ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജിവെച്ചു

ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ രാജിവെച്ചു. ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനയുടെ ഓഫീസിലെത്തിയാണ് കെജ്‌രിവാൾ രാജിക്കത്ത് കൈമാറിയത്. ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട കേസില്‍, തിഹാര്‍ ജയിലില്‍നിന്ന് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെ കെജ്‌രിവാള്‍ രാജി പ്രഖ്യാപനം നടത്തിയിരുന്നു. സര്‍ക്കാരിന്റെ കാലാവധി തീരാന്‍ അഞ്ചുമാസം ബാക്കിനില്‍ക്കെയാണ് കെജ്‌രിവാളിന്റെ രാജി. അതേസമയം സർക്കാർ രൂപീകരിക്കാൻ എഎപി നേതാവും നിലവിലെ മന്ത്രിയുമായ അതിഷി മർലേന അവകാശവാദം ഉന്നയിച്ചു. വരും ദിവസങ്ങളിൽ തന്നെ അതിഷി സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയുടെ…

Read More

അതിഷി മര്‍ലേന ദില്ലി മുഖ്യമന്ത്രിയാകും

ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന ദില്ലി മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരുടെ നിര്‍ണായക യോഗത്തിൽ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത് .ഈ മാസം 26,27 തീയതികളിലായി ദില്ലി നിയമസഭ സമ്മേളനം ചേരും. മുഖ്യമന്ത്രി ആരെന്ന് അരവിന്ദ് കെജ്രിവാള്‍ തീരുമാനിക്കുമെന്ന പ്രമേയം യോഗത്തില്‍ അവതരിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. ഇത് എല്ലാവരും അംഗീകരിക്കുകയായിരുന്നു. നിലവിൽ ദില്ലിയിലെ ആം ആദ്മി സര്‍ക്കാരിലെ…

Read More

അരവിന്ദ് കെജരിവാള്‍ നാളെ രാജിവെക്കും; ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ മുഖ്യമന്ത്രിയെന്ന് ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തു നിന്നും എഎപി നേതാവ് അരവിന്ദ് കെജരിവാള്‍ നാളെ രാജിവെക്കും. രാജിക്കത്ത് നാളെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൈമാറും. ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജ് അറിയിച്ചു. കെജരിവാളിന്റെ തീരുമാനത്തെ ജനങ്ങള്‍ പ്രശംസിക്കുകയാണെന്നും മന്ത്രി സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ എല്ലാ ഏജന്‍സികളെയും ഉപയോഗിച്ച് മുഖ്യമന്ത്രി കെജരിവാളിനെ വിടാതെ വേട്ടയാടി. അരവിന്ദ് കെജരിവാള്‍ ഒറ്റയ്ക്ക് പോരാടിയാണ് പുറത്തു വന്നതെന്നും മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. എഎപി…

Read More

കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി, മെയ് 7ന് ജാമ്യാപേക്ഷ പരിഗണിക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് കാലമായതിനാലാണ് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. മെയ് ഏഴിന് ചൊവ്വാഴ്ച ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദിപാന്‍കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര ഏജന്‍സിയോടും കെജ്‌രിവാളിന്റെ അഭിഭാഷകനോടും തയ്യാറാകാനും കോടതി നിര്‍ദേശിച്ചു. ഇടക്കാല ജാമ്യം പരിഗണിക്കും മുന്‍പ് ഇഡിയെ കേള്‍ക്കണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. അറസ്റ്റ് ചോദ്യം…

Read More

കെജ്രിവാൾ ഇഡി കസ്റ്റഡിയിൽ തുടരും; ഏപ്രിൽ ഒന്ന് വരെ കാലാവധി നീട്ടി

മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. കെജ്‍രിവാളിനെ ഏപ്രിൽ ഒന്ന് വരെ ഇഡി കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവായി. ഡൽഹി റോസ് അവന്യു പ്രത്യേക കോടതി ജഡ്ജ് കാവേരി ബവേജയുടെതാണ് ഉത്തരവ്. കെജ്‍രിവാളിനെ ഇനിയും കസ്റ്റഡിയിൽ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇഡി കസ്റ്റഡിയെ കെജ്‌രിവാളും എതിർത്തില്ല. എല്ലാ അംഗീകാരവും നേടിയാണ് മദ്യനയം നടപ്പാക്കിയതെന്ന് കെജ്‍രിവാൾ ഇന്ന് കോടതിയിൽ പറഞ്ഞു. സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല. സാക്ഷികളെ…

Read More

കെജ്‍രിവാളിനെ ഇ.ഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല, അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ആം ആദ്മി

മദ്യനയ അഴിമതിക്കേസിൽ കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഈ മാസം 28 വരെയാണ് കെജ്‌രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. കെജ്‌രിവാളിനെതിരായ നടപടിയിൽ പ്രതിഷേധം ശക്തമാക്കാൻ ആണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. എഎപി ദേശീയ കൺവീനർ സ്ഥാനവും ഇദ്ദേഹം രാജിവെക്കില്ല. ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കും. ഭരണനിർവ്വഹണ ചുമതല മന്ത്രിമാരിൽ ആർക്കെങ്കിലും നൽകുമെന്നാണ് ഇപ്പോഴത്തെ വിവരം. ഇ ഡി കേസും നടപടിയും…

Read More

മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാൾ ഇന്ന് കോടതിയിൽ ഹാജാരാകും; കവിതയെ ഇ.ഡി ചോദ്യം ചെയ്‌തേക്കും

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജാരാകും. നിരവധി തവണ സമൻസ് അയച്ചിട്ടും കെജ്‌രിവാൾ ഹാജരാകാത്തതിനെ തുടർന്ന് ഇ.ഡിയാണ് കോടതിയെ സമീപിച്ചത്. കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവും മുൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിതയെ ഇ.ഡി ഇന്ന് ചോദ്യംചെയ്തേക്കും. കോടതി സമൻസ് സ്റ്റേ ചെയ്യണമെന്ന കെജ്‌രിവാളിന്റെ ആവശ്യം ഡൽഹി സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇ.ഡി അയച്ച എട്ട് സമൻസുകളാണ് ഡൽഹി മുഖ്യമന്ത്രി കൈപ്പറ്റാതെ…

Read More

മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇ ഡി നോട്ടിസ്, 18ന് ഹാജരാകാന്‍ നിര്‍ദേശം

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇ ഡിയുടെ നോട്ടിസ്. ഇതു നാലാമത്തെ നോട്ടിസ് ആണ് അദ്ദേഹത്തിനു ലഭിക്കുന്നത്. ഈ മാസം 18ന് ചോദ്യംചെയ്യലിന് ഹാജരാകാനാണു നിർദേശം. മുൻപ് ലഭിച്ച മൂന്ന് ഇ.ഡി നോട്ടിസുകളിലും കെജ്‍രിവാള്‍ ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണം ചൂണ്ടിക്കാട്ടിയാണ് ആദ്യത്തെ നോട്ടിസിൽ ഹാജരാകാതിരുന്നത്. രണ്ടാമത്തെ തവണ ധ്യാനത്തിനു പോകുന്നുവെന്നാണു കാരണമായി പറഞ്ഞത്. മൂന്നാമത്തെ നോട്ടിസ് നിയമപ്രകാരമല്ലെന്നും തനിക്കെതിരെ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നും പറഞ്ഞ്…

Read More