ഡൽഹിയിലെ പരിശീലനകേന്ദ്രത്തിലെ വെള്ളക്കെട്ടിൽ മരിച്ചവരിൽ ഒരു മലയാളി; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

ഡൽഹി സിവിൽ സർവീസ് പരിശീലനകേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മരിച്ച മൂന്നുപേരിൽ മലയാളി വിദ്യാർഥിയും. എറണാകുളം സ്വദേശി നവീനാണ് മരിച്ചത്. ഡൽഹി പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നവീന് പുറമെ രണ്ട് വിദ്യാർത്ഥിനികളും മരിച്ചിരുന്നു. ഇവരിൽ ഒരാൾ തെലങ്കാന സ്വദേശിയും മറ്റൊരാൾ ഉത്തർപ്രദേശ് സ്വദേശിയുമായിരുന്നു. മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയെന്നും മരണവിവരം ബന്ധുക്കളെ അറിയിച്ചെന്നും പൊലീസ് വ്യക്തമാക്കി. ഡൽഹിയിലെ രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യു.പി.എസ്.സി. പരിശീലന കേന്ദ്രത്തിലാണ് വെള്ളംകയറി വിദ്യാർഥികൾ മരിച്ചത്. അപകടസമയത്ത് 40 ഓളം വിദ്യാർത്ഥികളാണ്…

Read More

കോച്ചിങ് സെന്ററിൽ വെള്ളം കയറി; ഡൽഹിയിൽ മൂന്നു വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ഡൽഹി സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് മരിച്ചത്. ഏഴടിയോളം ഉയരത്തിൽ വെള്ളം പൊങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. സിവിൽ സർവീസ് അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ട് പേരാണ് സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ദേശീയ ദുരന്ത നിവാരണ സേന കെട്ടിടത്തിൽ കുടുങ്ങിയിരുന്ന 14 പേരെ രക്ഷപ്പെടുത്തി. ഇവർക്ക് ചികിത്സ നൽകി. റാവു സിവിൽ സർവീസ് അക്കാദമിയുടെ ലൈബ്രറി ആണ് ബേസ് മെന്റിൽ പ്രവർത്തിച്ചിരുന്നത്. സംഭവ സമയത്ത്…

Read More

‘സ്പൈഡർമാൻ’ ഡൽഹി പോലീസിൻറെ വലയിൽ കുടുങ്ങി!

ശത്രുക്കളെ നിഷ്പ്രയാസം ഇടിച്ചുവീഴ്ത്തി തൻറെ പ്രിയപ്പെട്ടവരെ അപകടങ്ങളിൽനിന്നു രക്ഷിക്കുന്ന സ്‌പൈഡർമാന് ലോകമെമ്പാടും ആരാധകരുണ്ട്. അതു സിനിമയിലെ സ്‌പൈഡർമാൻ. ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന സ്‌പൈഡർമാനെ ഡൽഹി പോലീസ് പൊക്കിയ വാർത്തയാണ് എല്ലാവരിലും ചിരിയുണർത്തിയത്. ഒടുവിൽ സ്‌പൈഡർമാനെ പിടിച്ച ക്രെഡിറ്റ് ഡൽഹി പോലീസ് സ്വന്തമാക്കിയെന്നാണ് നെറ്റിസൺസ് പ്രതികരിച്ചത്. രാജ്യതലസ്ഥാനത്തു കാഴ്ചക്കാരെ അമ്പരിപ്പിച്ച കാർ യാത്ര ചെയ്ത കുറ്റത്തിനാണ് സ്‌പൈഡർമാനെ പോലീസ് പിടികൂടിയത്. സ്‌പൈഡർമാൻ നടത്തിയ ‘സാഹസികകൃത്യം’ സോഷ്യൽ മീഡിയയിൽ തരംഗമാണ്. പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടതും അഭിപ്രായങ്ങൾ പങ്കുവച്ചതും. വീഡിയോ തുടങ്ങുമ്പോൾ,…

Read More

വിമാന യാത്ര നിരക്കുവര്‍ധന; കെഎംസിസി ഡയസ്‌പോറ സമ്മിറ്റ് ആഗസ്റ്റ് 8 ന് ഡല്‍ഹിയില്‍

സീസണ്‍ സമയത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വര്‍ദ്ധനവിന് പരിഹാരം തേടി പ്രവാസി സംഘടനകള്‍ ഡല്‍ഹിയിലേക്ക്. അബുദാബി കെഎംസിസിയുടെ നേതൃത്വത്തില്‍ വിവിധ പ്രവാസികളുടെ ആഭിമുഖ്യത്തിലാണ് ‘ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 8ന് ഡല്‍ങി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഹാളില്‍ നടക്കുന്ന സമ്മിറ്റില്‍ കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ജനപ്രതിനിധിളും പങ്കെടുക്കും.കേന്ദ്ര മന്ത്രിമാരെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. അബുദാബി കെഎംസിസി, ഡല്‍ഹി കെഎംസിസിയുടെയും സഹകരണത്തോടെ അബുദാബിയിലെ മുപ്പതോളം പ്രവാസി സംഘടനകളുടെ കൂട്ടായ്മയിലാണ് സമ്മിറ്റ്…

Read More

അരവിന്ദ് കേജ്രിവാളിനെ ജയിലിൽ വധിക്കാനുള്ള ഗൂഢാലോചന നടക്കുന്നു; എഎപി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ജയിലിൽ വധിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന ആരോപണവുമായി ആംആദ്മി പാർട്ടി (എഎപി). കേന്ദ്ര സർക്കാരും ലഫ്. ഗവർണർ വി.കെ.സക്‌സേനയും കേജ്രിവാളിന്റെ ജീവൻ വച്ചുകളിക്കുകയാണ്. ഏതുനിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് അദ്ദേഹം തിഹാർ ജയിലിൽ കഴിയുന്നത്. കേജ്രിവാൾ കൂടുതൽ മധുരം കഴിച്ച് പ്രമേഹം കൂട്ടാൻ ശ്രമിക്കുകയാണെന്നാണ് ആദ്യം ആരോപിച്ചത്. എന്നാൽ, ഭക്ഷണം കഴിക്കാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ശ്രമിക്കുകയാണെന്നാണ് ഇപ്പോൾ പറയുന്നത്. ബിജെപി പച്ചക്കള്ളമാണു പ്രചരിപ്പിക്കുന്നതെന്നും സഞ്ജയ് സിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജയിൽ…

Read More

നിരോധിത പതഞ്ജലി ഉൽപ്പന്നങ്ങൾ ഫ്രാ​ഞ്ചൈസി സ്റ്റോറുകൾ വഴി വ്യാപകമായി വിൽക്കുന്നു

നിരോധിത പതഞ്ജലി ഉൽപ്പന്നങ്ങൾ ഫ്രാ​ഞ്ചൈസി സ്റ്റോറുകൾ വഴി വ്യാപകമായി വിൽക്കുന്നതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വ്യാജ അവകാശവാദങ്ങൾക്കൊപ്പം ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന് കണ്ടെത്തിയ പതഞ്ജലിയുടെ 14 മരുന്നുകളുടെ ലൈസൻസ് ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റി റദ്ദാക്കിയിരുന്നു. കൂടാതെ ഈ മരുന്നുകളു​ടെ വിൽപ്പന നിർത്തിവെച്ചതായി പതഞ്ജലി സുപ്രിം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ആ മരുന്നുകൾ പതഞ്ജലിയുടെ ഷോപ്പുകളിൽ ഇപ്പോഴും വ്യാപകമായി വിൽക്കുന്നതായാണ് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹി, പട്ന, ഡെറാഡൂൺ എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പതഞ്ജലിയുടെ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്….

Read More

ഒപ്പം വരാൻ ആവശ്യപ്പെട്ടു, വഴങ്ങിയില്ല; 16 കാരനെ നാലംഗസംഘം വെടിവെച്ചു കൊലപ്പെടുത്തി

ഡൽഹിയിൽ 16 വയസുകാരനെ വെടിവച്ചു കൊലപ്പെടുത്തി. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ തിർക്കിയിൽ ഇന്നലെ രാത്രിയാണ് ദാരുണസംഭവം നടന്നത്. സഹോദരനോടൊപ്പം കടയിലേക്ക് വന്ന കുട്ടിയോട് ഒപ്പം വരാൻ നാലംഗ സംഘം ആവശ്യപ്പെട്ടു. എന്നാൽ കുട്ടി വഴങ്ങാതെ വന്നപ്പോൾ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. കൊല നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.

Read More

‘ഭാവിയിൽ ആംആദ്മിയുമായി സഖ്യം വേണ്ട , വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണം’; ആവശ്യവുമായി ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ

ഭാവിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യത്തിലേർപ്പെടരുതെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണമെന്നുമുള്ള ആവശ്യവുമായി ഡല്‍ഹി കോണ്‍ഗ്രസ് നേതാക്കള്‍. ജില്ലാ കോൺഗ്രസ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എഎപിയുമായി സഖ്യം ചേര്‍ന്നാണ് മത്സരിച്ചത്. എന്നാല്‍ ഏഴ് സീറ്റുകളും ബി.ജെ.പി തൂത്തുവാരുകയാണുണ്ടായത്. ബ്ലോക്ക്-ജില്ലാ തലങ്ങളിലെ പ്രതിമാസ യോഗങ്ങളുടെ ഫീഡ്‌ബാക്ക് അവലോകനം ചെയ്യുന്നതിനും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അജണ്ട നിശ്ചയിക്കുന്നതിനുമായി ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് ബുധനാഴ്ച ജില്ലാ പ്രസിഡൻ്റുമാരുമായും നിരീക്ഷകരുമായും യോഗം ചേർന്നിരുന്നു….

Read More

‘ഭാവിയിൽ ആംആദ്മിയുമായി സഖ്യം വേണ്ട , വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണം’; ആവശ്യവുമായി ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ

ഭാവിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യത്തിലേർപ്പെടരുതെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണമെന്നുമുള്ള ആവശ്യവുമായി ഡല്‍ഹി കോണ്‍ഗ്രസ് നേതാക്കള്‍. ജില്ലാ കോൺഗ്രസ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എഎപിയുമായി സഖ്യം ചേര്‍ന്നാണ് മത്സരിച്ചത്. എന്നാല്‍ ഏഴ് സീറ്റുകളും ബി.ജെ.പി തൂത്തുവാരുകയാണുണ്ടായത്. ബ്ലോക്ക്-ജില്ലാ തലങ്ങളിലെ പ്രതിമാസ യോഗങ്ങളുടെ ഫീഡ്‌ബാക്ക് അവലോകനം ചെയ്യുന്നതിനും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അജണ്ട നിശ്ചയിക്കുന്നതിനുമായി ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് ബുധനാഴ്ച ജില്ലാ പ്രസിഡൻ്റുമാരുമായും നിരീക്ഷകരുമായും യോഗം ചേർന്നിരുന്നു….

Read More

കെ. കവിത സമർപ്പിച്ച ജാമ്യാപേക്ഷകളിൽ ഡൽഹി ഹൈക്കോടതി ജൂലൈ ഒന്നിന് വിധി പറയും

ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട സി.ബി.ഐ, ഇ.ഡി കേസുകളിൽ ബി.ആർ.എസ് നേതാവ് കെ. കവിത സമർപ്പിച്ച ജാമ്യാപേക്ഷകളിൽ ഡൽഹി ഹൈക്കോടതി ജൂലൈ ഒന്നിന് വിധി പറയും. കേസിൽ ഉൾപ്പെട്ട എല്ലാ കക്ഷികളുടെയും വാദങ്ങൾ കേട്ട ശേഷം ജസ്റ്റിസ് സ്വർണ കാന്തശർമയുടെ ബെഞ്ച് മെയ് 28ന് വിധി പറയാനായി മാറ്റുകയായിരുന്നു. മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരിയും അഭിഭാഷകരായ നിതേഷ് റാണ, മോഹിത് റാവു, ദീപക് നഗർ എന്നിവരാണ് കെ. കവിതക്ക് വേണ്ടി ഹാജരായത്. അഭിഭാഷകൻ ഡി.പി. സിങ് സി.ബി.ഐക്ക്…

Read More