ഇഡി അറസ്റ്റിനെതിരായ അരവിന്ദ് കെജ്രിവാളിന്റെ ഹർജി ; ഡൽഹി ഹൈക്കോടതി നാളെ വിധി പറയും

മദ്യനയ അഴിമതി കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി നാളെ വിധി പറയും. ഹർജിയിൽ മൂന്ന് മണിക്കൂറിലേറെയാണ് വാദം നീണ്ടത്. തന്നെ അപമാനിക്കാനാണ് അറസ്റ്റെന്നും അന്വേഷണം നടത്തിയിട്ടില്ലെന്നുമാണ് കെജ്‍രിവാൾ ചൂണ്ടിക്കാട്ടിയത്. കേസിൽ മാപ്പുസാക്ഷികളെയും വിശ്വസിക്കേണ്ടിവരുമെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കി. ആം ആദ്മി പാർട്ടിയുടെ എല്ലാ തീരുമാനങ്ങളുടെയും ഉത്തരവാദി അരവിന്ദ് കെജ്‍രിവാളാണെന്നും ഇ.ഡി ആരോപിച്ചു.

Read More

അരവിന്ദ് കെജ്രിവാളിനും , എഎപിക്കും ആശ്വാസം ; അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി

ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാതെ ഡൽഹി ഹൈക്കോടതി. നിലവില്‍ കോടതി ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കി ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി. ഇതിനിടെ, ഇഡി കസ്റ്റഡി കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാളിനെ അല്‍പസമയം മുമ്പ് വിചാരണ കോടതിയില്‍ എത്തിച്ചു. ഡൽഹി റൗസ് അവന്യു ജില്ലാ കോടതിയിലാണ് വൻ സുരക്ഷയോടെ അരവിന്ദ് കെജ്രിവാളിനെ എത്തിച്ചത്. കോടതിക്ക് പുറത്ത് കേന്ദ്ര സേനയെ വിന്യസിച്ചു…

Read More

കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച ആദായ നികുതി വകുപ്പിന്റെ നടപടിക്ക് എതിരായ ഹർജി തളളി ഡൽഹി ഹൈക്കോടതി

പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ കോൺഗ്രസ് ദില്ലി ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജി തള്ളി. നാല് ബാങ്കുകളിലുള്ള പാര്‍ട്ടിയുടെ 11 അക്കൗണ്ടുകളും ഒരു മാസം മുന്‍പാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. പാര്‍ട്ടിക്ക് കിട്ടിയ 199 കോടി രൂപ സംഭാവനയില്‍ 14 ലക്ഷം രൂപ അനധികൃതമെന്ന് ചൂണ്ടിക്കാട്ടി 210 കോടി രൂപ പിഴ ചുമത്തിയിരുന്നു. എംപിമാര്‍ നല്‍കിയ സംഭാവനയാണെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം അവഗണിച്ചാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഇതിന് പിന്നാലെ 115 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു. കോൺഗ്രസിന്റെ…

Read More

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി സ്റ്റേ ചെയ്യണമെന്ന കോൺഗ്രസ് ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി

ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പടെ മരവിപ്പിച്ച ആദായനികുതി വകുപ്പ് നടപടി സ്റ്റേ ചെയ്യണമെന്ന കോൺഗ്രസിന്റെ ഹരജി ഡൽഹി ഹൈക്കോടതി തള്ളി. 2018-19 സാമ്പത്തിക വർഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റ് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും അക്കൗണ്ടുകൾ മരവിപ്പിച്ചത്. നടപടി റദ്ദാക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണൽ തള്ളിയതിന് പിന്നാലെയാണ് പാർട്ടി ഹൈക്കോടതിയെ സമീപിച്ചത്. 115 കോടി രൂപ അക്കൗണ്ടിൽ നിലനിർത്തണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇൻകം ടാക്‌സ് ട്രൈബ്യൂണൽ കോൺഗ്രസിന്റെ ഹരജി തള്ളിയത്. പക്ഷേ, അത്രയും തുക…

Read More

നികുതി കുടിശ്ശിക വീണ്ടെടുക്കുന്നത് സ്റ്റേ ചെയ്യണം; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ്

നികുതി കുടിശ്ശിക വീണ്ടെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ്. കോൺഗ്രസിൽ നിന്ന് 65 കോടി രൂപ ആദായ നികുതി വകുപ്പ് ഈടാക്കിയിരുന്നു. ഇതിനെതിരെ കോൺഗ്രസ് നൽകിയ ഹർജി ആദായ നികുതി അപ്പീൽ ട്രിബ്യൂണൽ തള്ളുകയായിരുന്നു.  ഹൈക്കോടതിയിൽ പോകാനായി പത്തു ദിവസത്തേക്ക് കോൺഗ്രസ് സ്റ്റേ ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക വിഷയം ചൂണ്ടിക്കാട്ടിയാണ് ആദായനികുതി ട്രൈബ്യൂണൽ സ്റ്റേ ആവശ്യം തള്ളിയത്. ഇതിനെതിരെയാണ് ഇപ്പോൾ പാർട്ടി  ഹൈക്കോടതിയെ സമീപിച്ചത്.  115 കോടി രൂപ പിഴയുടെ ഒരു ഭാഗമാണ് ഈടാക്കിയതെന്നാണ്…

Read More

പ്രധാനമന്ത്രിക്ക് എതിരായ ‘പോക്കടിക്കാരൻ’പരാമർശം; രാഹുൽ ഗാന്ധി എം.പിക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകി ഡൽഹി ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ ‘പോക്കറ്റടിക്കാരൻ’ പരാമർശത്തിൽ നടപടിയെടുക്കാൻ തെരഞ്ഞെുപ്പ് കമ്മീഷന് ഡൽഹി ഹൈക്കോടതി നിർദ്ദേശം. രാഹുലിനെതിരെ 8 ആഴ്ചക്കുള്ളിൽ നടപടിയെടുക്കണം. പരാമർശത്തിൽ രാഹുൽ മറുപടി പറയാത്ത സാഹചര്യത്തിലാണ് നടപടിക്ക് നിർദ്ദേശം നൽകിയത്. രാഹുലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മിനി പുഷ്‌കർണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നവംബർ 22ന് രാജസ്ഥാനിലെ നദ്ബയിൽ നടത്തിയ പ്രസം​ഗത്തിലാണ് രാഹുലിന്റെ വിവാദ പരാമർശമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി,…

Read More

നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാം; അനുമതി നൽകി ഡൽഹി ഹൈക്കോടതി

വധശിക്ഷക്ക് വിധിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിൽ പോകാൻ അനുമതി. ഡൽഹി ഹൈക്കോടതിയാണ് അനുമതി നൽകിയത്. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. നേരത്തെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. യെമനിലെ ആഭ്യന്തര സാഹചര്യങ്ങൾ യാത്രക്ക് അനുയോജ്യമല്ലെന്ന് അറിയിച്ചുകൊണ്ടായിരുന്നു അനുമതി നിഷേധിച്ചത്. യാത്രാസഹായം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിമിഷപ്രിയയുടെ അമ്മ ഡൽഹി ഹൈക്കോടതിയെയാണ് സമീപിച്ചത്. കഴിഞ്ഞ തവണ ഹർജികൾ പരിഗണിച്ചപ്പോൾ ഡൽഹി ഹൈക്കോടതി ഈ ആവശ്യം…

Read More

ബിരുദധാരിയായ ഭാര്യയെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ല: ഡല്‍ഹി ഹൈക്കോടതി

ഭാര്യ ബിരുദധാരിയായതിനാല്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും വേര്‍പിരിഞ്ഞ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ മനഃപൂര്‍വം ജോലി ചെയ്യുന്നില്ലെന്ന് കരുതാനാവില്ലെന്നും ഡല്‍ഹി ഹൈക്കോടതി. ബിരുദമുള്ളതിനാല്‍ ഭാര്യക്ക് നല്‍കേണ്ട ഇടക്കാല ജീവനാംശം പ്രതിമാസം 25,000 രൂപയില്‍ നിന്ന് 15,000 രൂപയായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.ഭാര്യ ബിരുദധാരിയാണെന്നത് നിഷേധിക്കാനാവില്ലെന്നും അവര്‍ക്ക് നിലവില്‍ ജോലി ലഭിച്ചിട്ടില്ലെന്നും കുടുംബകോടതി നിശ്ചയിച്ച ഇടക്കാല ജീവനാംശത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഭാര്യ…

Read More

ന്യൂസ്ക്ലിക്കിന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി; പുരകായസ്തയും അമിത് ചക്രവര്‍ത്തിയും കസ്റ്റഡിയിൽ തുടരും

ന്യൂസ്‌ക്ലിക്ക് ഡയറക്ടർ പ്രബീർ പുരകായസ്തയും എച്ച് ആർ മാനേജർ അമിത് ചക്രവർത്തിയും നൽകിയ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ഇരുവരെയും അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്ത് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഡൽഹി പൊലീസിന്റെ അറസ്റ്റും എഫ്‌ഐആറും റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജികൾ നിലനിൽക്കുന്നതല്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് തുഷാർ റാവു ഗഡേലയുടെ ഉത്തരവ്. ഹർജിയിൽ ഇടപെടാൻ മതിയായ കാരണങ്ങളില്ലെന്നാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നത്. ഒക്ടോബർ 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പ്രബീർ പുരകായസ്തയും അമിത് ചക്രവർത്തിയും….

Read More

ഐഐആർ റദ്ദാക്കണം ; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ന്യൂസ് ക്ലിക്ക്

ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന യുഎപിഎ കേസിലെ എഫ്ഐആ‍ർ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, കേസുമായി ബന്ധപ്പെട്ട് വീണ്ടും ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ പേര്‍ക്ക് ഡൽഹി പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്ത്യ വിരുദ്ധ നീക്കത്തിന് 115 കോടി രൂപയുടെ ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന ഇഡിയുടെ ആക്ഷേപം അതേ പടി പകര്‍ത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്നാണ് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയുടെയും, എച്ച്…

Read More