
ഡല്‍ഹി വിമാനത്താവളത്തിനും വിവിധ ആശുപത്രികള്‍ക്കും ബോംബ് ഭീഷണി; പരിശോധന ശക്തം
ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനും വിവിധ ആശുപത്രികള്‍ക്കും ബോംബ് ഭീഷണിസന്ദേശം. ഇ മെയിലിലൂടെയായിരുന്നു ഭീഷണി സന്ദേശങ്ങള്‍ എത്തിയത്. വിമാനത്താവളത്തിന് പുറമേ ബുരാരി ആശുപത്രി, സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രി എന്നിവിടങ്ങളിലേക്കും ബോംബ് ഭീഷണി സന്ദേശമെത്തി. ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് ബുരാരി ആശുപത്രിയില്‍ ബോംബ് സന്ദേശം ലഭിച്ചതെന്നും ലോക്കല്‍ പോലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയെന്നും നോര്‍ത്ത് ഡല്‍ഹി ഡി.സി.പി. അറിയിച്ചു. സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടിലേലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലേക്ക്…