
ഡൽഹിയിലെ പൈപ്പുകളിൽ ചോർച്ചയുണ്ടാക്കാൻ ശ്രമമെന്ന് ആം ആദ്‌മി; കിഴക്കൻ ഡൽഹിയിൽ ബിജെപി സമരം
ഡൽഹിയിലെ കുടിവെള്ള ക്ഷാമത്തിൽ പൈപ്പുകളിൽ ചോർച്ചയുണ്ടാക്കാൻ ശ്രമം നടക്കുന്നതായി ആം ആദ്മി പാർട്ടി. ഡൽഹിയിലെ ജനങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുന്നവരെ കണ്ടുപിടിക്കണമെന്നും മന്ത്രി അതിഷി ആവശ്യപ്പെട്ടു. അരവിന്ദ് കേജ്രിവാൾ ആണ് എല്ലാ പ്രശ്നനങ്ങൾക്കും കാരണമെന്ന് ചൂണ്ടികാട്ടി ബിജെപി കിഴക്കൻ ഡൽഹിയിൽ സമരം തുടങ്ങി. ഡൽഹി കടുത്ത ജലപ്രതിസന്ധിയിൽ വലയുന്ന സാഹചര്യത്തിൽ, ദേശീയ തലസ്ഥാനത്തെ ജല പൈപ്പ് ലൈനുകളിൽ പട്രോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് അതിഷി ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറയ്ക്ക് കത്ത് നൽകി. പ്രധാന ജല പൈപ്പ് ലൈനുകളിൽ…