ഡൽഹി മദ്യനയ അഴിമതി കേസ്; കെ കവിതയുടെ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ

ഡൽഹി മദ്യനയ അഴിമതിക്കേസിൽ കെ. കവിതയുടെ അറസ്റ്റ്‌ സിബിഐ രേഖപ്പെടുത്തി. തീഹാർ ജയിലിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്റ്റിനുശേഷം തിഹാർ ജയിലിൽ കഴിയുന്ന കെ കവിതയെ സിബിഐ ചോദ്യം ചെയ്‌തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം ഡൽഹി മദ്യനയ അഴിമതിക്കേസിൽ കെ. കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 23 വരെ ഡൽഹി റോസ് അവന്യൂ കോടതി നീട്ടിയിരുന്നു. കെ.കവിതയുടെ ഇടക്കാല ജാമ്യ ഹർജി കോടതി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. കവിതക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി…

Read More

ഡൽഹി മദ്യനയ അഴിമതി കേസ്; കെ കവിതയുടെ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ

ഡൽഹി മദ്യനയ അഴിമതിക്കേസിൽ കെ. കവിതയുടെ അറസ്റ്റ്‌ സിബിഐ രേഖപ്പെടുത്തി. തീഹാർ ജയിലിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്റ്റിനുശേഷം തിഹാർ ജയിലിൽ കഴിയുന്ന കെ കവിതയെ സിബിഐ ചോദ്യം ചെയ്‌തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം ഡൽഹി മദ്യനയ അഴിമതിക്കേസിൽ കെ. കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 23 വരെ ഡൽഹി റോസ് അവന്യൂ കോടതി നീട്ടിയിരുന്നു. കെ.കവിതയുടെ ഇടക്കാല ജാമ്യ ഹർജി കോടതി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. കവിതക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി…

Read More

ഡൽഹി മദ്യനയക്കേസിൽ കെ കവിത സിബിഐ കസ്റ്റഡിയിൽ

മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ട് കോടതി. കവിതയെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സി.ബി.ഐയുടെ കസ്റ്റഡി അപേക്ഷ ഡൽഹി കോടതി അംഗീകരിച്ചു. മദ്യനയ അഴിമതിയിൽ മുഖ്യപങ്ക് കെ. കവിതയ്ക്കാണെന്നും അവർ എ.എ.പിക്ക് പണം നൽകിയിട്ടുണ്ടെന്നും സി.ബി.ഐ കോടതിയിൽ വാദിച്ചു. തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളും തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും കൂടിയായ കവിതയെ കഴിഞ്ഞ മാർച്ച് 15നാണ് ഹൈദരാബാദിലെ വസതിയിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്(ഇ.ഡി) അറസ്റ്റ് ചെയ്തത്. ഇതിനുശേഷം ഡൽഹിയിലെ…

Read More

അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല, മാർച്ച് 28 വരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നിഷേധിച്ച ഡൽഹി റോസ് അവന്യു കോടതി എൻഫോഴ്സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) കസ്റ്റഡിയിൽ വിട്ടു. പ്രത്യേക സിബിഐ കോടതി ജഡ്ജി കാവേരി ബജ്വയുടേതാണ് ഉത്തരവ്. മാർച്ച് 28 വരെയാണ് ഇഡിയുടെ കസ്റ്റഡിയിൽ വിട്ടത്. മൂന്നേകാൽ മണിക്കൂർ നീണ്ടുനീന്ന വാദത്തിനൊടുവിലാണ് വിധി. പത്തു ദിവസത്തെ കസ്റ്റഡിയായിരുന്നു ഇ ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മാർച്ച് 28ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കെജ്രിവാളിനെ വീണ്ടും ഹാജരാക്കാനാണ് കോടതി ഉത്തരവ്. കെജ്രിവാളിനുവേണ്ടി…

Read More

ഡൽഹി മദ്യനയ അഴിമതി കേസ്; കെ കവിത എഎപിക്ക് 100 കോടി രൂപ നൽകിയെന്ന് അന്വേഷണ ഏജൻസി

ബി.ആര്‍.എസ് നേതാവ് കെ. കവിത മദ്യനയ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉള്‍പ്പടെ എ.എ.പിയുടെ ഉന്നത നേതാക്കളുമായി ഗൂഢാലോചന നടത്തിയതായി ഇ.ഡി അന്വേഷണത്തില്‍ കണ്ടെത്തി. കവിത എ.എ.പി നേതാക്കള്‍ക്ക് 100 കോടി രൂപ നല്‍കിയതായും അന്വേഷണ ഏജന്‍സി അറിയിച്ചു. അഴിമതിയിലൂടെ മൊത്തക്കച്ചവടക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ അനധികൃത പണമാണ് എ.എപിയിലേക്ക് എത്തിയതെന്ന് ഇ.ഡി പറഞ്ഞു. കൂടുതല്‍ ലാഭമുണ്ടാക്കാന്‍ വേണ്ടിയാണ് കവിതയും സഹായികളും എ.എ.പിക്ക് മുന്‍കൂറായി പണം നല്‍കിയതെന്നും ഇ.ഡി ആരോപിച്ചു. കള്ളപ്പണം…

Read More

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളിന് മുൻകൂർ ജാമ്യം

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മുൻകൂർ ജാമ്യം. രാവിലെ പത്തോടെ അദ്ദേഹം ഡൽഹി റോസ് റവന്യൂ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. നിരവധി തവണ സമൻസ് അയച്ചിട്ടും കെജ്‌രിവാൾ ഹാജരാകാത്തതിനെ തുടർന്ന് ഇ.ഡി കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കോടതി അദ്ദേഹത്തോട് ഇന്ന് ഹാജരാകാൻ നിർദേശിച്ചത്. 15,000 രൂപ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. കോടതി സമൻസ് സ്റ്റേ ചെയ്യണമെന്ന കെജ്‌രിവാളിന്റെ ആവശ്യം ഡൽഹി സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇ.ഡി അയച്ച എട്ട് സമൻസുകളാണ് ഡൽഹി മുഖ്യമന്ത്രി…

Read More

മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാൾ ഇന്ന് കോടതിയിൽ ഹാജാരാകും; കവിതയെ ഇ.ഡി ചോദ്യം ചെയ്‌തേക്കും

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജാരാകും. നിരവധി തവണ സമൻസ് അയച്ചിട്ടും കെജ്‌രിവാൾ ഹാജരാകാത്തതിനെ തുടർന്ന് ഇ.ഡിയാണ് കോടതിയെ സമീപിച്ചത്. കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവും മുൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിതയെ ഇ.ഡി ഇന്ന് ചോദ്യംചെയ്തേക്കും. കോടതി സമൻസ് സ്റ്റേ ചെയ്യണമെന്ന കെജ്‌രിവാളിന്റെ ആവശ്യം ഡൽഹി സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇ.ഡി അയച്ച എട്ട് സമൻസുകളാണ് ഡൽഹി മുഖ്യമന്ത്രി കൈപ്പറ്റാതെ…

Read More

ഡൽഹി മദ്യനയ അഴിമതി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സമൻസ് തള്ളി

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നും ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. ഏഴാം തവണയാണ് ഇ.ഡി കെജ്‌രിവാളിന് സമൻസ് അയക്കുന്നത്. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. കേന്ദ്രസർക്കാർ സമ്മർദമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഒരു കാരണവശാലും പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി വിടില്ലെന്നും എ.എ.പി നേതാക്കൾ വ്യക്തമാക്കിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ എല്ലാ സമൻസുകളും നിയമവിരുദ്ധമെന്ന് പറഞ്ഞുകൊണ്ടാണ് ഡൽഹി മുഖ്യമന്ത്രി ഒഴിവാക്കിയത്. ഏഴാമത്തെ സമൻസ് കൂടാതെ, ഫെബ്രുവരി 14, ഫെബ്രുവരി രണ്ട്, ജനുവരി 18,…

Read More

ഡൽഹി മദ്യനയ അഴിമതി കേസ്; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാതെ അരവിന്ദ് കെജിരിവാൾ

മദ്യനയ അഴിമതി കേസിൽ ഇഡി നൽകിയ അഞ്ചാം സമൻസിനും ഹാജരാകാതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.ഡൽഹി സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമെന്ന് കെജ്രിവാൾ ആരോപിച്ചു. അതേസമയം, ഡൽഹി ബിജെപി ഓഫിസിന് സമീപം ആം ആദ്മി പാർട്ടി നടത്തിയ പ്രതിഷേധത്തിൽ കെജ്രിവാൾ പഞ്ചാബ് മുഖ്യമന്ത്രിയോടൊപ്പം പങ്കെടുത്തു. ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ അട്ടിമറിയാരോപിച്ചാണ് ആം ആദ്മി പാർട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പൊലീസ് ബാരിക്കേഡ് കടന്ന് മാർച്ചിന് ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, എഎപി സർക്കാരിനെതിരെ ബിജെപി നടത്തിയ…

Read More