
‘കാശ് ഉണ്ടാവാം, പക്ഷേ ക്ലാസ് ഉണ്ടാവണമെന്നില്ല’; സഞ്ജുവിനെതിരെ ആക്രോശിച്ച ഡൽഹി ഉടമ പാർത്ഥ് ജിൻഡാലിനെതിരെ കടുത്ത പരിഹാസവുമായി ക്രിക്കറ്റ് ആരാധകർ
ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്തായത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 46 പന്തിൽ 86 റൺസുമായി ക്രീസിൽ നിൽക്കെയാണ് വിവാദ തീരുമാനത്തിലൂടെ സഞ്ജു പുറത്താവുന്നത്. താരം ക്രീസിലുള്ളപ്പോഴൊക്കെ ടീമിന് വിജയപ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാൽ തേർഡ് അംപയറുടെ തീരുമാനം വന്നതോടെ സഞ്ജുവിന് മടങ്ങേണ്ടിവന്നു. പതിനാറാം ഓവറിൽ മുകേഷ് കുമാർ എറിഞ്ഞ പന്തിൽ സഞ്ജു ലോംഗ് ഓണിലേക്ക് സിക്സ് അടിച്ച പന്ത് ബൗണ്ടറിക്ക് അരികിൽ ഡൽഹി ഫീൽഡർ ഷായ് ഹോപ്പ് കൈയിലൊതുക്കി. എന്നാൽ…