ഡൽഹി മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി മെയ് 31 വരെ നീട്ടി. ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. 2023 ഫെബ്രുവരി മുതൽ സിസോദിയ ജുഡിഷ്യൽ കസ്റ്റഡിയിലാണുള്ളത്. അതേസമയം മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന് ജൂൺ രണ്ടുവരെ ജാമ്യം ലഭിച്ചിരുന്നു.

Read More

രാ​ജ്യ​സ​ഭാ​ഗം സ്വാ​തി മ​ലി​വാ​ളി​നെ കൈയേറ്റം ചെയ്തെന്ന കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

ഡൽഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​ന്റെ പേ​ഴ്സണൽ അ​സി​സ്റ്റ​ന്റ് ബി​ഭ​വ് കു​മാ​ർ ആം ​ആ​ദ്മി പാ​ർ​ട്ടി രാ​ജ്യ​സ​ഭാ​ഗം സ്വാ​തി മ​ലി​വാ​ളി​നെ കൈയേറ്റം ചെയ്തെന്ന കേസ് അന്വേഷിക്കാൻ ഡൽഹി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചു. നോർത്ത് ഡൽഹി ഡി.സി.പി അഞ്ജിത ചെപ്യാലയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് രൂപീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലെ ജീവനക്കാരിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നും സംഘം ഇതിനോടകം മൊഴിയെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ കണ്ട ഉദ്യോഗസ്ഥരെ പ്രത്യേകം ചോദ്യംചെയ്യുകയും ചെയ്തു. മേയ് 13ന് കെജ്രിവാളിനെ കാണാൻ…

Read More

അരവിന്ദ് കെജ്രിവാൾ കോൺഗ്രസ് സ്ഥാനാർഥിക്കും താൻ എ.എ.പിയുടെ സ്ഥാനാർഥിക്കും വോട്ട് ചെയ്യുമെന്ന് രാഹുൽ ഗാന്ധി

ഡൽഹിയിൽ ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ കോൺഗ്രസ് സ്ഥാനാർഥിക്കും താൻ എ.എ.പിയുടെ സ്ഥാനാർഥിക്കും വോട്ട് ചെയ്യുമെന്ന് രാഹുൽ ഗാന്ധി. മാത്രമല്ല ഇരു പാർട്ടികളും തമ്മിൽ നല്ല ഐക്യമാണ് ഡൽഹിയിലുള്ളതെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ഇൻഡ്യ സഖ്യത്തിന്റെ റാലിയിൽ പ​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴ് ലോക്സഭ മണ്ഡലങ്ങളിലും ഇൻഡ്യ സഖ്യ സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കാൻ ഇരു പാർട്ടികളുടേയും പ്രവർത്തകർ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മോദിയുമായി സംവാദത്തിന് താൻ തയാറാണ്….

Read More

തെരഞ്ഞെടുപ്പ് പ്രചാരണം; സുധാകരന്റെ നേതൃത്വത്തിൽ കേരള സംഘം ഡൽഹിയിലേക്ക്

സംസ്ഥാനത്ത് നിന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ നേതൃത്വത്തിൽ 46 അംഗ കോൺഗ്രസ് നേതാക്കളുടെ സംഘം ഡൽഹിയിലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ. കെപിസിസി ഭാരവാഹികൾ, പോഷക സംഘടനകളായ യൂത്ത് കോൺഗ്രസ്, കെഎസ്‌യു, മഹിളാ കോൺഗ്രസ് എന്നിവരടങ്ങുന്നതാണ് കേരള സംഘം മേയ് 17നും 18നുമായി ഡൽഹിയിലെത്തും. ഏഴ് ലോക്സഭ മണ്ഡലങ്ങളാണ് ഡൽഹിയിൽ. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ആംആദ്മി പാർട്ടിയുമായുള്ള സീറ്റ് ധാരണയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് മൂന്നിടത്ത് മത്സരിക്കുന്നു. മലയാളികൾ ധാരാളമുള്ള സ്ഥലമാണ്…

Read More

സ്വാതി മലിവാളിന്‍റെ പരാതി; അരവിന്ദ് കെജ്രിവാളിന്‍റെ പി.എ ബിഭവ് കുമാറിനെതിരെ പൊലീസ് കേസെടുത്തു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വസതിയിൽ വെച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. അരവിന്ദ് കെജ്രിവാളിന്‍റെ പിഎ ബിഭവ് കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. കെജ്രിവാളിനെ സന്ദര്‍ശിക്കാൻ വീട്ടിലെത്തിയ സമയത്ത് അതിക്രമം നേരിട്ടുവെന്ന സ്വാതിയുടെ  പരാതിയിലാണ് നടപടി. പരാതി നല്‍കിയ വിവരം സ്വാതി തന്നെ സോഷ്യല്‍ മീഡിയയിലൂടെ  നേരത്തെ അറിയിച്ചിരുന്നു.  കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കെജ്രിവാളിനെ സന്ദർശിക്കാൻ വസതിയിലെത്തിയ സ്വാതി മലിവാളിനെ അദ്ദേഹത്തിന്റെ പഴ്സനൽ അസിസ്റ്റന്റ് ബൈഭവ് കുമാർ കയ്യേറ്റം ചെയ്തെന്നാണ് ആക്ഷേപം. സ്വാതി…

Read More

ബിജെപിയുടെ ഡൽഹി സംസ്ഥാന ഓഫീസിൽ തീപിടുത്തം ; ഫയർഫോഴ്സ് എത്തി തീ അണച്ചു

ബിജെപി സംസ്ഥാന ഓഫീസില്‍ തീപ്പിടുത്തം. വൈകാതെ തന്നെ ഫയര്‍ ഫോഴ്സെത്തി തീയണച്ചതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു. പണ്ഡിറ്റ് പന്ത് മാർഗിലെ ബിജെപിയുടെ സംസ്ഥാന കമ്മറ്റി ഓഫീസിലാണ് തീപിടുത്തം. ഇന്ന് വൈകീട്ട് 4:30ഓടെയാണ് സംഭവം. ഓഫീസിന്‍റെ പിറകുവശത്ത് നിന്നാണ് തീപ്പിടുത്തമുണ്ടായത്. അതിനാല്‍ തന്നെ ഇവിടെ സൂക്ഷിച്ചിരുന്ന പല സാധനങ്ങളും കത്തിനശിച്ചിട്ടുണ്ട്. എങ്കിലും കാര്യമായ നാശനഷ്ടമൊന്നും അപകടത്തിലുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ തന്നെ ധാരാളം പ്രവര്‍ത്തകര്‍ ഓഫീസിലുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കുകളൊന്നും തന്നെ സംഭവിച്ചിട്ടില്ല….

Read More

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്രൗഡ്‌ഫണ്ടിംഗുമായി കനയ്യ കുമാര്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ പ്രചാരണത്തിന് ക്രൗഡ്‌ഫണ്ടിംഗുമായി ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥി കനയ്യ കുമാര്‍. ഇന്ത്യാ സഖ്യത്തിനായി നോര്‍ത്ത് ഈസ്റ്റ് ദില്ലി മണ്ഡലത്തിലാണ് കനയ്യ മത്സരിക്കുന്നത്. ജനാധിപത്യം സംരക്ഷിക്കാനായി ഇത് ജനങ്ങളുടെ പോരാട്ടമാണെന്നും അതിനാല്‍ ആളുകളുടെ പിന്തുണ അനിവാര്യമാണെന്നും കനയ്യ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.  ഭാഗവാക്കാകുക. നിങ്ങള്‍ക്കും പിന്തുണകള്‍ നല്‍കാം. ഈ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മത്സരിക്കുന്നത് ക്രൗഡ്‌ഫണ്ടിംഗ് വഴിയാണ്. ജനങ്ങള്‍ക്കായുള്ള ഈ പോരാട്ടത്തില്‍ ജനങ്ങളുടെ സഹായം ആവശ്യമാണ്’ എന്നും വീഡിയോയില്‍ കനയ്യ പറഞ്ഞു.  ജെഎന്‍യു സ്റ്റുഡന്‍റ് കൗണ്‍സില്‍ മുന്‍…

Read More

ഇന്ത്യയിൽ പൗരത്വ ഭേദ​ഗതി നിയമം നടപ്പിലാക്കി കേന്ദ്ര സർക്കാർ ; ഡൽഹിയിൽ 14 പേർക്ക് സർട്ടിഫിക്കറ്റ് നൽകി

രാജ്യത്ത് പൗരത്വ ഭേദ​ഗതി നിയമം നടപ്പിലാക്കി കേന്ദ്ര സർക്കാർ. അതിന്റെ ഭാ​ഗമായി പൗരത്വ സർട്ടിഫിക്കറ്റ് നൽകി തുടങ്ങി. ഡൽഹിയിലെ 14 പേർക്കാണ് ആദ്യഘട്ടത്തിൽ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് സർട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവർക്കാണ് പൗരത്വം നൽകിയതെന്ന് കേന്ദ്രം അറിയിച്ചു. മാർച്ച് 11 നാണ് കേന്ദ്രസർക്കാർ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്. പൗരത്വ ഭേദ​ഗതി നിയമവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ നീക്കം.

Read More

ഡൽഹിയിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശം; ആശങ്കയിലായി ജനങ്ങള്‍

വീണ്ടും ബോംബ് ഭീഷണി സന്ദേശത്തില്‍ ആശങ്കയിലായി ദില്ലി. ദിവസങ്ങളായി തുടരുന്ന ബോംബ് ഭീഷണി വലിയ തോതിലുള്ള ആശങ്കയാണ് ജനങ്ങള്‍ക്കിടയിലും സൃഷ്ടിക്കുന്നത്. ഇക്കുറി നിരവധി ആശുപത്രികള്‍ക്ക് ഇ-മെയിലായി ബോംബ് ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്.സന്ദേശം ലഭിച്ച ആശുപത്രികളിലെല്ലാം ശക്തമായ പരിശോധന നടക്കുകയാണ്. ദീപ് ചന്ദ് ബന്ധു, ജിടിബി, ദാദാ ദേവ്, ഹേഡ്ഗേവാർ ഉൾപ്പടെയുള്ള ആശുപത്രികൾക്കാണ് ഭീഷണി സന്ദേശം എത്തിയത്.  ഇക്കഴിഞ്ഞ ഒന്നിന് ഇത്തരത്തില്‍ ദില്ലിയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി വന്നത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. രാജ്യതലസ്ഥാനത്തെ നൂറിലേറെ സ്കൂളുകള്‍ക്ക്…

Read More

ജയ്പൂരിലെ നാല് സ്‌കൂളുകൾക്ക് ബോംബ് ഭീഷണി

ദില്ലിക്ക് പിന്നാലെ രാജസ്ഥാനിലും ബോംബ് ഭീഷണി. ഇന്ന് ജയ്പൂരിലെ സ്കൂളുകളിലേക്കാണ് ഇമെയിൽ വഴി ഭീഷണി സന്ദേശം എത്തിയത്. സന്ദേശത്തെ തുടർന്ന് 4 സ്കൂളുകളിലാണ് പരിശോധന നടക്കുന്നത്. സ്കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചശേഷമാണ് പരിശോധന നടത്തുന്നത്. ഇന്നലെ ദില്ലിയിലെ എട്ട് ആശുപത്രികളിലേക്കും വിമാനത്താവളത്തിലേക്കും ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. ഇവിടങ്ങളിലേക്കും ഇമെയിൽ വഴിയാണ് സന്ദേശമെത്തിയത്. എന്നാൽ അധികൃതർ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഒരേ സംഘം തന്നെയാണ് ഇതിന് പിന്നിലെന്ന പ്രാഥമിക നിഗമനത്തിലാണ് ഉദ്യോഗസ്ഥരുള്ളത്….

Read More