ഇതൊക്കെ എന്ത്..!; ഡൽഹിയിലെ തട്ടുകട ചേട്ടൻറെ ‘പോപ്‌കോൺ ഓംലെറ്റ്’ ആണ് ഓംലെറ്റ്..!

ഡൽഹിയിൽനിന്നുള്ള തട്ടുകട വിഭവം ലോകമെങ്ങും പ്രശസ്തമായിരിക്കുകയാണ്. പലർക്കും ഈ വിഭവം വിചിത്രവും ഇതുവരെ കേൾക്കാത്തതുമാണ്. ഖാവു ഗള്ളിയിലുള്ള തട്ടുകടക്കാരനാണ് ഭക്ഷണപ്രിയരെ ആവേശം കൊള്ളിക്കുന്ന അസാധാരണമായ പാചകക്കുറിപ്പ് അവതരിപ്പിച്ചത്. നിരവധി ‘ഫുഡ് റീലുകൾ’ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കപ്പെടാറുണ്ട്. നാടൻ മുതൽ അന്താരാഷ്ട്ര രുചികൾ വരെ വിവിധ സോഷ്യൽ മീഡിയകളിൽ അവതരിപ്പിച്ച് വൈറലാകുന്നവർ ധാരാളമുണ്ട്. എന്നാൽ അവരിൽനിന്നെല്ലാം വ്യത്യസ്തനാണ് ഡൽഹിയിലെ തട്ടുകട ചേട്ടൻ! പ്രഭാതഭക്ഷണത്തിൽ സ്ഥിരമായി ഓംലെറ്റ് ഉൾപ്പെടുത്തുന്നവരാണോ നിങ്ങൾ എങ്കിൽ തീർച്ചയായും ഈ വിഭവം നിങ്ങൾക്കുള്ളതാണ്. ഓംലെറ്റ് പ്രിയപ്പെട്ടതെങ്കിൽ…

Read More

ഡൽഹി എസ്എൻഡിപി യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് കോടതി വിലക്ക്

എസ്എൻഡിപി യൂണിയൻ പിരിച്ചുവിട്ട നടപടി താൽകാലികമായി വിലക്കി ഡൽഹി രോഹിണി കോടതി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിയമിച്ച അഡ്മിനിസ്‌ട്രേറ്റര്‍ ടി പി മണിയപ്പന്‍ ചുമതല ഏല്‍ക്കുന്നത് രോഹിണിയിലെ ജില്ലാ കോടതി താത്കാലികമായി വിലക്കി. കേസ് ഇനി പരിഗണിക്കുന്നത് വരെ തല്‍സ്ഥിതി തുടരണമെന്നാണ് കോടതി നിർദ്ദേശം.  ഡൽഹി യൂണിയൻ പിരിച്ചുവിട്ട നടപടിക്കെതിരെ യൂണിയന്‍റെ സെക്രട്ടറി എസ്. സതീശനാണ് ഡൽഹി രോഹിണിയിലെ ജില്ലാ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ നല്‍കിയ…

Read More

വിവാഹബന്ധത്തില്‍ പങ്കാളിക്ക് മനഃപൂര്‍വം ലൈംഗികത നിഷേധിക്കുന്നത് ക്രൂരതയെന്ന് ഡല്‍ഹി ഹൈക്കോടതി

ജീവിതപങ്കാളിക്ക് മനഃപൂര്‍വം ലൈംഗികത നിഷേധിക്കുന്നത് ക്രൂരതയ്ക്ക് തുല്യമാണെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹത്തിനുശേഷം 35 ദിവസംമാത്രം ഒന്നിച്ചുകഴിഞ്ഞ ദമ്പതിമാര്‍ക്ക് വിവാഹമോചനം നല്‍കിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. ഭാര്യ ലൈംഗികത നിഷേധിച്ചെന്നാരോപിച്ചാണ് ഭര്‍ത്താവ് വിവാഹമോചനക്കേസ് നല്‍കിയത്. പങ്കാളികള്‍ തമ്മില്‍ ലൈംഗികബന്ധം നടക്കാത്തതിനാല്‍ വിവാഹം പൂര്‍ണതയിലെത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദു ആചാരപ്രകാരം 2004-ലാണ് ഇവര്‍ വിവാഹിതരായത്. ദിവസങ്ങള്‍ക്കുശേഷം യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. പിന്നീട് തിരിച്ചുവന്നതുമില്ല. ഇതോടെ, വിവാഹമോചനമാവശ്യപ്പെട്ട് ഭര്‍ത്താവ് കുടുംബക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത അധ്യക്ഷനായ ബെഞ്ചാണ് വിവാഹമോചനം…

Read More

സംസ്ഥാന സർക്കാരിന് നന്ദിയെന്ന് വേണു രാജാമണി; ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്പെഷ്യല്‍ ഡ്യൂട്ടി സ്ഥാനം ഒഴിഞ്ഞ് വേണു രാജാമണി

ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്പെഷ്യല്‍ ഡ്യൂട്ടി സ്ഥാനം ഒഴിഞ്ഞ് വേണു രാജാമണി. ഇന്നലെയാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്.സംസ്ഥാന സർക്കാരിനോട് നന്ദിയുണ്ടെന്നും വേണു രാജാമണി കൂട്ടിചേർത്തു. അതേസമയം കെ.വി തോമസിന്റെ നിയമനവും തന്റെ പദവിയും തമ്മിൽ ഒരു ബന്ധവുമില്ലെന്നും ചുരുങ്ങിയ സമയം കൊണ്ട് കേരളത്തെ ആത്മാർത്ഥമായി സേവിക്കാൻ കഴിഞ്ഞെന്നും വേണു രാജാമണി പറഞ്ഞു. മുഖ്യമന്ത്രിക്ക് അയച്ച കത്ത് സമൂഹ മാധ്യമത്തിൽ പങ്ക് വെച്ചിട്ടുണ്ടെന്നും താൻ സ്ഥാനം ഒഴിഞ്ഞതിനെക്കുറിച്ച് തെറ്റായ പ്രചാരണം ആണ് നടക്കുന്നതെന്നും സർക്കാരിന്റെ വലിയ…

Read More

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ കോൺഗ്രസിൽ ; ഡൽഹിൽ എത്തി അംഗത്വം സ്വീകരിച്ചു

കേരളത്തിലെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു.ഡൽഹിയിലെത്തിയാണ് അദ്ദേഹം കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ അടക്കമുള്ളവരുമായി ടിക്കാറം മീണ കൂടിക്കാഴ്ച നടത്തി.രാജസ്ഥാനിലെ കർഷക കുടുംബത്തിൽ നിന്നുള്ള ടിക്കാറാം മീണയെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മാനിഫെസ്‌റ്റോ കമ്മിറ്റിയിൽ ഉൾപെടുത്തിയിട്ടുണ്ട്. 21 അംഗ മാനിഫെസ്റ്റോ കമ്മിറ്റിയിൽ കോ- കൺവീനറായാണ് മീണയെ ഉൾപെടുത്തിയിരിക്കുന്നത്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്ന പേരെടുത്ത ഐ എ എസ് ഓഫീസറായ ടിക്കാറാം മീണയുടെ പാർട്ടി പ്രവേശനം ശക്തമായ തിരഞ്ഞെടുപ്പ്…

Read More

‘ഇന്ത്യയുടെ യാഥാർഥ്യം അതിഥികളിൽനിന്നു മറച്ചുവയ്ക്കേണ്ടതില്ല’; വിമർശിച്ച് രാഹുൽ

രാജ്യത്തിന്റെ യാഥാർഥ്യം അതിഥികളിൽനിന്ന് സർക്കാർ  മറച്ചുവയ്ക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ”കേന്ദ്ര സർക്കാർ നമ്മുടെ പാവപ്പെട്ട ആളുകളെയും മൃഗങ്ങളെയും മറയ്ക്കുന്നു. ഇന്ത്യയുടെ യാഥാർഥ്യം അതിഥികളിൽനിന്നും മറച്ചുവയ്ക്കേണ്ട ആവശ്യമില്ല”– എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ അദ്ദേഹം പോസ്റ്റ് ചെയ്തു. മഹാത്മാഗാന്ധി സ്മാരകത്തിലേക്കുള്ള ജി20 പ്രതിനിധികളുടെ സന്ദർശനത്തിന് മുന്നോടിയായി സെൻട്രൽ ഡൽഹിയിലെ രാജ്ഘട്ടിലും പരിസരങ്ങളിലും കുരങ്ങുകളുടെയും നായ്ക്കളുടെയും ശല്യം തടയാൻ ഡൽഹി പൊലീസ് ഏജൻസികളുടെ സഹായം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. രാജ്യാന്തര നേതാക്കൾ സഞ്ചരിക്കാൻ സാധ്യതയുള്ള…

Read More

മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ പിതാവിനെ അടിച്ചുകൊന്നു

ഓക്‌ല സഞ്ജയ് കോളനിയിൽ മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ അടിച്ചുകൊന്നു. കൗമാരക്കാരായ കുട്ടികൾ ചേർന്ന് മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണു പിതാവിനെ കട്ട കൊണ്ട് അടിച്ചുകൊന്നത്. ചുമട്ടു തൊഴിലാളിയായ മുഹമ്മദ് ഹനീഫ് ആണ് കൊല്ലപ്പെട്ടത്. മകനും ഗുരുതരമായി പരുക്കേറ്റു.വെള്ളിയാഴ്ച രാത്രി 11നായിരുന്നു സംഭവം. പാർക്ക് ചെയ്തിരുന്ന ബൈക്ക് എടുക്കുന്നതിനാണ് ഫനീഫിന്റെ 14 വയസ്സുകാരനായ മകൻ രാത്രിയിൽ തെരുവിലെത്തിയത്. ബൈക്കിനു മുകളിൽ അ‍ഞ്ചു പേരടങ്ങുന്ന സംഘം ഇരിക്കുന്നുണ്ടായിരുന്നു. ഇവരോട് മാറാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. തുടർന്ന് തർക്കമായി. ബഹളം…

Read More

ഡൽഹി ഐ ഐ ടിയിൽ വീണ്ടും ആത്മഹത്യ; രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യ, പഠന സമ്മർദമെന്ന് പൊലീസ്

ഡൽഹി ഐ ഐ ടിയിൽ ബിടെക് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. 21 വയസുകാരൻ അനിൽ കുമാർ ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്. ബി ടെക് മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിംഗ് വിദ്യാർത്ഥിയാണ് അനിൽകുമാർ. ക്യാമ്പസിൽ രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. നേരത്തെ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയും ഇതേ ഡിപ്പാർട്ട്മെന്റ് ആയിരുന്നു. വിദ്യാർത്ഥികളുടെ ആത്മഹത്യയിൽ കോളജ് അധികൃതർക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ രം​ഗത്തെത്തി. അവസാന വർഷ വിദ്യാർത്ഥിയായ അനിൽകുമാറിന് മാർക്കിൽ കുറവ് വന്നതിന് ആറ് മാസത്തേക്ക് പിന്നാലെ…

Read More

ആമസോൺ കമ്പനി മാനേജറെ വെടിവെച്ച് കൊന്ന കേസ്; 18 കാരനായ പ്രതി പിടിയിൽ

ഡൽഹിയിൽ ആമസോൺ കമ്പനി മാനേജരെ നടുറോഡിൽ വെച്ച് വെടിവച്ചു കൊന്ന കേസിലെ പ്രതി പതിനെട്ടുകാരനായ ​ഗുണ്ടാ തലവനും കൂട്ടാളിയും പിടിയിലായി. മായ ​ഗ്യാങ്ങിന്റെ തലവനായ മുഹമ്മദ് സമീറും കൂട്ടാളിയുമാണ് പിടിയിലായത്. മുഹമ്മദ് സമീർ നാല് കൊലപാതക കേസിൽ പ്രതിയാണ്. മായ ഭായ് എന്നാണ് മുഹമ്മദ് സമീറിന്റെ വിളിപ്പേര്. പതിനെട്ട് വയസ് മാത്രമാണ് ഇയാൾക്ക് പ്രായം. ഇതിനോടകം നാല് കൊലപാതക കേസുകളിൽ പ്രതിയാണ് മുഹമ്മദ് സമീര്‍. വടക്കുകിഴക്കൻ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഡസനോളം ചെറുപ്പക്കാരടങ്ങുന്ന ​ഗ്യാങ്ങിന്റെ തലവനാണ്…

Read More

സി എൻ മോഹനന് വക്കീൽ നോട്ടീസ് അയച്ച് കുഴൽനാടൻ; പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം, 2.5കോടി മാനനഷ്ടം വേണം

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനന് വക്കീൽ നോട്ടീസ് അയച്ച് മാത്യു കുഴൽനാടൻ എംഎൽഎ. മാത്യു കുഴൽനാടൻ ഉൾപ്പെട്ട ദില്ലിയിലെ നിയമ സ്ഥാപനമാണ് വക്കീൽ നോട്ടീസ് അയച്ചത്. വാർത്ത സമ്മേളനം വിളിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മാത്യു കുഴൽനാടനെതിരായ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം, ഏഴ് ദിവസത്തിനുള്ളിൽ രണ്ടര കോടി രൂപ മാനനഷ്ടമായി നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് നോട്ടീസിൽ ഉന്നയിക്കുന്നത്. ഇല്ലെങ്കിൽ ദില്ലി ഹൈക്കോടതിയിൽ അപകീർത്തി കേസ് നൽകുമെന്നും നോട്ടീസിലുണ്ട്. മാത്യു…

Read More