കേന്ദ്രവും കേരളവും തമ്മിലുള്ള ചർച്ച പരാജയം; കേരളത്തിന്റെ നിർദേശങ്ങൾ അംഗീകരിക്കാതെ കേന്ദ്രം

കടമെടുപ്പ് പരിധി വെട്ടികുറച്ച വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിർദേശ പ്രകാരം കേന്ദ്രവും കേരളവും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. കേരളം അധികമായി ചോദിച്ച തുക നൽകാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. കേരളം മുന്നോട്ട് വെച്ച നിർദേശങ്ങളും കേന്ദ്രം അംഗീകരിച്ചില്ല. 19,370 കോടി രൂപയാണ് കേരളം അധികമായി ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം കേന്ദ്രം തള്ളുകയായിരുന്നു. സുപ്രീംകോടതി നിർദേശ പ്രകാരമുള്ള ചർച്ചയ്ക്ക് കേരളത്തെ ചീഫ് സെക്രട്ടറി വി.വേണു ഐഎഎസാണ് നയിച്ചത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാം….

Read More

കർഷകർ ഇന്ന് വീണ്ടും ഡൽഹിയിലേക്ക്; പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

കർഷകർ ഇന്ന് വീണ്ടും ഡൽഹിയിലേക്ക്. പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ച കർഷകർ ബസുകളിലും ട്രെയിനുകളിലുമായി ഇന്ന് ഡൽഹിയിലെത്തും. മാർച്ചിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ വലിയ സുരക്ഷാ വിന്യാസമുണ്ട്. ഇതിന് പുറമെ റയിൽവേ സ്റ്റേഷനുകളിലും മെട്രോ സ്റ്റേഷനുകളിലും സുരക്ഷ വർദ്ധിപ്പിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി – ഹരിയാന ദേശീയപാത അതിർത്തിയിൽ പൊതുജനത്തിനായി ഗതാഗതം തുറന്ന് നൽകിയിരുന്നു. എന്നാൽ കർഷകർ എത്തുമെന്ന മുന്നറിയിപ്പ് ഉള്ളതിനാൽ അർദ്ധരാത്രി മുതൽ വീണ്ടും സുരക്ഷ കർശനമാക്കി. നഗരത്തിനകത്തും വിവിധ ഇടങ്ങളിൽ പരിശോധന ഉണ്ടാകും. നേരത്തെ ട്രാക്ടറുകളിൽ എത്തിയ…

Read More

കേരളത്തിലെ കോണ്‍ഗ്രസിന്റെ ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തിങ്കളാഴ്ച

കേരളത്തിലെ കോണ്‍ഗ്രസിന്റെ ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തിങ്കളാഴ്ച ദില്ലിയില്‍ നടന്നേക്കുമെന്നും റിപ്പോർട്ട്. സ്ക്രീനിംഗ് കമ്മിറ്റി തയ്യാറാക്കിയ പട്ടികയില്‍ ചര്‍ച്ചചെയ്യുന്നതിനുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ദില്ലിയിലെത്തും. രാഹുല്‍ ഗാന്ധിയടക്കം 15 സിറ്റിംഗ് എംപിമാരുടെ പേരാണ് പട്ടികയിലുള്ളത്. ഇന്നലെ രാത്രി വൈകി തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നിരുന്നു. കെ സി വേണുഗോപാലിന്‍റെ നേതൃത്വത്തിൽ ചേർന്ന ഈ യോഗത്തിൽ സ്ഥാനാർത്ഥി നിർണയമാണ് ചർച്ച ചെയ്തത്. അതേസമയം ആലപ്പുഴ, കണ്ണൂർ, വയനാട് സീറ്റുകളിൽ അന്തിമ…

Read More

ഹൈവേ തടഞ്ഞ് ട്രാക്ടര്‍ മാര്‍ച്ചുമായി കര്‍ഷകര്‍; അതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ്

ട്രാക്ടര്‍ മാര്‍ച്ചുമായി കര്‍ഷകര്‍. മീററ്റ്, മുസാഫർനഗർ, സഹാറൻപൂർ, ബാഗ്പത്, ഹാപൂർ, അംറോഹ എന്നിവിടങ്ങളിൽ കർഷകർ ട്രാക്ടർ മാർച്ച് നടത്തി. താങ്ങുവില നിയമപരമാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായിട്ടാണ് ട്രാക്ടറുകൾ പാര്‍ക്ക് ചെയ്ത് ഹൈവേ തടഞ്ഞത്. ഇതോടെ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് നാലുമണി വരെയാണ് സമരം. ഭാരതിയ കിസാന്‍ യൂണിയനും സംയുക്ത കിസാന്‍ മോര്‍ച്ചയും ചേര്‍ന്നാണ്‌ ട്രാക്ടര്‍ മാര്‍ച്ച് നടത്തുന്നത്‌. യമുന എക്‌സ്പ്രസ് വേ, ലുഹാർലി ടോൾ പ്ലാസ, മഹാമായ ഫ്‌ളൈഓവർ എന്നിവിടങ്ങളിലും കര്‍ഷകരുടെ ട്രാക്ടറുകള്‍ നിറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കുന്നതിനായി നിരോധനാജ്ഞ പ്രഖ്യാപിക്കുകയും…

Read More

ഡൽഹി മദ്യനയ അഴിമതി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സമൻസ് തള്ളി

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നും ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. ഏഴാം തവണയാണ് ഇ.ഡി കെജ്‌രിവാളിന് സമൻസ് അയക്കുന്നത്. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. കേന്ദ്രസർക്കാർ സമ്മർദമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഒരു കാരണവശാലും പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി വിടില്ലെന്നും എ.എ.പി നേതാക്കൾ വ്യക്തമാക്കിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ എല്ലാ സമൻസുകളും നിയമവിരുദ്ധമെന്ന് പറഞ്ഞുകൊണ്ടാണ് ഡൽഹി മുഖ്യമന്ത്രി ഒഴിവാക്കിയത്. ഏഴാമത്തെ സമൻസ് കൂടാതെ, ഫെബ്രുവരി 14, ഫെബ്രുവരി രണ്ട്, ജനുവരി 18,…

Read More

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്–ആംആദ്മി പാർട്ടി സീറ്റ് ധാരണയായി, ദില്ലിയിലും ഹരിയാനയിലും ഗോവയിലും സഖ്യമായി മത്സരിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ആംആദ്മി പാർട്ടി സീറ്റ് ധാരണയായി. ഡൽഹിയിൽ നാലു സീറ്റിൽ ആംആദ്മി പാർട്ടിയും മൂന്നു സീറ്റിൽ കോൺഗ്രസും മത്സരിക്കും. ഹരിയാനയിൽ ഒരു സീറ്റ് ആംആദ്മി പാർട്ടിക്കു നൽകും. ചണ്ഡീഗഡിലെ ഒരു സീറ്റിലും ഗോവയിൽ 2 സീറ്റിലും കോൺഗ്രസ് മത്സരിക്കാൻ തീരുമാനമായി. പഞ്ചാബിൽ കോൺഗ്രസും എഎപിയും വെവ്വേറെ മത്സരിക്കും. ഗുജറാത്തിൽ രണ്ട് സീറ്റിൽ എഎപി മത്സരിക്കും. ഈസ്റ്റ്, ചാന്ദിനി ചൗക്ക്, നോർത്ത് ഈസ്റ്റ് ലോക്സഭാ മണ്ഡലങ്ങളിലാവും കോൺഗ്രസ് മത്സരിക്കുക. ന്യൂഡൽഹി, വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, നോർത്ത്…

Read More

കർഷക സമരത്തിനിടെ പോലീസ് നടപടിയിൽ പരിക്കേറ്റ ഒരു കർഷകൻ കൂടി മരിച്ചെന്ന് നേതാക്കൾ

കർഷക സമരത്തിനിടെ ദില്ലിയിൽ ഒരു കർഷകൻ കൂടി മരിച്ചതായി റിപ്പോർട്ട്. പോലീസ് നടപടിയിൽ പരിക്കേറ്റ ഒരു കർഷകൻ കൂടി മരിച്ചെന്ന് നേതാക്കളാണ് അറിയിച്ചത്. ബട്ടിൻഡ സ്വദേശി ദർശൻ സിം​ഗാണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്. 62 വയസായിരുന്നു. ഇതോടെ ഈ സമരത്തിൽ പങ്കെടുക്കവെ മരിച്ചവരുടെ എണ്ണം അഞ്ചായെന്നും സമരക്കാർ പറഞ്ഞു. ഖനൗരി അതിർത്തിയിൽ സമരത്തിൻ്റെ അദ്യ ദിനം മുതൽ ദർശൻ സിംഗ് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പോലീസിൻ്റെ ഗ്രനേഡ് പ്രയോഗത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നുവെന്നാണ് വിവരം. എന്നാൽ പോലീസ്…

Read More

മാർച്ച് 14ന് ഡൽഹിയിൽ കിസാൻ മഹാ പഞ്ചായത്ത്; പ്രഖ്യാപനവുമായി ഭാരതീയ കിസാൻ യൂണിയൻ

മാർച്ച്‌ 14 ന് ഡൽഹിയിൽ കിസാൻ മഹാപഞ്ചായത്ത് നടത്തുമെന്ന പ്രഖ്യാപനവുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് ബൽബീർ സിംഗ് രാജ്യവാൾ. ഡൽഹി രാം ലീല മൈതാനിൽ ആണ് കിസാൻ മഹാപഞ്ചായത്ത് സംഘടിപ്പിക്കുക. കർഷകർക്ക് നേരെ വെടിവച്ച ഹരിയാന മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ കൊലക്കേസ് എടക്കണമെന്നും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും BKU ആവശ്യപ്പെട്ടു. ഖനൗരിയിൽ മരിച്ച യുവ കർഷകന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം. കർഷകന്റെ വായ്പകൾ എഴുതിത്തള്ളണം. സംഘട്ടനത്തിന് ഉത്തരവാദികളെ കണ്ടെത്താൻ സുപ്രീം കോടതി ജഡ്ജിയുടെ…

Read More

ഡൽഹി മദ്യനയ അഴിമതിക്കസ്; അരവിന്ദ് കെജിരിവാളിന് വീണ്ടും ഇ.ഡി സമൻസ്

അരവിന്ദ് കെജ്‌രിവാളിന് വീണ്ടും സമൻസ് അയച്ച് ഇ.ഡി. ഡൽഹി മദ്യനയ അഴിമതിക്കേസിലാണ് നോട്ടീസ്. ആറാം തവണയാണ് കെജ്‌രിവാളിന് ഇ.ഡി നോട്ടീസ് ലഭിക്കുന്നത്. ഈ മാസം 19ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. മുൻപ് അഞ്ച് തവണ നോട്ടീസ് ലഭിച്ചിട്ടും അരവിന്ദ് കെജ്‌രിവാൾ ഇ.ഡിക്ക് മുൻപിൽ ഹാജരായിരുന്നില്ല. ഇതിനെതിരെ ഇ.ഡി കോടതിയെ സമീപിച്ചിരുന്നു. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണം ചൂണ്ടിക്കാട്ടിയാണ് ആദ്യത്തെ നോട്ടിസിൽ ഹാജരാകാതിരുന്നത്. രണ്ടാമത്തെ തവണ ധ്യാനത്തിനു പോകുന്നുവെന്നാണു കാരണമായി പറഞ്ഞത്. മൂന്നാമത്തെ നോട്ടിസ് നിയമപ്രകാരമല്ലെന്നും തനിക്കെതിരെ കൃത്യമായ…

Read More

കര്‍ഷകസംഘടനകള്‍ നടത്തുന്ന മാര്‍ച്ചിനെ പിന്തുണച്ച് എം എസ് സ്വാമിനാഥന്റെ മകൾ മധുര സ്വാമിനാഥന്‍

രാജ്യതലസ്ഥാനത്തേക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കര്‍ഷകസംഘടനകള്‍ നടത്തുന്ന മാര്‍ച്ചിനെ പിന്തുണച്ച് സാമ്പത്തികവിദഗ്ധയും എം എസ് സ്വാമിനാഥന്റെ മകളുമായ മധുര സ്വാമിനാഥന്‍. സമരം ചെയ്യുന്ന കര്‍ഷകര്‍ നമ്മുടെ അന്നദാതാക്കളാണെന്നും കുറ്റവാളികളല്ലെന്നും മധുര സ്വാമിനാഥന്‍ പറഞ്ഞു. എം എസ് സ്വാമിനാഥനെ ആദരിക്കുമ്പോള്‍ കര്‍ഷകരോടും ഐക്യപ്പെടേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി. എം എസ് സ്വാമിനാഥന് മരണാനന്തരബഹുമതിയായി ഭാരത രത്‌ന ലഭിച്ചതിനു പിന്നാലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡൽഹിയിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മധുര സ്വാമിനാഥന്‍. “പഞ്ചാബിലെ നമ്മുടെ അന്നദാതാക്കളായ കര്‍ഷകര്‍…

Read More