ഡൽഹി മദ്യനയ അഴിമതിക്കേസ് ; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിൽ നിന്ന് പുറത്തേക്ക് , ജാമ്യം അനുവദിച്ച് കോടതി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണ കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ കെജ്രിവാളിന്റെ വാദങ്ങൾ ശരിവെക്കുന്നതാണ് വിചാരണ കോടതിയുടെ നിലപാട്. ഡൽഹി റൗസ് അവന്യൂ കോടതി ജഡ്ജി ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്. ഇന്ന് കേസിൽ കോടതി വാദം കേട്ടിരുന്നു. ജാമ്യത്തുകയായി 1 ലക്ഷം രൂപ കെട്ടി വയ്ക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യം നൽകിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡി…

Read More

ഡൽഹി മദ്യനയ അഴിമതി കേസ് ; മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എതിരായ ആദ്യ കുറ്റപത്രം നാളെ സമർപ്പിക്കും

ഡൽഹി മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരായ ആദ്യ കുറ്റപത്രം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നാളെ സമർപ്പിക്കും. കേസിൽ കെജ്‌രിവാളിനെ പ്രതിയെന്ന് രേഖപ്പെടുത്തുന്നത് ഇതാദ്യമായിരിക്കും. കുറ്റപത്രത്തിൽ കെജ്‌രിവാളിനെ ‘രാജാവെന്നും’ മദ്യനയക്കേസിലെ പ്രധാന സൂത്രധാരനെന്നുമായിരിക്കും ഇഡി വിശേഷിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ വെള്ളിയാഴ്ച സുപ്രിംകോടതി വാദം കേൾക്കുന്ന സാഹചര്യത്തിലാണ് ഇഡിയുടെ നീക്കം. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിനെയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച വാദം കേട്ട കേസില്‍ വിധി…

Read More

ഡൽഹി മദ്യനയ അഴിമതി കേസ് ; കെ. കവിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ജാമ്യാപേക്ഷ തള്ളി. ഡൽഹി റോസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇ.ഡിയും സി.ബി.ഐയും എടുത്ത കേസുകളിലാണ് കവിത ജാമ്യം തേടി കോടതിയെ സമീപിച്ചത്. നിലവിൽ നാളെ വരെ കവിത ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കവിത ഉൾപ്പെട്ട സൗത്ത് ഗ്രൂപ്പ് ആം ആദ്മി പാർട്ടിക്ക് 100 കോടി കോഴ നൽകിയെന്നാണ് ഇ.ഡി ആരോപണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ താരപ്രചാരകരിൽ ഒരാളാണ് താനെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു കവിത വാദം. എന്നാൽ…

Read More

ഡൽഹി മദ്യനയ അഴിമതി കേസ് ; കെ കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഏപ്രിൽ 23 വരെ നീട്ടി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 23 വരെ നീട്ടി കോടതി. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് വിധി. ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് കവിത നൽകിയ ഹരജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകളിൽ കവിത ഭാഗമായിരുന്നുവെന്നാണു പ്രഥമ ദൃഷ്ട്യാ മനസ്സിലാകുന്നതെന്ന് കാട്ടിയാണു റോസ് അവന്യൂ കോടതിയിലെ സിബിഐ പ്രത്യേക ജഡ്ജി കാവേരി ബവേജ ജാമ്യാപേക്ഷ തള്ളിയത്. മാ​ർ​ച്ച് 15ന് ​അ​റ​സ്റ്റി​ലാ​യ ക​വി​ത 26 മു​ത​ൽ തി​ഹാ​ർ…

Read More

ഡൽഹി മദ്യനയ അഴിമതി കേസ് ; എഎപി നേതാവ് സഞ്ജയ് സിങ് ജയിൽ മോചിതനായി

ഡൽഹി മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിച്ച ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് ജയിൽമോചിതനായി. മദ്യനയക്കേസിൽ അറസ്റ്റിലായ സഞ്ജയ് സിങ് ആറു മാസത്തോളമായി ജയിലിലായിരുന്നു. ചൊവ്വാഴ്ചയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത, പി.ബി വരാലെ എന്നിവരുടെ ബെഞ്ച് സഞ്ജയ് സിങിന് ജാമ്യം അനുവദിച്ചത്. തിഹാർ ജയിലിന് പുറത്ത് കൂടിനിന്ന ആപ്പ് പ്രവർത്തകർ സഞ്ജയ് സിങിനെ ആർപ്പുവിളികളോടെ സ്വീകരിച്ചപ്പോൾ ആപ്പ് പ്രവർത്തകരോട് ആഘോഷിക്കാനുള്ള സമയമല്ല പോരാടാനുള്ള സമയമാണ് എന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം. മദ്യനയ അഴിമതിക്കേസിൽ…

Read More

ഡൽഹി മദ്യനയ അഴിമതി കേസ് ; കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഡൽഹി കോടതി

ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയെ ഏപ്രിൽ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഡൽഹി കോടതി. തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയെ മാർച്ച് 15 നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച അഞ്ചു ദിവസത്തേക്കു കൂടി കവിതയെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി നടപടി. ബിആർഎസ് നേതാവിന് അമ്മയെന്ന നിലയിൽ കടമകൾ…

Read More

ഡൽഹി മദ്യനയ അഴിമതി കേസ് ; കെ കവിതയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി, വിചാരണ കോടതിയെ സമീപിക്കാൻ നിർദേശം

ഡൽഹി മദ്യനയ അഴിമതി കേസില്‍ ബിആർഎസ് നേതാവ് കെ കവിതയ്ക്ക് ജാമ്യം നല്‍കിയില്ല. ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ജാമ്യാപേക്ഷയിൽ വിചാരണ കോടതി വേഗത്തിൽ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. പിഎംഎൽഎ കേസിലെ ജാമ്യ വ്യവസ്ഥയിലെ വിഷയത്തിൽ പിന്നീട് തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ബെഞ്ചാണ് കെ കവിതയ്ക്ക് ജാമ്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയത്. ജാമ്യാപേക്ഷ വിചാരണ കോടതി വഴി വരണം എന്നാണ് മൂന്നംഗ ബഞ്ച് വ്യക്തമാക്കി. ഡൽഹി…

Read More

ഡൽഹി മദ്യനയ അഴിമതിക്കേസ്; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ

വിവാദമായ ഡൽഹി മദ്യ നയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു മണിക്കൂർ നേരമാണ് ഇഡി സംഘം ഇദ്ദേഹത്തിന്റെ വസതിയിൽ വച്ച് കെജ്രിവാളിനെ ചോദ്യം ചെയ്തു. പുറത്ത് എഎപി പ്രവര്‍ത്തകര്‍ വൻ പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു ചോദ്യം ചെയ്യൽ. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ഡൽഹി പൊലീസ് ശ്രമം തുടങ്ങി. ഇതിന് ശേഷം അരവിന്ദ് കെജ്രിവാളിനെ ഇഡി സംഘം കൊണ്ടുപോകും. അറസ്റ്റ്…

Read More