ഡൽഹി മദ്യനയ അഴിമതി കേസിൽ കെജരിവാളിന് സമന്‍സ് അയക്കാന്‍ ഇഡി

ഡൽഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് സമൻസ് അയക്കാന്‍ ഇഡി. നാലാമത്തെ സമൻസ് ഇന്ന് ഇഡി കെജരിവാളിന് നല്‍കിയേക്കും. അതേസമയം ഇഡി നിയമപരമായി സമൻസ് നല്‍കിയാല്‍ കെജരിവാള്‍ ഹാജരാകുമെന്നാണ് എഎപി നിലപാട്. ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത് സാക്ഷിയെയാണോ പ്രതിയെയാണോ എന്ന് നോട്ടീസില്‍ വ്യക്തമാക്കണമെന്നും എ എ പി ആവശ്യപ്പെട്ടു. കെജരിവാളിന് ഗുജറാത്ത് സന്ദര്‍ശനത്തിന് മുൻപ് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി എന്ന് എഎപി മന്ത്രി സൌരഭ് ഭരത്വാജ് ആരോപിച്ചു. ഇഡിയുടെ ഭാഗത്ത് നിന്ന അപ്രതീക്ഷിത…

Read More

ഉത്തരേന്ത്യ കനത്ത മൂടൽമഞ്ഞ്; റെഡ് അലര്‍ട്ട്: സ്കൂളുകൾക്ക് അവധി

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്.  ജനുവരി 2 വരെ ഈ സ്ഥിതി തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കി. ദില്ലി, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നീ സംസ്ഥാനങ്ങളില്‍ തണുപ്പ് തുടരുമെന്നും മുന്നറിയിപ്പുണ്ട്. പഞ്ചാബ്, ഹരിയാന, ദില്ലി എന്നിവിടങ്ങളിൽ ഇന്ന് റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 31ന് പഞ്ചാബിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നല്‍കി. ജനുവരി 2 വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു….

Read More

കനത്ത ശൈത്യം; ഡൽഹിയിൽ 134 വിമാനങ്ങളും 22 ട്രെയിനുകളും വൈകി

കനത്ത ശൈത്യം തുടരുന്ന ഡൽഹിയിൽ താപനില ആറ് ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ കടുത്ത മൂടൽമഞ്ഞ് ഡിസംബർ 31 വരെ തുടരുമെന്നാണ് കാലവസ്ഥാവകുപ്പ് വ്യക്തമാക്കുന്നത്. മൂടൽമഞ്ഞ് കാഴ്ചമറയ്ക്കുന്ന സാഹചര്യമായതിനാൽ 134 വിമാനങ്ങളും 22 ട്രെയിനുകളുമാണ് ഡൽഹിയിൽ വൈകിയത്. വരുംദിവസങ്ങളിൽ മൂടൽമഞ്ഞ് തീവ്രമാകുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.  വ്യാഴാഴ്ച പുലർച്ചെ 5.30-ഓടെ സഫ്ദർജങ് മേഖലയിൽ ദൃശ്യത 50 മീറ്ററായി. അതേസമയം, ഡൽഹിവിമാനത്താവളത്തിലും സമീപപ്രദേശങ്ങളിലും ദൃശ്യത 25 മീറ്ററായിരുന്നു. ദൃശ്യത പൂജ്യത്തിലേക്ക് താഴ്ന്ന പ്രദേശങ്ങളുമുണ്ട്. ഡൽഹി…

Read More

കനത്ത മൂടൽ മഞ്ഞ്; ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ താളംതെറ്റിയത് 30ലധികം വിമാന സർവ്വീസുകൾ

കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ താളംതെറ്റി. 30ലധികം വിമാന സർവീസുകൾ വൈകി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനു പുറമെ ഡൽഹിയിൽ ഇറങ്ങേണ്ട നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിടുന്നുമുണ്ട്. സർവീസ് വൈകുന്ന സാഹചര്യത്തിൽ വിമാന കമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഡൽഹി നഗരത്തിൽ കനത്ത മൂടൽമഞ്ഞ് വ്യാപിച്ചത്. തുടർന്ന് ദൂരക്കാഴ്ച കുറഞ്ഞതോടെ വിമാന സർവീസ് ദുഷ്കരമാകുകയായിരുന്നു. കൂടാതെ തലസ്ഥാനത്തെ താപനില ഏഴ് ഡിഗ്രിയായി കുറഞ്ഞുവെന്നും കാലാവസ്ഥ വകുപ്പ്…

Read More

ഡൽഹിയിൽ വീണ്ടും അന്തരീക്ഷ മലിനീകരണ തോത് വർധിക്കുന്നു; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ

അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി ഡൽഹി സർക്കാർ.എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 400 പോയിന്റിലേക്ക് ഉയര്‍ന്നതോടെ വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി മലിനീകരണ തോത് കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം.ഇതിന്റെ ഭാഗമായി ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ ബിഎസ് 3 പെട്രോള്‍ വാഹനങ്ങൾക്കും ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരുമെന്നാണ് റിപ്പോര്‍ട്ട്. നിരോധനം മറികടന്ന് വാഹനങ്ങളുമായി നിരത്തിൽ ഇറങ്ങുന്നവര്‍ക്ക് 20,000 രൂപ വരെ പിഴ ചുമത്തുമെന്നാണ് ഗതാഗത വകുപ്പ്…

Read More

പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തയാളെ വെടിവെച്ച് മുൻ സൈനികൻ; ആക്രമണത്തിൽ മറ്റൊരാൾക്കും പരിക്ക്

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തയാളെ വെടിവെച്ച് പരിക്കേൽപ്പിച്ച മുൻ സൈനികൻ അറസ്റ്റിൽ. ഡൽഹിയിലെ ബുരാരിയിലാണ് സംഭവം. 47 കാരനായ മുൻ സൈനികന്റെ ആക്രമണത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 9.45നാണ് സംഭവം. ബുരാരിയിൽ നിന്നുള്ള വിമുക്തഭടൻ രവീന്ദ്രയാണ് അറസ്റ്റിലായത്. മദ്യലഹരിയിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ച രവീന്ദ്രയെ രണ്ടു പേർ ചോദ്യം ചെയ്തു. ഇതേതുടർന്ന് മൂവരും തമ്മിൽ തർക്കമുണ്ടായി. രൂക്ഷമായതോടെ വെടിവയ്പ്പിൽ കലാശിക്കുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രവീന്ദ്ര തൻ്റെ കയ്യിൽ കരുതിയ തോക്ക് ഉപയോഗിച്ച് രണ്ടു റൗണ്ട് വെടിയുതിർത്തതായി…

Read More

ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിച്ചു

വിദ്യാർഥി പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ലക്ഷ്യമിട്ട് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിച്ചു. ക്യാമ്പസിൽ സമരം ചെയ്താൽ 20,000 രൂപ പിഴയും ‘ദേശവിരുദ്ധ’ മുദ്രാവാക്യങ്ങൾ വിളിച്ചാൽ 10,000 രൂപ പിഴയും ഈടാക്കുമെന്ന് പുതിയ പെരുമാറ്റച്ചട്ടത്തിൽ പറയുന്നു. അക്കാദമിക് കോംപ്ലക്സുകൾക്കോ ഭരണവിഭാഗം കെട്ടിടങ്ങൾക്കോ 100 മീറ്റർ പരിധിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചാലാണ് കടുത്ത പിഴ ഈടാക്കുക. അതുപോലെ നിരാഹാര സമരമോ ധർണയോ മറ്റ് പ്രതിഷേധങ്ങളോ നടത്തിയാൽ വിദ്യാർഥികൾക്ക് 20,000 രൂപ വീതമാണ് പിഴയിടുക. മുദ്രാവാക്യങ്ങൾ ദേശവിരുദ്ധമെന്ന് കണ്ടെത്തിയാൽ 10,000…

Read More

‘ഇന്ത്യ മുന്നണി’ യോഗം ഈ മാസം 19ന് ഡൽഹിയിൽ; ലോക്സഭാ തെരഞ്ഞെടുപ്പ് മുഖ്യ അജണ്ടയാകും

ഇൻഡ്യ മുന്നണി യോഗം ഈ മാസം 19ന് ഡൽഹിയിൽ ചേരും. വൈകുന്നേരം മൂന്നു മണിക്കാണ് യോഗം ചേരുക. കഴിഞ്ഞ ആറാം തിയതിയാണ് നേരത്തെ മുന്നണി യോഗം ചേരാൻ തീരുമാനിച്ചിരുന്നത്. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായിരുന്ന നിധീഷ് കുമാർ, ബംഗാൾ മുഖ്യമന്ത്രിയും ത്രിണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി എന്നിവരുൾപ്പടെയുള്ള പല പ്രതിപക്ഷ നേതാക്കളും ഈ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് യോഗം മാറ്റിയത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ്…

Read More

ഡൽഹി മദ്യനയ അഴിമതി കേസ്: വിമർശിച്ച് സുപ്രീംകോടതി

ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡിക്ക് സുപ്രീം കോടതിയുടെ വിമർശനം. പ്രതി ബിനോയ് ബാബുവിന് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിചാരണയ്ക്ക് മുൻപ് ആളുകളെ ദീർഘകാലം കസ്റ്റഡിയിൽ വയ്ക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. പതിമൂന്ന് മാസങ്ങളായി ബിനോയ്‌ ബാബു ജയിലാണ്. വിചാരണ ഇനിയും ആരംഭിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരാളെ അനന്തമായി ജയിലിടാനാകില്ലെന്നാണ് കോടതിയുടെ നീരിക്ഷണം. കേസിൽ സിബിഐ ആരോപിക്കുന്നതും ഇഡി ആരോപിക്കുന്നതും തമ്മിൽ വൈരുധ്യമുണ്ടെന്നും ജസ്റ്റിസ്‌ ഖന്ന നീരീക്ഷിച്ചു. പെർണോഡ് റിക്കാർഡ് ഇന്ത്യയിൽ ഒരു ജൂനിയർ ഉദ്യോഗസ്ഥനായ ബിനോയിക്ക് കമ്പനിയുടെ നയപരമായ…

Read More

ഭർത്താവും ഭാര്യയും കലഹം; വിമാനം അടിയന്തരമായി ഡൽഹിയിലിറക്കി

ഭർത്താവും ഭാര്യയും തമ്മിൽ കലഹമുണ്ടായതിനെത്തുടർന്ന് വിമാനം അടിയന്തരമായി ഡൽഹി വിമാനത്താവളത്തിലിറക്കി. മ്യൂണിക്കിൽ നിന്ന് ബാങ്കോക്കിലേക്ക് പോകുകയായിരുന്ന ലുഫ്താൻസ വിമാനം എൽഎച്ച്772 ആണ് അടിയന്തരമായി താഴെയിറക്കിയത്. ഭർത്താവും ഭാര്യയും തമ്മിൽ വിമാനത്തിൽ കലഹമുണ്ടായതോടെ വിമാനത്തിലെ ക്യാബിൻ ക്രൂ ഇക്കാര്യം അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി ഡൽഹിയിൽ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. ഭാര്യയും ഭർത്താവും തമ്മിൽ കലഹമുണ്ടാകാൻ എന്താണ് കാരണമെന്ന് അറിയില്ലെന്നും എന്നാൽ പ്രശ്‌നം രൂക്ഷമായതോടെ വിമാനം ഡൽഹിയിൽ ഇറക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഡൽഹി എയർപോർട്ട് ഏവിയേഷൻ സെക്യൂരിറ്റി അറിയിച്ചു. വിമാനം…

Read More