
ഡൽഹി ഐഐടി കാമ്പസ് അബൂദബിയിൽ തുറന്നു
ഐഐടി. ഡൽഹിയുടെ അബൂദബി കാമ്പസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ആദ്യ അന്താരാഷ്ട്ര കാമ്പസാണിത്. അബൂദബിയിലെ വിവിധ യൂനിവേഴ്‌സിറ്റികളുമായി ഗവേഷണരംഗത്ത് സഹകരണം വ്യാപിപ്പിക്കാനുള്ള പദ്ധതിയും ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിച്ചു. അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽനഹ്യാൻ ഉൾപ്പെടെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഇന്ത്യയിലെ മുൻനിര ശാസ്ത്രസാങ്കേതിക സ്ഥാപനമായ ഐഐടി ഡൽഹിയുടെ ആദ്യ അന്താരാഷ്ട്ര കാമ്പസിന്റെ ഉദ്ഘാടനം അബൂദബിയിൽ നിർവഹിച്ചത്. അബൂദബിയിലെ സർവകലാശാലകളായ ഖലീഫ യൂനിവേഴ്‌സിറ്റി, മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്‌സിറ്റി ഓഫ് ആർട്ടിഫിഷ്യൽ…