്നുവെന്നും വീട്ടില്‍…

Read More

മാസപ്പടി കേസ്: ഇന്ന് ഡൽഹി ഹൈക്കോടതി അന്തിമവാദം കേൾക്കും

പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎൽ ഹര്‍ജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് അന്തിമവാദം കേൾക്കും. ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ച എസ്എഫ്ഐഒ, അന്വേഷണം അവസാന ഘട്ടത്തിലെന്ന് അറിയിച്ചിരുന്നു. രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നും ഡൽഹി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.  കേസെടുക്കണോ എന്ന് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ തീരുമാനിക്കുമെന്നും വീണ വിജയനെ ചോദ്യം ചെയ്തെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മാസപ്പടി കേസ് നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്നു എന്ന സൂചനയാണ് എസ്എഫ്ഐഒ നല്കുന്നത്. ഹൈക്കോടതിയിൽ നിന്ന്…

Read More

മനുഷ്യാവകാശ പ്രവർത്തകൻ നദീം ഖാൻ്റെ അറസ്റ്റ് തടഞ്ഞ് ഡൽഹി ഹൈക്കോടതി

മനുഷ്യാവകാശ പ്രവർത്തകൻ നദീം ഖാന്റെ അറസ്റ്റ് തടഞ്ഞ് ഡൽഹി ഹൈക്കോടതി. വെള്ളിയാഴ്ചവരെയാണ് അറസ്റ്റ് തടഞ്ഞത്. പ്രധാനമന്ത്രിക്കെതിരെ നദീം ഖാൻ പങ്കുവെച്ച ചില വീഡിയോകൾ സമൂഹത്തിൽ പ്രശ്‌നങ്ങൾക്ക് കാരണമായി എന്ന് ആരോപിച്ചാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് നദീം ഖാനെതിരെ ചുമത്തിയത്. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് എന്ന സംഘടനയുടെ ദേശീയ സെക്രട്ടറിയാണ് നദീം ഖാൻ. അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ ഡൽഹി വിട്ടുപോകരുതെന്നും കോടതി നദീം ഖാനോട്…

Read More

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി ഒറ്റയ്ക്ക് മത്സരിക്കും; ഒരു സഖ്യ രൂപീകരണത്തിനും ഇല്ല: കേജ്‍രിവാൾ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജ്‍രിവാൾ. ഒരു സഖ്യ രൂപീകരണത്തിനും ആംആദ്മി പാർട്ടി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 3 വർഷമായി ഡൽഹിയിലെ ക്രമസമാധാനം തകർന്നിരിക്കുകയാണ്. ഗുണ്ടാ സംഘത്തിന്റെ ഭീഷണി നേരിട്ട എഎപി എംഎൽഎയെ ജയിലിൽ അടച്ചു. തനിക്കെതിരായ ആക്രമണങ്ങളിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുണ്ടാ സംഘങ്ങളെ സംരക്ഷിക്കുകയാണ്. ഇന്നലെ തനിക്കെതിരെ ആക്രമണം ഉണ്ടായി. ഇതിൽ നടപടി എടുക്കാതെയാണ് എഎപി…

Read More

ഡീപ്ഫേക്ക് പ്രശ്‌നം പരിശോധിക്കാന്‍ സമിതി; അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഡീപ്ഫേക്ക് പ്രശ്‌നം പരിശോധിക്കാന്‍ രൂപവത്കരിച്ച സമിതിയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി. ഡീപ്ഫേക്ക് പ്രശ്‌നം പരിശോധിക്കാന്‍ നവംബര്‍ 20-ന് കമ്മിറ്റി രൂപവത്കരിച്ചതായി കേന്ദ്ര ഇലക്ട്രോണിക്‌സ് ഐ.ടി. മന്ത്രാലയം അറിയിച്ചതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഡീപ്‌ഫേക്ക് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള നടപടികള്‍ സജീവമായി കൈക്കൊള്ളുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. അംഗങ്ങളെ ഒരാഴ്ചയ്ക്കകം നാമനിര്‍ദേശം ചെയ്യാനാണ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചത്. യൂറോപ്യന്‍ യൂണിയന്‍പോലുള്ള വിദേശരാജ്യങ്ങളിലെ ചട്ടങ്ങളും…

Read More

കശ്മീരിലേയ്ക്കും പുതിയ വന്ദേ ഭാരത്; ഇത് ടൂറിസം മേഖലയ്ക്കും കൂടുതൽ കരുത്ത് പകരുമെന്ന് റെയിൽവേ സഹമന്ത്രി

കശ്മീരിനെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിൻ ഉടൻ യാഥാർത്ഥ്യമാകുമെന്ന് റെയിൽവേ സഹമന്ത്രി രവ്നീത് സിംഗ്. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിൽ (യുഎസ്‌ബിആർഎൽ) കശ്മീരിനെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ടൂറിസം മേഖലയ്ക്കും കൂടുതൽ കരുത്ത് പകരുമെന്നും രവ്നീത് സിംഗ് കൂട്ടിച്ചേർത്തു. ഡൽഹി – കശ്മീർ വന്ദേ ഭാരത് എക്‌സ്പ്രസിന് 11 എസി 3-ടയർ കോച്ചുകളും നാല് എസി 2-ടയർ കോച്ചുകളും ഒരു ഫസ്റ്റ്…

Read More