കർഷകരുടെ ദില്ലി ചലോ മാർച്ച് ശംഭു അതിർത്തിയിൽ തടഞ്ഞ് പൊലീസ് ; ജലപീരങ്കി പ്രയോഗിച്ചു , അനുമതിയുണ്ടങ്കിലേ കടത്തി വിടൂവെന്നും പൊലീസ്

പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിൽ നിന്നാരംഭിച്ച കർഷകരുടെ ദില്ലി ചലോ മാർച്ച് തടഞ്ഞ് പൊലീസ്. ഇത് മൂന്നാം തവണയാണ് പൊലീസ് മാർച്ച് തടയുന്നത്. അനുമതി ഉണ്ടെങ്കിൽ മാത്രമേ കടത്തിവിടാൻ കഴിയുകയുള്ളൂവെന്നും കർഷകരെ പിന്തിരിപ്പിക്കാൻ കണ്ണീർ വാതകവും ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചു. പൊലീസ് നടപടിയിൽ നിരവധി കർഷകർക്ക് പരുക്കേറ്റിട്ടുണ്ട്. 101 കർഷകരാണ് പ്രതിഷേധമാർച്ചിൽ ഉണ്ടായിരുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് കർഷകർ വ്യക്തമാക്കി. കർഷകർക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവും ഗുസ്തി താരവുമായ ബജ്റംഗ് പൂനിയ ശംഭുവിൽ എത്തി. ഈ…

Read More

ഡല്‍ഹി ചലോ മാര്‍ച്ച് രണ്ടു ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനം, കര്‍ഷകര്‍ പ്രതിഷേധിക്കുന്ന സ്ഥലത്ത് തുടരും

ഡല്‍ഹി ചലോ മാര്‍ച്ച് രണ്ടുദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ച് കര്‍ഷകസംഘടനകള്‍. യുവകര്‍ഷകന്റെ മരണത്തെ തുടര്‍ന്നാണ് തീരുമാനം. കര്‍ഷകര്‍ നിലവില്‍ പ്രതിഷേധിക്കുന്ന സ്ഥലത്ത് തുടരും. നാളെ ശംഭുവിലെ നേതാക്കള്‍ ഉള്‍പ്പെടെ ഖനൗരി അതിര്‍ത്തി സന്ദര്‍ശിക്കും. അതിന് ശേഷമേ തുടര്‍നടപടികള്‍ തീരുമാനിക്കൂ.ഖനൗരി അതിര്‍ത്തിയില്‍ ഹരിയാന പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പരുക്കേറ്റ 21 കാരനായ ശുഭ്കരണ്‍ സിങ് എന്ന യുവ കര്‍ഷകനാണ് മരിച്ചത്. കണ്ണീര്‍വാതക ഷെല്‍ തലയില്‍ വീണാണ് ശുഭ്കരന്‍ സിംഗ് മരിച്ചതെന്നാണു കര്‍ഷകര്‍ പറയുന്നത്. ആരും പ്രതിഷേധത്തില്‍ മരിച്ചിട്ടില്ലെന്ന് അറിയിച്ച് ഹരിയാന പൊലീസ്…

Read More

കര്‍ഷകസംഘടനകള്‍ നടത്തുന്ന മാര്‍ച്ചിനെ പിന്തുണച്ച് എം എസ് സ്വാമിനാഥന്റെ മകൾ മധുര സ്വാമിനാഥന്‍

രാജ്യതലസ്ഥാനത്തേക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കര്‍ഷകസംഘടനകള്‍ നടത്തുന്ന മാര്‍ച്ചിനെ പിന്തുണച്ച് സാമ്പത്തികവിദഗ്ധയും എം എസ് സ്വാമിനാഥന്റെ മകളുമായ മധുര സ്വാമിനാഥന്‍. സമരം ചെയ്യുന്ന കര്‍ഷകര്‍ നമ്മുടെ അന്നദാതാക്കളാണെന്നും കുറ്റവാളികളല്ലെന്നും മധുര സ്വാമിനാഥന്‍ പറഞ്ഞു. എം എസ് സ്വാമിനാഥനെ ആദരിക്കുമ്പോള്‍ കര്‍ഷകരോടും ഐക്യപ്പെടേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി. എം എസ് സ്വാമിനാഥന് മരണാനന്തരബഹുമതിയായി ഭാരത രത്‌ന ലഭിച്ചതിനു പിന്നാലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡൽഹിയിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മധുര സ്വാമിനാഥന്‍. “പഞ്ചാബിലെ നമ്മുടെ അന്നദാതാക്കളായ കര്‍ഷകര്‍…

Read More

‘ഡല്‍ഹി ചലോ’ മാര്‍ച്ചുമായി കര്‍ഷകര്‍, അതിര്‍ത്തിയില്‍ സംഘര്‍ഷം, അക്ഷയ് നര്‍വാള്‍ അറസ്റ്റില്‍

പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ പൊലീസുമായുണ്ടായ സംഘര്‍ഷം വകവെക്കാതെ ഡല്‍ഹി ചലോ മാര്‍ച്ചുമായി കര്‍ഷകര്‍ മുന്നോട്ട്. കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഫത്തേഗഡ് സാഹിബില്‍ ട്രാക്ടറുകളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. മാസങ്ങളോളം സമരപാതയില്‍ തുടരാനുള്ള മുന്നൊരുക്കങ്ങളുമായാണ് കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുന്നത്. വായ്പ പലിശയിളവ്, താങ്ങുവില നിയമപരമാക്കല്‍ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷക സംഘടനകള്‍ സമരം പ്രഖ്യാപിച്ചത്. സമരം പുനരാരംഭിച്ചതോടെ, കര്‍ഷകരെ തടയാനായി ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. ഡല്‍ഹി അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ അടക്കമുള്ള വന്‍ വേലിക്കെട്ടുകളാണ് ഒരുക്കിയിട്ടുള്ളത്. സിംഘു, ഗാസിപ്പൂര്‍ അതിര്‍ത്തികള്‍ അടച്ചു….

Read More