അരവിന്ദ് കെജ്‌രിവാളിന് ദേഹാസ്വസ്ഥ്യം ; കോടതിയിൽ നിന്ന് വിശ്രമ മുറിയിലേക്ക് മാറ്റി

മദ്യനയ കേസിൽ അറസ്റ്റിലായ കെജ്രിവാളിന് ഡൽഹി റോസ് അവന്യൂ കോടതിയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ബിപി കുറഞ്ഞ ഇദ്ദേഹത്തെ കോടതി മുറിയിൽ നിന്ന് വിശ്രമ മുറിയിലേക്ക് മാറ്റി. കുറച്ച് നേരം ഇവിടെ കഴിഞ്ഞ അദ്ദേഹത്തെ പിന്നീട് നില മെച്ചപ്പെട്ടതിനാൽ കോടതി മുറിയിലേക്ക് തിരികെ എത്തിച്ചു. കോടതിയിൽ ശക്തമായ വാദപ്രതിവാദമാണ് നടന്നത്. അറസ്റ്റിനെ ന്യായീകരിച്ച ഇഡി കോടതിയിൽ അരവിന്ദ് കെജ്രിവാളിനും എഎപിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. മദ്യനയക്കേസ് 100 കോടിയുടെ അഴിമതിയല്ല, മറിച്ച് 600 കോടിയുടെ അഴിമതിയാണെന്ന് പറഞ്ഞ…

Read More

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ രാജ്യവ്യാപക പ്രതിഷേധം; രാജ്യ തലസ്ഥാനം മുൾമുനയിൽ, എഎപി മന്ത്രിമാർ ഉൾപ്പെടെ അറസ്റ്റിൽ

മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിനെത്തുടര്‍ന്ന് ഡൽഹിയിൽ വൻ പ്രതിഷേധം.മന്ത്രിമാരുൾപ്പടെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ദേശീയപാത ഉപരോധിച്ചാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എ.എ.പി പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പ്രതിഷേധത്തിൽ പങ്കെടുത്ത ഡൽഹി എ.എ.പി മന്ത്രിമാരായ അതിഷി,സൗരഭ് ഭരദ്വാജ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തതില്‍ രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്. ജനാധിപത്യത്തെ കൊല ചെയ്തുവെന്നാരോപിച്ച് ബിജെപി ഓഫീസുകളിലേക്ക് ആം ആദ്മി പാര്‍ട്ടി പ്രതിഷേധ മാർച്ച്നടത്തി. ഡൽഹി റോസ് അവെന്യൂ…

Read More

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ; ഡൽഹിൽ നിരോധനനാജ്ഞ

മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിന് പിന്നാലെ ഡല്‍ഹിയില്‍ നിരോധനാജ്ഞ. വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഇ.ഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കെജ്‌രിവാളി വസതിക്ക് പുറത്ത് ആം ആദ്മി പ്രവർത്തകരുടെ പ്രതിഷേധം നടക്കുകയാണ്. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തു നീക്കാൻ അനുവദിക്കില്ലെന്നാണ് പ്രവർത്തകർ പറയുന്നത്. ബിജെപി ദേശീയ ആസ്ഥാനത്തിന് മുൻപിലും വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഡൽഹി പൊലീസ് ഡ്രോൺ നീരിക്ഷണം നടത്തുന്നുണ്ട്. കെജ്‌രിവാൾ ജയിലിൽ ഇരുന്ന് ഭരിക്കുമെന്ന് ആം…

Read More

ഡൽഹി മദ്യനയ അഴിമതിക്കേസ്; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ

വിവാദമായ ഡൽഹി മദ്യ നയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു മണിക്കൂർ നേരമാണ് ഇഡി സംഘം ഇദ്ദേഹത്തിന്റെ വസതിയിൽ വച്ച് കെജ്രിവാളിനെ ചോദ്യം ചെയ്തു. പുറത്ത് എഎപി പ്രവര്‍ത്തകര്‍ വൻ പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു ചോദ്യം ചെയ്യൽ. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ഡൽഹി പൊലീസ് ശ്രമം തുടങ്ങി. ഇതിന് ശേഷം അരവിന്ദ് കെജ്രിവാളിനെ ഇഡി സംഘം കൊണ്ടുപോകും. അറസ്റ്റ്…

Read More

ഡൽഹി ജലബോർഡ് കള്ളപ്പണക്കേസ്: ഇ.ഡി. മുമ്പാകെ ഹാജരാകില്ലെന്ന് അരവിന്ദ് കേജ്രിവാൾ

ഡൽഹി ജല ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് അയച്ച നോട്ടിസ് തള്ളി കേജ്രിവാൾ. ഇ.ഡിക്ക് മുന്നിൽ ഹാജരാകിലെന്ന് എഎപി വൃത്തങ്ങൾ അറിയിച്ചു. ഇന്ന് ഹാജരാകാനാണ് നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചതിനുപിന്നാലെയാണ് ജല ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഹാജരാകാൻ നോട്ടിസ് അയച്ചത്. സിബിഐ അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് നൽകിയ കേസിലാണ് ഇ.ഡിയുടെ നടപടി. കരാർ നേടാനായി നൽകിയ കോഴപ്പണം ആ ആദ്മി പാർട്ടിയുടെ…

Read More

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളിന് മുൻകൂർ ജാമ്യം

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മുൻകൂർ ജാമ്യം. രാവിലെ പത്തോടെ അദ്ദേഹം ഡൽഹി റോസ് റവന്യൂ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. നിരവധി തവണ സമൻസ് അയച്ചിട്ടും കെജ്‌രിവാൾ ഹാജരാകാത്തതിനെ തുടർന്ന് ഇ.ഡി കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കോടതി അദ്ദേഹത്തോട് ഇന്ന് ഹാജരാകാൻ നിർദേശിച്ചത്. 15,000 രൂപ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. കോടതി സമൻസ് സ്റ്റേ ചെയ്യണമെന്ന കെജ്‌രിവാളിന്റെ ആവശ്യം ഡൽഹി സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇ.ഡി അയച്ച എട്ട് സമൻസുകളാണ് ഡൽഹി മുഖ്യമന്ത്രി…

Read More

ഡൽഹി ഷാദ്രയില്‍ തീപിടുത്തം; രണ്ട് കുട്ടികള്‍ അടക്കം നാല് മരണം

ഡൽഹി ഷാദ്രയില്‍ വമ്പൻ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ അടക്കം നാല് പേര്‍ മരിച്ചു.  പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ കുട്ടികളെയും സ്ത്രീകളെയും മുതിര്‍ന്നവരെയും അടക്കം പത്തിലധികം പേരെ രക്ഷപ്പെടുത്തിയിരുന്നു. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. മരിച്ചവര്‍ ഇവരിലുള്‍പ്പെടുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പരുക്കേറ്റവരുടെ നിലയെ കുറിച്ചും വ്യക്തതയായിട്ടില്ല. ഷാദ്രയിലെ ഗീതാ കോളനിയിൽ ആണ് ഇന്ന് പുലര്‍ച്ചെയോടെ തീപിടുത്തമുണ്ടായത്.  വിവരമറിഞ്ഞ് അഞ്ചരയോടെ പൊലീസ് സംഭവസ്ഥലത്തെത്തി. ഇവരാണ് ഫയര്‍ ഫോഴ്സില്‍ വിവരമറിയിച്ചത്. ആളുകളെ മുഴുവനായി പുറത്തെടുത്തുവെന്നാണ് വിവരം. പ്രദേശത്തുണ്ടായിരുന്ന വാഹനങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു. ഇപ്പോഴും…

Read More

കർഷക പ്രതിഷേധം ; കിസാൻ മസ്ദൂർ മഹാപഞ്ചായത്ത് ഇന്ന് ഡൽഹിയിൽ

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ കർഷകരുടെ ‘മഹാപഞ്ചായത്ത്’ ഇന്ന് ഡൽഹിയിൽ. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഡൽഹി രാംലീല മൈതാനിയിലാണ് ‘കിസാൻ മസ്ദൂർ മഹാപഞ്ചായത്ത്’ നടക്കുക. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് കർഷകർ മഹാപഞ്ചായത്തിൽ അണിചേരും. വനിതാ, തൊഴിലാളി, യുവജന സംഘടനകളും ഭാഗമാകും. ഫെബ്രുവരി 22ന് ചണ്ഡീഗഢിൽ ചേർന്ന യോഗത്തിലാണ് സംയുക്ത കിസാൻ മോർച്ച മഹാപഞ്ചായത്തിന് ആഹ്വാനം ചെയ്തത്. വിളകൾക്കുള്ള മിനിമം താങ്ങുവില സംബന്ധിച്ച നിയമം കൊണ്ടുവരിക, എല്ലാ കർഷകരുടെയും കടങ്ങൾ സമ്പൂർണമായി എഴുതിത്തള്ളുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണ്…

Read More

കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരായി

കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരായി. ഡൽഹി ദ്വാരക സെക്ടർ മൂന്നിലെ സ്വകാര്യഹാളിൽ പോലീസ് കാവലിലായിരുന്നു വിവാഹചടങ്ങുകൾ. വിവാഹവേദിയിലും പുറത്തും ഡൽഹി പോലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. വിവാഹവേദിയിൽവെച്ച് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനും പരോളിലുള്ള കാലാ ജഠെഡി രക്ഷപ്പെടാതിരിക്കാനും പോലീസ് കനത്ത ജാഗ്രത പുലർത്തി. ഡൽഹി പോലീസ് സ്പെഷ്യൽ സെൽ, സ്പെഷ്യൽ സ്റ്റാഫ്, ക്രൈംബ്രാഞ്ച് എന്നീ വിഭാഗങ്ങളിൽനിന്നുള്ള പോലീസുകാരെയാണ് വിവാഹവേദിയിൽ വിന്യസിച്ചിരിക്കുന്നത്. അതിഥികൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആയുധധാരികളായ കമാൻഡോകൾക്ക് പുറമേ ഏകദേശം 250-ലേറെ…

Read More

ദില്ലിയില്‍ കുഴല്‍ കിണറില്‍ വീണയാള്‍ മരിച്ചു

ദില്ലിയില്‍ കുഴല്‍ കിണറില്‍ വീണയാള്‍ മരിച്ചു. 14 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ യുവാവിനെ പുറത്തെടുത്തെങ്കിലും ഇയ്യാൾ മരിച്ചിരുന്നു. കുഴല്‍ കിണറില്‍ വീണയാളെ മരിച്ച നിലയിലാണ് പുറത്തെടുത്തതെന്ന് ദില്ലി മന്ത്രി അതിഷി മര്‍ലെനയാണ് പറഞ്ഞത്. 30 വയസ് പ്രായമുള്ള യുവാവ് ആണ് മരിച്ചതെന്നും ഇയാള്‍ എങ്ങനെയാണ് കുഴല്‍ കിണറില്‍ വീണതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ദൂരൂഹത സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. യുവാവിനെ ആരെങ്കിലും കുഴല്‍ കിണറിനുള്ളില്‍ തള്ളിയിട്ടതാണോയെന്ന സംശയം ഉള്‍പ്പെടെ മന്ത്രി പ്രകടിപ്പിച്ചിരുന്നു….

Read More