
ഡൽഹി മെട്രോയിൽ 16കാരനായ ആൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; പോലീസ് അന്വേഷണം ആരംഭിച്ചു
ഡൽഹി മെട്രോയിൽ 16കാരനായ ആൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം. രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. തനിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായെന്ന് ആൺകുട്ടി തന്നെയാണ് സാമൂഹ്യമാധ്യമമായ എക്‌സിലൂടെ അറിയിച്ചത്. വിഷയം അന്വേഷിച്ചുവരികയാണെന്ന് സിറ്റി പോലീസ് അറിയിച്ചു. മെട്രോയിൽ രാജീവ് ചൗക്ക് സ്റ്റേഷനിൽ വെച്ചാണ് ആക്രമണത്തിന് ഇരയായതെന്ന് കുട്ടി പറയുന്നു. മെട്രോയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. രാജീവ് ചൗക്ക് സ്റ്റേഷനിൽ നിന്ന് രാത്രി 8:30-9:30 ന് ഇടയിൽ സമയ്പൂർ ബദ്ലിയിലേക്ക് ട്രെയിനിൽ കയറുകയായിരുന്നു. ട്രെയിനിൽ പ്രവേശിച്ചയുടനെ എന്റെ…