പൂജ ഖേദ്കറിന്റെ എംബിബിഎസ് പഠനം സംശയ നിഴലിൽ; പഠിച്ചത് പട്ടികവർഗ സംവരണ സീറ്റിൽ, അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്
സിവിൽ സർവീസ് പരീക്ഷയിൽ തട്ടിപ്പ് കണ്ടെത്തിയതിന് നടപടി നേരിടുന്ന ഐഎഎസ് ഓഫിസർ പൂജ ഖേദ്കറുടെ എംബിബിഎസ് പഠനവും സംശയ നിഴലിൽ. പട്ടികവർഗ സംവരണ സീറ്റിലാണ് പൂജ എംബിബിഎസ് പഠിച്ചതെന്നാണ് കണ്ടെത്തൽ. ഡൽഹി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.പുണെയിലെ ശ്രീമതി കാശിഭായ് നവാലെ മെഡിക്കൽ കോളജിൽ ഗോത്രവിഭാഗമായ ‘നോമാഡിക് ട്രൈബ്-3 ‘ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റിലാണ് പൂജ ഖേദ്കർ എംബിബിഎസ് പഠനം നടത്തിയതെന്നാണ് റിപ്പോർട്ട്. പൂജ എങ്ങനെയാണ് സംവരണ സീറ്റിൽ പ്രവേശനം നേടിയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. നേരത്തെ യുപിഎസ്സി…