കേന്ദ്ര സർക്കാരിന് ആശ്വാസ വിധി;അഗ്നിപഥ് പദ്ധതി ശരിവെച്ച് ഡൽഹി ഹൈക്കോടതി

ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട അഗ്നിപഥ് പദ്ധതിക്കെതിരായ കേസിൽ കേന്ദ്ര സർക്കാരിന് ആശ്വാസം. അഗ്നിപഥ് പദ്ധതി ശരിവെച്ച് ഡൽഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. പദ്ധതിയിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പദ്ധതിക്കെതിരായ എല്ലാ ഹർജികളും കോടതി തള്ളി. രാജ്യ താൽപര്യം ലക്ഷ്യം വച്ചാണ് പദ്ധതിയെന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞു. സൈന്യത്തെ നവീകരിക്കാനാണ് പദ്ധതിയെന്ന് വ്യക്തമാക്കിയ കോടതി, അഗ്നിപഥിലേക്കുള്ള റിക്രൂട്ട്മെന്റ് നിർത്തി വെച്ചതിനെതിരായ ഹർജിയും തള്ളി. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദുമടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി…

Read More

ഫോൺ ചോർത്തൽ കേസ്; സിസോദിയയെ വിചാരണചെയ്യാൻ കേന്ദ്രത്തിന്റെ അനുമതി

ഫോൺ ചോർത്തൽ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഴിമതി നിരോധന നിയമപ്രകാരം വിചാരണ ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. സിസോദിയയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിചാരണ ചെയ്യാൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സ്‌ക്‌സേന അനുമതി നൽകിയതിന് പിന്നാലെയാണ് സിബിഐ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കൂടി തേടിയത്. മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ സിസോദിയയെ ചോദ്യം ചെയ്യാനായി സിബിഐ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് 2015ൽ ഡൽഹിയിൽ അധികാരത്തിലെത്തിയ ശേഷം ആം ആദ്മി…

Read More

മനീഷ് സിസോദിയ്ക്ക് വീണ്ടും സിബിഐ നോട്ടീസ് 

മദ്യനയ അഴിമതിക്കേസില്‍ സിസോദിയയെ വിടാതെ സിബിഐ. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ്ക്ക് സിബിഐ വീണ്ടും നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിന് നാളെ എത്താനാണ് നിർദ്ദേശം. സിസോദിയ തന്നെയാണ് ഇക്കാര്യം വിശദമാക്കി ട്വീറ്റ് ചെയ്തത്. സിബിഐ നാളെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. എനിക്കെതിരായി സിബിഐ, ഇഡി എന്നിവയെ പൂര്‍ണ ബലം ഉപയോഗിച്ച് പ്രവര്‍ത്തിക്കുകയാണ്. വീട്ടില്‍  റെയ്ഡ്, ബാങ്ക് ലോക്കര്‍ പരിശോധിക്കുന്നു എന്നാല്‍ ഒരിടത്തും തനിക്കെതിരായ തെളിവുകള്‍ ലഭ്യമായിട്ടില്ല. ഡല്‍ഹിയിലെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനുള്ള പദ്ധതികള്‍ രൂപീകരിച്ചത് നിര്‍ത്താനായാണ്…

Read More

ഡോക്യുമെന്ററിയുടെ പേരിലുള്ള പ്രതികാരമായേ ലോകം കാണൂ; ബിബിസി ഓഫിസ് പരിശോധനയ്‌ക്കെതിരെ തരൂർ

ബിബിസി ഓഫിസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ബിജെപിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് ശശി തരൂർ എംപി. ഡോക്യുമെന്ററിയോടുള്ള തരംതാണ പ്രതികാരമായേ ലോകം ഇതിനെ കാണുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ഒരു സ്ഥാപനവും നിയമത്തിന് അതീതമല്ല. എന്നാൽ, 20 ആദായനികുതി ഉദ്യോഗസ്ഥരുമായി ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിലും സ്റ്റുഡിയോകളിലും നടന്ന റെയ്ഡ് ദയനീയമായ സെൽഫ് ഗോളാണ്. ബിബിസി ഡോക്യുമെന്ററിയോടുള്ള തരംതാണ പ്രതികാരമായേ ലോകം കാണുകയുള്ളൂ. മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ബിജെപി സർക്കാരിന്റെ നീക്കങ്ങളുടെ സ്ഥിരീകരണമാണിത്’  തരൂർ ട്വീറ്റ് ചെയ്തു….

Read More

ഡൽഹിയിൽ വീണ്ടും പൊളിക്കൽ: പ്രതിഷേധിച്ച സ്ത്രീകളടക്കം അറസ്റ്റിൽ

ഡൽഹി മെഹ്‌റോളിയിൽ അനധികൃത നിർമാണമാണെന്ന് ആരോപിച്ചുള്ള പൊളിക്കൽ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം. വർഷങ്ങളായി താമസിക്കുന്നതിന്റെ രേഖകളുമായി വന്ന സ്ത്രീകൾ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അൻപതോളം മലയാളികളും പ്രദേശത്തുണ്ട്. നിയമാനുസൃതമായ പൊളിക്കൽ നടപടികൾ തുടരുമെന്നു ഡൽഹി വികസന അതോറിറ്റി (ഡിഡിഎ) വ്യക്തമാക്കി. മെഹ്‌റോളി അന്ദേരിയ മോഡിനു സമീപം അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കുന്നതു ഡിഡിഎ നിർത്തിവയ്ക്കണമെന്നു ഡൽഹി സർക്കാർ ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തു വീണ്ടും അതിർത്തി നിർണയം നടത്താനും ഉദ്യോഗസ്ഥർക്ക് റവന്യു മന്ത്രി കൈലാഷ് ഗലോട്ട് നിർദേശം…

Read More

ഡൽഹി മദ്യനയ കേസിൽ വൈഎസ്ആ‌ർ കോൺഗ്രസ് എംപിയുടെ മകനെ ഇഡി അറസ്റ്റ് ചെയ്തു

ഡൽഹി മദ്യനയ കേസിൽ വൈഎസ്ആ‌ർ കോൺഗ്രസ് എംപിയുടെ മകനെ ഇഡി അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിൽ നിന്നുള്ള ലോക്സഭ എംപി മഗുന്ത ശ്രീനിവാസ റെഡ്ഡിയുടെ മകൻ മഗുന്ത രാഘവയെയാണ് എൻഫോഴ്സമെന്റ് ഡൽഹി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് രാഘവയെ ഇഡി കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. നേരത്തെ ബിആർഎസ് നേതാവ് കവിതയുടെ മുൻ ചാർട്ടേഡ് അക്കൗണ്ടിനെ തെലങ്കാനയിൽ നിന്ന് ഇഡി അറസ്റ്റ് ചെയ്തിരുന്നു. മദ്യവ്യവസായികളുൾപ്പെടുന്ന സൗത്ത് ഗ്രൂപ്പ് മദ്യനയം രൂപീകരിക്കുന്നതിൽ സ്വാധീനം ചെലുത്തിയെന്നാണ്…

Read More

ജാമിയ സംഘർഷക്കേസ്: ഷർജീൽ ഇമാമിനെയും ആസിഫ് തൻഹയേയും വെറുതെ വിട്ടു

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജാമിയയിലുണ്ടായ സംഘർഷ കേസിൽ ഷർജീൽ ഇമാമിനെയും ആസിഫ് തൻഹയേയും വെറുതെ വിട്ടു. 2019 ഡിസംബർ 13ന് ജാമിയയിലുണ്ടായ സംഘർഷത്തിലാണ് ഇരുവരെയും പൊലീസ് പ്രതിചേർത്തത്. 2021ൽ ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കലാപം, നിയമവിരുദ്ധമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. അതേസമയം 2020-ലെ ഡൽഹി കലാപത്തിൽ പ്രതിചേർക്കപ്പെട്ട ഷർജീൽ ഇമാം ഇപ്പോൾ ജയിലിലാണ്. കലാപത്തിന്റെ ഗൂഢാലോചനയിൽ ഷർജീലിന് പങ്കുണ്ടെന്നാണ് ഡൽഹി പൊലീസിന്റെ വാദം. ഈ കേസിൽ ജാമ്യം ലഭിച്ചാൽ മാത്രമേ…

Read More

ലിവിങ് ടുഗതറിനുശേഷം പിരിഞ്ഞു; തുടര്‍ന്ന് മര്‍ദനവും ഭീഷണിയും; പരാതിയുമായി എയര്‍ഹോസ്റ്റസ്

 ന്യൂഡല്‍ഹി ദ്വാരകയില്‍ എയര്‍ഹോസ്റ്റസിനെ മുന്‍ പൈലറ്റ് എന്ന് അവകാശപ്പെടുന്ന വ്യക്തി മര്‍ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതി. ജനുവരി 26-ന് സ്ത്രീയുടെ ഫ്‌ളാറ്റില്‍ വച്ചായിരുന്നു സംഭവം. ഒരു ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടവരാണ് ഇരുവരും. സംഭവത്തില്‍ പ്രതിയായ ഹര്‍ജീത് യാദവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണ് ഹര്‍ജീത്. നിലവില്‍ ഇയാള്‍ ഒളിവിലാണ്. 2022 ഡിസംബര്‍ മുതല്‍ ഒരുമിച്ച് താമസിക്കുന്നവരാണ് ഇരുവരും. എന്നാല്‍ പിന്നിട് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതോടെ സ്ത്രീ ഒറ്റയ്ക്ക് ദ്വാരകയിലെ ഫ്‌ളാറ്റിലേക്ക് മാറുകയായിരുന്നു….

Read More

ഡൽഹിയിൽ ജോലി കഴിഞ്ഞ് രാത്രി മടങ്ങിയ യുവതിയെ വെടിവച്ചു കൊന്നു

ഡൽഹിയിലെ പശ്ചിമ വിഹാറിൽ അജ്ഞാതരുടെ വെടിയേറ്റ് യുവതി മരിച്ചു. 32 വയസ്സുകാരിയായ ജ്യോതി ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് രാത്രി 7:30 ഓടെ ഓഫിസിൽ നിന്ന് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജ്യോതിയെ റോഡിൽ വച്ച് അക്രമികൾ വെടിവയ്ക്കുകയായിരുന്നു. ശേഷം ജ്യോതിയുടെ സ്‌കൂട്ടറുമായി കടന്നുകളഞ്ഞു. വഴിയാത്രക്കാർ ഉടൻ തന്നെ ജ്യോതിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡിസിപി ഹരേന്ദ്ര സിങ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവികൾ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ…

Read More

കെ വി തോമസ്  സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി; ഡൽഹിയിൽ ക്യാബിനറ്റ് റാങ്കോടെ നിയമനം

മുൻ കോൺഗ്രസ് നേതാവ് കെ വി തോമസിന് കാബിനറ്റ് റാങ്കോടെ നിയമനം. ഡൽഹിയിൽ സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയാക്കും. കെ വി തോമസിനെ കോൺഗ്രസ് പുറത്താക്കി 8 മാസം പിന്നിടുമ്പോഴാണ് നിയനമം. കോണ്‍ഗ്രസ് നിര്‍ദേശം ലംഘിച്ച് കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് കെ വി തോമസ് പുറത്തേക്ക് പോയത്. പലവട്ടം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു അന്ന് കെ വി തോമസ് പ്രതികരിച്ചത്. …

Read More