കെജ്‌രിവാളിന് തിരിച്ചടി; ജാമ്യം നീട്ടാൻ വിസമ്മതിച്ച് സുപ്രിംകോടതി: ജൂൺ രണ്ടിന് തന്നെ ജയിലിലേക്ക് മടങ്ങണം

മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് തിരിച്ചടി. ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് കേജ്‌രിവാൾ നൽകിയ അപേക്ഷ സ്വീകരിക്കാൻ സുപ്രീംകോടതി റജിസ്ട്രി വിസമ്മതിച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരാഴ്ചത്തേക്കുകൂടി ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ കേജ്‌രിവാൾ സമീപിച്ചിരുന്നു. എന്നാൽ ഹർജി പരിഗണിക്കാനാവില്ലെന്നും സുപ്രീംകോടതി റജിസ്ട്രിയെയോ വിചാരണക്കോടതിയെയോ സമീപിക്കണമെന്നുമായിരുന്നു സുപ്രീംകോടതി നിർദേശം. തുടർന്നാണ് റജിസ്ട്രിയെ സമീപിച്ചത്. കേജ്‌രിവാളിന് ജാമ്യം അനുവദിച്ചപ്പോൾതന്നെ ജൂൺ 2ന് ജയിലിൽ തിരിച്ചെത്തണമെന്നും സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടിയാണു റജിസ്ട്രി അപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ചത്….

Read More

ഡൽഹിയിൽ നിന്ന് വാരാണസിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി ; യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തി

ഡൽഹിയില്‍ നിന്ന് വാരാണസിയിലേക്ക് പോകാനിരുന്ന ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഇന്‍ഡിഗോ 6E2211 വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഡൽഹി വിമാനത്താവളത്തില്‍ ലഭിച്ച സന്ദേശം. തുടര്‍ന്ന് മുഴുവന്‍ യാത്രക്കാരെയും ഒഴിപ്പിച്ച ശേഷം വിമാനത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. വ്യാജ സന്ദേശമാണ് ലഭിച്ചതെന്ന് പരിശോധനയക്ക് ശേഷം വിമാനത്താവള അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച മുംബൈയിലെ താജ്മഹല്‍ പാലസ് ഹോട്ടല്‍, ഛത്രപതി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു. രണ്ടിടത്തും നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച…

Read More

ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടുത്തം ; മുന്നറിയിപ്പ് നൽകിയിട്ടും ഡൽഹി സർക്കാർ അവഗണിച്ചെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ

ഡൽഹി വിവേക് നഗറിൽ കുട്ടികളുടെ ആശുപത്രിയില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ ഡൽഹി സർക്കാരിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ. ഇത്തരം ആശുപത്രികളുടെ സുരക്ഷ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. എന്നാൽ ഇത് സർക്കാർ പാലിച്ചില്ലെന്ന് ചെയർപേഴ്സൺ പ്രിയങ്ക കനൂങ്കാ പറഞ്ഞു. അതേസമയം, നവജാതശിശുക്കളുടെ ആശുപത്രിയില്‍ തീപിടുത്തമുണ്ടായ സംഭവത്തിലെ പൊലീസ് കണ്ടെത്തലുകൾ ഞെട്ടിക്കുന്നതാണ്. ആശുപത്രിയിൽ അടിയന്തര സാഹചര്യത്തിൽ പുറത്തിറങ്ങാൻ ഉള്ള വാതിലുകൾ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളെ പരിശോധിച്ചിരുന്ന ഡോക്ടർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി….

Read More

ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തം ; ഡോക്ടർക്ക് ലൈസൻസില്ല, കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ

ഡൽഹി വിവേക് നഗറിൽ തീപിടിത്തം ഉണ്ടായ ആശുപത്രിയിൽ അടിയന്തര സാഹചര്യത്തിൽ പുറത്തിറങ്ങാൻ ഉള്ള വാതിലുകൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ്. കുട്ടികളെ പരിശോധിച്ചിരുന്ന ഡോക്ടർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. ഗുരുതരമായ വിവരങ്ങള്‍ പുറത്ത് വന്നതോടെ ചെറുകിട ആശുപത്രികളിലും ക്ലിനിക്കുകളിലും പരിശോധന കർശനമാക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം. ഇതിനായി നടപടികൾക്ക് ആരോഗ്യ വകുപ്പ് ശുപാർശ നൽകി. ആശുപത്രി പ്രവർത്തിക്കാനുള്ള അടിസ്ഥാന സൗകര്യം കെട്ടിടത്തിൽ ഇല്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുനിസിപ്പൽ കോർപ്പറേഷൻ ചട്ടങ്ങളും പാലിച്ചില്ല. റെസിഡൻഷ്യൽ ഫ്ലാറ്റാണ് ആശുപത്രിയാക്കി മാറ്റിയത്. ലൈസൻസ്…

Read More

ഡൽഹിയിൽ ബേബി കെയർ ആശുപത്രിയിൽ തീപിടുത്തമുണ്ടായി കുട്ടികൾ മരിച്ച സംഭവം ; ഒളിവിൽ പോയ ആശുപത്രി ഉടമ അറസ്റ്റിൽ

ഡൽഹിയില്‍ നവജാതശിശുക്കളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തിൽ ആശുപത്രി ഉടമ നവീൻ കിച്ചി അറസ്റ്റില്‍. ആശുപത്രിക്ക് തീപിടിച്ചതിന് പിന്നാലെ ഒളിവിൽ പോയ നവീൻകിച്ചിയെ ഡൽഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയിരുന്നു. തീപിടുത്തത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ മരിക്കുകയും അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിവേക് വിഹാറില്‍ ചട്ടങ്ങള്‍ പാലിക്കാതെ രണ്ട് നിലകളിലായി പ്രവർത്തിച്ചിരുന്ന ആശുപത്രിയിലാണ് അപകടം ഉണ്ടായത്. ആശുപത്രിയുടെ താഴെ പ്രവർത്തിച്ചിരുന്നു ഓക്സിജന്‍ സിലണ്ടറിലുണ്ടായ പൊട്ടിത്തെറിക്ക്…

Read More

ദില്ലി വിവേക് വിഹാർ ആശുപത്രിയിലെ തീപിടിത്തം; അന്വേഷിക്കാൻ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നൽകി ലെഫ്റ്റനന്‍റ് ഗവർണര്‍

ദില്ലി വിവേക് വിഹാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാൻ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നൽകി ലെഫ്റ്റനന്‍റ് ഗവർണര്‍. അപകടത്തിന് ഉത്തരവാദി ആംആദ്മി പാ‍ർട്ടിയും സർക്കാരുമാണെന്നാണ് ബിജെപിയുടെ ആരോപണം. ദില്ലിയിൽ നവജാത ശിശുക്കൾക്കായുള്ള ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ഏഴ് കുഞ്ഞുങ്ങളാണ് മരണപെ്പട്ടത്. അഞ്ചു കുഞ്ഞുങ്ങൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിവേക് വിഹാറിൽ ചട്ടങ്ങൾ പാലിക്കാതെ രണ്ട് നിലകളിലായി പ്രവർത്തിച്ചിരുന്ന ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയോട് ചേർന്നുള്ള ഓക്സിജൻ സിലിണ്ടർ സംഭരണ കേന്ദ്രത്തിലെ പൊട്ടിത്തെറിക്ക് പിന്നാലെയാണ് തീപിടിത്തം ഉണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നത്. നവജാത ശിശുക്കളുടെ…

Read More

കെജ്രിവാളിന്‍റെ അവസ്ഥ വരും മുമ്പ് മുഖ്യമന്ത്രി രാജി വയ്ക്കണം: കെ സുരേന്ദ്രൻ

കേരളത്തിൽ ഡൽഹി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ് കെജ്രിവാളിന്‍റെ അവസ്ഥ വരും മുമ്പ് പിണറായി വിജയൻ രാജിവെക്കുന്നതാണ് നല്ലതെന്നും സുരേന്ദ്രൻ പറഞ്ഞു. സർക്കാരിന്‍റെ നയങ്ങൾ തീരുമാനിക്കുന്നത് ബാർ മുതലാളിമാരാണെന്ന് വ്യക്തമായിരിക്കുകയാണ്. കോടികളാണ് സർക്കാരിന് കോഴ കൊടുക്കേണ്ടതെന്ന ബാർ ഉടമ അസോസിയേഷൻ നേതാവിന്‍റെ ശബ്‍ദരേഖ ഈ സർക്കാരിന്‍റെ മുഖം കൂടുതൽ വികൃതമാക്കുന്നതാണ്. മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് ഉറപ്പ് നൽകി അധികാരത്തിലെത്തിയ ഇടത് സർക്കാർ പൂട്ടിയ ബാറുകളെല്ലാം തുറന്ന…

Read More

ഡൽഹി സെക്രട്ടറിയേറ്റ് ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി: പൊലീസ് ​ഗൂ​ഗിളിനോട് വിവരം തേടി

ഡൽഹി സെക്രട്ടേറിയേറ്റിലെ നോർത്ത് ബ്ലോക്കിൽ ബോംബ് വച്ചെന്ന് വ്യാജ ഭീഷണി സന്ദേശം ലഭിച്ച സംഭവത്തിൽ ​ഗൂ​ഗിളിനോട് വിവരങ്ങൾ തേടി ദില്ലി പൊലീസ്. സന്ദേശം അയച്ച ഇമെയിലിന്റെ ഐപി ഐഡിയെ കുറിച്ചാണ് ഗൂഗിളിനോട് വിവരങ്ങൾ തേടിയത്. ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുന്ന കെട്ടിടം ബോംബ് വച്ച് തകർക്കുമെന്ന് ഇന്നലെയാണ് ദില്ലി പൊലീസിന് ഇമെയില് സന്ദേശം ലഭിച്ചത്. സംഭവത്തിൽ ദില്ലി പൊലീസ് സ്പെഷൽ സെല്ലും ലോക്കൽ പൊലീസും കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പ്…

Read More

കെജ്‍രിവാളിന്‍റെ മാതാപിതാക്കളെ ചോദ്യം ചെയ്യാൻ ഡൽഹി പൊലീസ്

സ്വാതി മലിവാളിന്റെ പരാതിയിൽ കെജ്രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനുള്ള ദില്ലി പോലീസിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ആംആദ്മി പാർട്ടി. പ്രധാനമന്ത്രി ഇടപെട്ടാണ് കെജരിവാളിന്റെ വയോധികരായ മാതാപിതാക്കളെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. സ്വാതി മലിവാളിന്റെ പരാതിയിൽ സുതാര്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെജരിവാൾ പ്രതികരിച്ചു. മറ്റന്നാൾ ദില്ലിയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കെതിരെ പുതിയ പോർമുഖം തുറക്കുകയാണ് എഎപി. വയോധികരായ മാതാപിതാക്കളെ ചോദ്യം ചെയ്യാൻ ഇന്ന് ദില്ലി പോലീസെത്തുമെന്ന് കെജ്രിവാളാണ് ആദ്യം എക്സിലൂടെ അറിയിച്ചത്. സ്വാതി മലിവാളിന്റെ പരാതിക്കാസ്പദമായ…

Read More

‘ ഡൽഹിയിലേക്കുള്ള ജലവിതരണം ബിജെപി തടയുന്നു ‘ ; ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി

ആം ആദ്മി പാർട്ടിയെ ലക്ഷ്യമിട്ട് ബി.ജെ.പി ഗൂഢാലോചന തുടരുകയാണെന്നും ഇതിന്റെ ഭാഗമായി ഡൽഹിയിലേക്കുള്ള ജലവിതരണം നിർത്തി​യെന്നും ജല മന്ത്രി അതിഷി ആരോപിച്ചു. ഹരിയാന സർക്കാർ മുഖേനയാണ് ഡൽഹിയിലേക്കുള്ള വെള്ളം തടഞ്ഞിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ​പ്രഖ്യാപിച്ചത് മുതൽ ആം ആദ്മി പാർട്ടിയെ ലക്ഷ്യമിട്ട് ബി.ജെ.പി ഗൂഢാലോചന നടത്തുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനകം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തു. ഇതോടെ ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം അവതാളത്തിലായി. കെജ്രിവാൾ ഇടക്കാല ജാമ്യം നേടി…

Read More