
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് അപകടം; മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് അപകടമുണ്ടായ സംഭവത്തിൽ മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്ത്. അഴിമതിയും അശ്രദ്ധയുമാണ് ഇത്തരം തകർച്ചയ്ക്ക് കാരണം, കഴിഞ്ഞ പത്തുവർഷത്തെ മോദി ഭരണത്തിൻ്റെ പ്രകടമായ തെളിവാണ് ചീട്ടുക്കൊട്ടാരം പോലെ തകർന്ന് വീഴുന്ന അടിസ്ഥാന സൗകര്യങ്ങളെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. ജബൽപൂർ വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർച്ച, അയോധ്യയിലെ പുതിയ റോഡുകളുടെ മോശം അവസ്ഥ, രാമക്ഷേത്രത്തിലെ ചോർച്ച, മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് റോഡിലെ വിള്ളലുകൾ, ഗുജറാത്തിലെ മോർബി പാലം…