മദ്യനയ കേസ്: സിബിഐ അറസ്റ്റിനെതിരെ അരവിന്ദ് കേജ്രിവാൾ ഡൽഹി ഹൈക്കോടതിയിൽ
ഡൽഹി മദ്യനയ അഴിമതിക്കേസിലെ സിബിഐ അറസ്റ്റിനെതിരെ അരവിന്ദ് കേജ്രിവാൾ ഹൈക്കോടതിയെ സമീപിച്ചു. 3 ദിവസത്തെ സിബിഐ കസ്റ്റഡി അനുവദിച്ച വിചാരണക്കോടതി ഉത്തരവിനെതിരെയും കേജ്രിവാൾ ഹർജി സമർപ്പിച്ചിട്ടുണ്ട്. കേസിൽ കേജ്രിവാളിനെ ചോദ്യം ചെയ്യാൻ സിബിഐക്കു വിചാരണക്കോടതി അനുവദിച്ച 3 ദിവസത്തെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. എന്നാൽ കേസിൽ കേജ്രിവാളിനെതിരെ തെളിവുകളുണ്ടെന്നും അദ്ദേഹം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി അന്വേഷണസംഘം കസ്റ്റഡി കാലയളവു നീട്ടണമെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ജൂലൈ 12 വരെ റൗസ് അവന്യൂ കോടതി അവധിക്കാല ജഡ്ജി സുനേന ശർമ…