മദ്യനയ കേസിൽ കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. മദ്യനയ അഴിമതിയിൽ സി.ബി.ഐ എടുത്ത കേസിലാണ് റൗസ് അവന്യൂ കോടതിയുടെ ഈ നടപടി. ആ​ഗസ്ത് 20 വരെയാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്. ആ​ഗസ്ത് 5ന് കെജ്‌രിവാളിന് ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇ ഡി കേസിൽ നേരത്തെ കെജ്‌രിവാളിന് ജാമ്യം ലഭിച്ചിരുന്നു.

Read More

അരവിന്ദ് കെജ്‌രിവാളിന് വീണ്ടും കുരുക്ക്; ജയിലിലെത്തി സിബിഐ അറസ്റ്റ് ചെയ്തു

ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. ജയിലിലെത്തി ചോദ്യം ചെയ്തശേഷമാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. സിബിഐയാണ് മദ്യനയക്കേസിൽ ആദ്യം അന്വേഷണം തുടങ്ങിയത്. പിന്നീടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) അന്വേഷണം നടത്തിയത്. ഇ.ഡി കേസിലാണ് കേജ്രിവാൾ ഇപ്പോൾ ജയിലിൽ കഴിയുന്നത്. ബുധനാഴ്ച കേജ്രിവാളിനെ കോടതിയിൽ ഹാജരാക്കും. വിചാരണക്കോടതി നൽകിയ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരായ കേജ്രിവാളിന്റെ അപ്പീൽ നാളെ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. കേജ്രിവാളിനെ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കാനാണ് ബിജെപി നീക്കമെന്ന് എഎപി ആരോപിച്ചു.

Read More

അരവിന്ദ് കേജ്രിവാളിന്‍റെ പ്രസംഗത്തിനെതിരെ ഇഡി സുപ്രീംകോടതിയില്‍

തെരഞ്ഞെടുപ്പ് റാലികളിലെ അരവിന്ദ് കേജ്രിവാളിന്‍റെ പ്രസംഗത്തിനെതിരെ ഇഡി സുപ്രീംകോടതിയില്‍. തെരഞ്ഞെടുപ്പ് ചിഹ്നമായ ചൂലിന് വോട്ടു ചെയ്താല്‍ താന്‍ വീണ്ടും ജയിലില്‍ പോകേണ്ടി വരില്ലെന്ന് കേജ്രിവാള്‍ പ്രസംഗിച്ചതായി സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു. മാത്രമല്ല ഇത്തരത്തില്‍ പ്രസംഗിക്കാന്‍ കഴിയില്ലെന്നും കോടതിയുടെ ജാമ്യവ്യവസ്ഥകള്‍ ഉള്ളതാണെന്നും സോളിസിറ്റര്‍ ജനറല്‍ കോടതില്‍ വാദിച്ചു. ഉന്നതരായ കേന്ദ്രമന്ത്രിമാരും പല പരാമര്‍ശങ്ങളും നടത്തുന്നുണ്ടെന്നും അത് സത്യവാങ്മൂലമായി സമര്‍പ്പിക്കാമെന്നും കേജ്രിവാളിന്‍റെ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ് വി പറഞ്ഞു. അതേസമയം കേജ്രിവാളിന്‍റെ പ്രസംഗം അദ്ദേഹത്തിന്‍റെ അനുമാനമാണെന്നും കോടതിക്ക്…

Read More

കെ കവിതയെ കസ്റ്റഡിയിൽ വേണ്ടെന്ന് ഇഡി; തിഹാർ ജയിലിൽ ഏപ്രിൽ 9 വരെ തുടരും

ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയെ കസ്റ്റഡിയിൽ വേണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. തുടർന്ന് ഡൽഹി റോസ് അവന്യൂ കോടതി ഏപ്രിൽ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മദ്യനയ അഴിമതിയിൽ കവിതയക്ക് പങ്കുണ്ടെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി. ഇളയ മകന് പരീക്ഷയുള്ളതിനാൽ ഇടക്കാല ജാമ്യം നൽകണമെന്ന് കവിതയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെഹങ്കിലും ജാമ്യം നിഷേധിക്കുകയാരിന്നു. ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയെ മാർച്ച് 15നാണ ഇഡി അറസ്റ്റ് ചെയ്യുന്നത്….

Read More