
ഇനി ഹാർദ്ദിക്കിനെ കൂവിയാൽ പണികിട്ടും; മുന്നറിയിപ്പുമായി ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ
ഐപിഎല്ലിന്റെ ഈ സീസൺ തുടക്കം മുതലേ ആരാധകരുടെ കൂവലും പ്രതിഷേധവും അറിഞ്ഞ താരമാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ തുടങ്ങിയ പ്രതിഷേധം ഹൈദരാബാദിലും തുടർന്നു. സ്വന്തം ഹോം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇതോടെ ടോസ് സമയത്ത് കമന്റേറ്റർ സഞ്ജയ് മഞ്ജറേക്കർക്ക് മാന്യത പുലർത്തൂ എന്ന് രൂക്ഷമായി ഗ്യാലറിയോട് പറേയണ്ടിയും വന്നു. അതേസമയം, നാലാം അങ്കത്തിന് മുംബൈ ഇന്ത്യൻസ് ഞായറാഴ്ച ഡൽഹി ക്യാപിറ്റൽസിനെ നേരിടാനിരിക്കെ ആരാധകർക്ക്…